ഒറ്റനോട്ടത്തിൽ ഓറഞ്ച് തന്നെ.., ഈ അപരനും ചില ​ഗുണങ്ങളുണ്ട്

ഓറഞ്ചിനെ അപേക്ഷിച്ച് കിന്നോവിന് കുറച്ചുകൂടി ചുവപ്പ് കലർന്ന ഓറഞ്ച് നിറമായിരിക്കും.
Kinnow Fruit
Kinnow FruitPinterest
Updated on
1 min read

വേനൽക്കാലത്ത് പഴക്കച്ചവടക്കാർക്ക് നല്ലകാലമാണ്. തണ്ണിമത്തനും ഓറഞ്ചും മാമ്പഴവുമൊക്കെയായി വിപണി കൊഴുക്കും. അതിനിടെ ചില അപരന്മാരും വന്നുപെടാറുണ്ട്. അങ്ങനെയൊന്നാണ് കിന്നോവ്. രൂപത്തിലും ഭാ​വത്തിലും ഓറഞ്ച് എന്ന് തോന്നിപ്പിക്കുന്ന ഇവ ഒരുതരം നാരങ്ങയാണ്. കണ്ടാൽ ഒരുപോലെയാണെങ്കിലും ​ഗുണത്തിലും രുചിയിലും ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും പഞ്ചാബ് മേഖലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു ഹൈബ്രിഡ് മാൻഡറിൻ ഇനമാണ് കിന്നോവ്. കാലിഫോർണിയ സർവകലാശാലയിലെ സിട്രസ് എക്സ്പിരിമെന്റ് സ്റ്റേഷനിൽ വികസിപ്പിച്ചെടുത്ത ഇവ 1935 മുതൽ വാണിജ്യമായ കൃഷി ചെയ്യുന്നുണ്ട്. ഓറഞ്ചിനെ അപേക്ഷിച്ച് കിന്നോവിന് കുറച്ചുകൂടി ചുവപ്പ് കലർന്ന ഓറഞ്ച് നിറമായിരിക്കും. കൂടാതെ സാധാരണ ഓറഞ്ചുകളെ അപേക്ഷിച്ച് കിന്നോവിൽ ജലാംശം വളരെ കൂടുതലായിരിക്കും.

ആരോഗ്യഗുണത്തിൽ മികച്ചത് ഏത്?

ഈ രണ്ട് പഴങ്ങളിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും, കിന്നോവയാണ് അൽപം മുൻപിൽ. ജലദോഷം, ക്ഷീണം പോലുള്ള സാഹചര്യങ്ങളിൽ കിന്നോവ് കഴിക്കുന്നതാണ് നല്ലത്.

എന്നാൽ ഓറഞ്ചിൽ വിറ്റാമിൻ സിക്ക് പുറമെ പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്, കൂടാതെ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും.

Kinnow Fruit
ഈ 'പ‍ർപ്പിൾ' അത്ര നിസാരക്കാരനല്ല, സൂര്യാഘാതം മുതൽ അർബുദത്തെ വരെ ചെറുക്കും

ജലാംശവും ദഹനവും

കിന്നോവിലെ ഉയർന്ന ജലാംശം ശരീരത്തിന് നല്ല ഉന്മേഷം നൽകും. കൂടാതെ, ഇവ രണ്ടിലും അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.

രുചിയിലെ വ്യത്യാസം

കിന്നോവിന് നല്ല മധുരവും ഒപ്പം ചെറിയൊരു പുളിപ്പും ചേർന്ന രുചിയാണ്. കുറച്ചു ഉപ്പും മുളകുപൊടിയും വിതറി കഴിക്കാനോ ഫ്രഷ് ജ്യൂസ് അടിക്കാനോ ഇതാണ് ഏറ്റവും നല്ലത്. എന്നാൽ ഓറഞ്ചിന് മിതമായ മധുരമായതിനാൽ സാലഡുകളിലും ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങളിലും ചേർക്കാൻ മികച്ചതാണ്.

Kinnow Fruit
കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോ​ഗ്യ​ഗുണത്തിൽ മികച്ചതേത്

എന്നാൽ കിന്നോവയിൽ കുരു ധാരാളമുള്ളതിനാൽ അവ കഴിക്കുമ്പോൾ ചിലപ്പോൾ അസൗകര്യം ഉണ്ടാക്കാം. മാത്രമല്ല തൊലി കളയുമ്പോൾ കൈകളിൽ നീരാകാനുമൊക്കെ സാധ്യതയുണ്ട്. എന്നാൽ ഓറഞ്ചിൽ കുരുക്കൾ കുറവായതിനാലും ഓരോരോ അല്ലികൾ ആയി അടര്‍ത്തി എടുത്ത് കഴിക്കാന്‍ പറ്റും എന്നതിനാലും യാത്രകളിൽ കൊണ്ടുപോകാന്‍ എളുപ്പമാണ്.

Summary

Orange vs Kinnow, Which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com