

പല വെറൈറ്റി പഴങ്ങൾ ഒരുമിച്ച് ചേർത്തു ഉണ്ടാക്കുന്നതാണ് ഫ്രൂട്സ് സാലഡ്. പഴങ്ങൾ ആയതു കൊണ്ട് തന്നെ, ഫ്രൂട്സ് സാലഡിന് ആരോഗ്യകരമെന്ന പദവി നമ്മൾ ചാർത്തി കൊടുക്കാറുണ്ട്. പഴങ്ങളെ അസിഡിക്, ഉയർന്ന ജലാംശം അടങ്ങിയ, മധുരമുള്ള, നിഷ്പക്ഷത എന്നിങ്ങനെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.
ചില കോമ്പിനേഷനുകൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
തണ്ണിമത്തൻ
തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത്. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല.
പ്രോട്ടീനും സ്റ്റാർച്ചും
വാഴപ്പഴം, ഏത്തക്ക പോലെ സ്റ്റാർച്ച് അടങ്ങിയ പഴങ്ങൾക്കൊപ്പം പേരക്ക, ഉണക്കിയ ആപ്രിക്കോട്ട്, കിവി, അവോക്കാഡോ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ കഴിക്കരുത്. ഫ്രൂട്ട് സാലഡുകൾ ഉണ്ടാക്കുമ്പോൾ ഇത്തരം പഴങ്ങൾ ഒരുമിച്ച് ചേർക്കുന്നത് ഒഴിവാക്കണം. കാരണം ശരീരത്തിന് പ്രോട്ടീൻ ദഹിപ്പിക്കാൻ അസിഡിക് ബേസും അന്നജം ദഹിപ്പിക്കാൻ ആൽക്കലൈൻ ബേസും ആവശ്യമാണ്.
അസിഡിക്ക് പഴങ്ങളും മധുരമുള്ള പഴങ്ങളും
സ്ട്രോബെറി, ആപ്പിൾ, മാതളനാരങ്ങ, പീച്ച് തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ ഒരിക്കലും വാഴപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങളുമായി സംയോജിപ്പിക്കരുത്. ഇത് ദഹന പ്രശ്നങ്ങൾ, ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം.
പപ്പായയും നാരങ്ങയും
പപ്പായക്കൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വിളർച്ച അല്ലെങ്കിൽ ഹീമോഗ്ലോബിൻ അസന്തുലിതാവസ്ഥ എന്നിവ ഇതിനെ തുടർന്ന് ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates