മുഖത്തെ കരിവാളിപ്പ് കുറയ്ക്കാൻ, ഓറഞ്ച് തൊലി കൊണ്ടൊരു കിടിലൻ ഫേയ്സ് പാക്ക്

ഓറഞ്ചിന്റെ തൊലിയിൽ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
orange skin pack
Orange peel Face PackPexels, Meta AI IMAGE
Updated on
1 min read

വേനൽച്ചൂടിൽ ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറാൻ ഒരു ഈസി ട്രിക്ക് പ്രയോ​ഗിച്ചാലോ? ഓറഞ്ച് വാങ്ങുമ്പോൾ ഇനി അവയുടെ തൊലി വെറുതെ വലിച്ചെറിയരുത്. അവ ഉണക്കിപ്പൊടിച്ചെടുത്താൽ കിടിലൻ ഫേയ്സ് പാക്കുകൾ ഉണ്ടാക്കാം. ഓറഞ്ചിന്റെ തൊലിയിൽ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ഓറഞ്ച് തൊലി വെള്ളത്തില്‍ നന്നായി ഒന്ന് കഴുകിയെടുത്ത ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. പിന്നീട് നന്നായി പൊടിച്ചു എയര്‍ ടൈറ്റ് ആയ ഗ്ലാസ് ജാറില്‍ സൂക്ഷിക്കാവുന്നതാണ്. വെയിലത്ത് പുറത്തു പോയി തിരിച്ചു വന്ന ശേഷം ഓറഞ്ച് തൊലി ഉപയോ​ഗിച്ചുണ്ടാക്കുന്ന ഫേയ്സ് പാക്ക് മുഖത്ത് പുരട്ടുന്നത് ടാൻ നീക്കാൻ സഹായിക്കും.

ഓറഞ്ച് തൊലി ഉപയോ​ഗിച്ചുള്ള ഫേയ്സ് പാക്ക്

ഓറഞ്ച് തൊലി പൊടിയും തേനും

ഓറഞ്ച് തൊലി പൊടിച്ചതിനൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി (മുഖത്ത് പുരട്ടുന്നത്), ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. വൃത്തിയായി കഴുകിയ മുഖത്തിലേക്ക് ഈ മിശ്രിതം പുരട്ടിക്കൊടുക്കാം. പത്ത് മിനിറ്റിന് ശേഷം റോസ് വാട്ടറും വെള്ളവും യോജിപ്പിച്ച മിശ്രിതം ഉപയോഗിച്ച് മുഖം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണ ഈ പാക്ക് പരീക്ഷിക്കാവുന്നതാണ്.

ഓറഞ്ച് തൊലിയും തൈരും

ഒരു ടേബിൾസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിനൊപ്പം രണ്ട് സ്പൂൺ തൈരും യോജിപ്പിച്ച് ഒരു മിശ്രിതമാക്കുക. വൃത്തിയായി കഴുകിയ മുഖത്തിലേക്ക് ഈ മിശ്രിതം പുരട്ടിക്കൊടുക്കാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ക്ഷീണമുള്ള മുഖത്തിന് പെട്ടെന്ന് കാന്തി നൽകുന്ന ഈ ഫെയ്സ്പാക്ക് പാർട്ടികൾക്കും മറ്റു പരിപാടികൾക്കും പോകും മുൻപ് ഉപയോഗിക്കാം.

orange skin pack
രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും

ഓറഞ്ച് തൊലിയും മുൾട്ടാണി മിൾട്ടിയും

ഒരു സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു സ്പൂൺ മുൾട്ടാണി മിട്ടി എന്നിവ റോസ് വാട്ടര്‍ ഉപയോഗിച്ച് യോജിപ്പിച്ചെടുക്കുക. വൃത്തിയായി കഴുകിയ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

orange skin pack
ചർമത്തിലെ കരിവാളിപ്പ് മാറ്റാൻ ഒരു ഒന്നൊന്നര ഐറ്റം... തൈരു കൊണ്ടൊരു ഫേയ്സ് പാക്ക് ഇതാ

ചർമത്തിൽ ഇറങ്ങിച്ചെന്ന് കറുത്തപുള്ളികളും മൃതകോശങ്ങളും നീക്കം ചെയ്യാൻ ഇത്തരം ഫെയ്സ് പാക്ക് സഹായിക്കുന്നു. ഓറഞ്ച് നീര് ശരീരത്തിലായാൽ ചൊറിച്ചിലോ, അവശ്യവസ്തുക്കളിൽ ഏതെങ്കിലും അലർജിക്കു കാരണമാകുന്നവരോ ഇത്തരം പായ്ക്കുകൾ പരീക്ഷിക്കരുത്.

Summary

Healthy skin care: Orange skin Face pack tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com