ഇനി പപ്പായ കഴിക്കുമ്പോൾ കുരു കളയരുത്; ആരോ​ഗ്യ​ഗുണങ്ങൾ ചില്ലറയല്ല, കാൻസറിനെ വരെ പ്രതിരോധിക്കും

പപ്പായ പോലെ തന്നെ ആരോ​ഗ്യ​ഗുണങ്ങൾ നിരവധി അടങ്ങിയിട്ടുണ്ട് പപ്പായയുടെ കുരുവിലും.
papaya image
പപ്പായയുടെ കുരു
Updated on
1 min read

നാട്ടിൻ പുറങ്ങളിൽ സ്ഥിരം കാഴ്ചയാണ് മരം മൂടി കുലച്ചു നിൽക്കുന്ന പപ്പായകൾ. പച്ച പപ്പായ കറിവെക്കാനും പഴുത്ത പപ്പായ പഴമായും കഴിക്കാൻ എടുക്കാറുണ്ട്. ആൻറി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ പപ്പായ ഇടയ്ക്കിടെ ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

എന്നാൽ പപ്പായയുടെ കുരു അധികമാരും ഉപയോ​ഗിക്കാറില്ല. അവയുടെ രുചിയില്ലായ്മ തന്നെയാണ് കാരണം. പപ്പായ പോലെ തന്നെ ആരോ​ഗ്യ​ഗുണങ്ങൾ നിരവധി അടങ്ങിയിട്ടുണ്ട് പപ്പായയുടെ കുരുവിലും.

പപ്പായയുടെ കുരുവിന്‍റെ ആരോഗ്യ ഗുണങ്ങള്‍

  • പപ്പായയുടെ കുരുവിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തും വർധിപ്പിക്കും. കഴിച്ച ഭക്ഷണത്തെ എളുപ്പം ദഹിപ്പിച്ച് വയറു ശുദ്ധിയാക്കാൻ ഇത് സഹായിക്കും.

  • ഇവയുടെ ആന്റി-ബാക്ടീരിയൽ ​ഗുണങ്ങൾ വയറ്റിലെ കൃമിശല്യം ഇല്ലാതാക്കാൻ സഹായിക്കും.

  • കാൻസറിന് കാരണമായേക്കാവുന്ന കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാനും പപ്പായയുടെ കുരു കഴിക്കുന്നത് നല്ലതാമ്. പപ്പായ കൃത്യമായി കഴിച്ചാൽ ഭാവിയിൽ അർബുദം പിടിപെടാൻ സാധ്യത കുറവാണെന്നാണ് ചില പഠനങ്ങൾ പറയുന്നുത്.

  • വൃക്കയുടെ ആരോഗ്യത്തിനും പപ്പായക്കുരു ഉത്തമമാണ്. വൃക്കയുടെ ശുദ്ധീകരണപ്രവർത്തനങ്ങളെ ഇതു ത്വരിതപ്പെടുത്തുന്നു.

എന്നാൽ കുട്ടികൾക്ക് പപ്പായയുടെ കുരു നൽകുന്നതിന് മുൻപ് ഡോക്ടറുടെ നിർ​ദേശം തേടണം. കൂടാടെ ചിലർക്ക് ഇതിനോട് അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. ഗർഭിണികൾ ഒരു കാരണവശാലും പപ്പായക്കുരു കഴിക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com