

ശരീരഭാരവും സ്വഭാവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ഡോക്ടർമാരോടുള്ള പെരുമാറ്റത്തിൽ വണ്ണം കൂടിയവർക്ക് ചില പ്രത്യേകതകളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ശരീരഭാരം കൂടിയവർ ഡോക്ടർമാരോടു തർക്കിക്കാനും അവർ പറയുന്നത് അംഗീകരിക്കാതിരിക്കാനും സാധ്യത കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ. ഓക്സ്ഫഡ് സർവകലാശാല പ്രസിദ്ധീകരിക്കുന്ന ഫാമിലി പ്രാക്ടീസ് എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമിതവണ്ണം കുറയ്ക്കുന്നത് അടക്കമുള്ള ആരോഗ്യശീലങ്ങൾക്ക് കുടുംബ ഡോക്ടർമാർക്ക് വലിയ പങ്കുണ്ട്. എന്നാൽ വണ്ണം കൂടാനുള്ള കാരണങ്ങൾ സംബന്ധിച്ച് ഡോക്ടർമാർക്കും രോഗികൾക്കും രണ്ട് അഭിപ്രായമാണെന്ന് ലേഖനത്തിൽ പറയുന്നു. അമിത വണ്ണത്തിൻ്റെ കാരണമായി ഡോക്ടർമാർ ഭക്ഷണശീലങ്ങളും വ്യായാമത്തിൻ്റെ കുറവും ചൂണ്ടിക്കാട്ടുമ്പോൾ രോഗികൾ ഇത് അംഗീകരിക്കാറില്ല. ഹോർമോൺ വ്യതിയാനവും പാരമ്പര്യവും അടക്കമുള്ള തങ്ങൾക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളാണ് അമിതഭാരത്തിനു പിന്നിലെന്ന് തർക്കിക്കാനാണ് രോഗികൾക്ക് കൂടുതൽ താത്പര്യം.
സ്വയം മനസ്സുവെച്ചാൽ വണ്ണം കുറയ്ക്കാമെന്നു പറയുന്ന ഡോക്ടർമാരുടെ വാദങ്ങൾ ഇവർ അംഗീകരിക്കാറുമില്ല. രോഗികളും ഡോക്ടർമാരും തമ്മിലുള്ള ഈ സംവാദത്തിന് ശരീരഭാരവുമായി ബന്ധമുണ്ടോ എന്നായിരുന്നു പഠനത്തിൽ പരിശോധിച്ചത്. 2007ൽ ഫ്രാൻസിലെ27 ഡോക്ടർമാരിൽ നിന്നും 585 രോഗികളിൽ നിന്നുമാണ് സർവേയുടെ ഭാഗമായി വിവരങ്ങൾ ശേഖരിച്ചത്. 20 ശതമാനം പേരെങ്കിലും ഡോക്ടർമാരുടെ അഭിപ്രായവുമായി തീരെ യോജിച്ചില്ലെന്നും 20 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലുള്ള കേസുകളിൽ ഡോക്ടർമാരുമായി രോഗികൾക്ക് അഭിപ്രായവ്യത്യാസമുണ്ടായെന്നും പഠനം സൂചിപ്പിക്കുന്നു. കൂടാതെ സാധാരണ ബിഎംഐ ഉള്ളവരെ അപേക്ഷിച്ച് ശരീരഭാരം കൂടുതലുള്ളവരാണ് ഡോക്ടർമാരുമായി തർക്കിക്കാൻ സാധ്യത കൂടുതലുള്ളതെന്നും കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
