പനിക്കും തലവേദനയ്ക്കുമൊന്നും ചുമ്മാ കയറിയങ്ങ് വിഴുങ്ങരുത്; പാരസെറ്റാമോൾ കഴിക്കേണ്ടതിന് അളവുണ്ട്

ഒരു കിലോ ശരീരഭാരത്തിന് 15 മില്ലിഗ്രാം എന്നാണ് സാധാരണ ഡോസ്
paracetamol
പാരസെറ്റാമോൾ കഴിക്കേണ്ടതിന് അളവുണ്ട്
Updated on
1 min read

രു മുന്‍കരുതല്‍ എന്ന നിലയില്‍ വീടുകളിലും യാത്ര പുറപ്പെടുമ്പോഴും നമ്മള്‍ സ്ഥിരമായി സൂക്ഷിക്കുന്ന ഒന്നാണ് പാരസെറ്റാമോള്‍ ഗുളികകള്‍. ഒരു തലവേദനയോ പനിയോ വന്നാല്‍ പോലും ഡോക്ടറിനെക്കാള്‍ ഏറ്റവും ആദ്യം നമ്മള്‍ ആശ്രയിക്കുന്നത് പാരസെറ്റാമോള്‍ ഗുളികകളെയാണ്. അതിന് ഡോക്ടറുടെ കുറിപ്പടി വേണമെന്നില്ല.

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു വേദന സംഹാരിയാണ് പാരസെറ്റാമോള്‍. ആമാശയത്തെയും കുടലിനെയും ബാധിക്കാത്തതു കാരണം താരതമ്യേന സുരക്ഷിതമായ മരുന്നെന്നാണ് പാരസെറ്റാമോളിനെ കരുതി പോരുന്നത്.

എന്നുകരുതി തലവേദന മാറുന്നതു വരെ നാലും അഞ്ചും പാരസെറ്റാമോള്‍ ഒരു ദിവസം കഴിക്കുന്നത് അദ്ധബമാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പാരസെറ്റമോളിൻ്റെ ഏറ്റവും സാധാരണമായ ഡോസുകൾ 500, 650 എന്നിങ്ങനെയാണ്. സാധാരണ ഡോസ് ഒരു കിലോ ശരീരഭാരത്തിന് 15 മില്ലിഗ്രാം എന്നാണ് കണക്ക്. ഇതില്‍ കൂടുതലായാല്‍ കരളിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. എഡിന്‍ബര്‍ഗ്‌ സര്‍വകലാശാല അടുത്തിടെ നടത്തിയ പഠനത്തില്‍ പാരസെറ്റാമോള്‍ ഓവര്‍ ഡോസ് ആകുന്നത് ഗുരുതര കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ പാരസെറ്റമോൾ അക്യൂട്ട് ഹെപ്പറ്റോടോക്സിസിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണെന്ന് 2020ല്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1893-ൽ ജോസഫ് വോൺ മെറിങ്ങാണ് പാരസെറ്റമോൾ ആദ്യമായി സമന്വയിപ്പിച്ചത്. 1950-കളിൽ പാരസെറ്റമോൾ അമേരിക്കയിലും പിന്നീട് ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലും വലിയ തോതില്‍ ഉപയോഗിച്ചു തുടങ്ങി. സ്റ്റിറോയിഡ് ഇതര ആന്‍റി- ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍ വയറിനുള്ളില്‍ രക്തസ്രാവം, അള്‍സര്‍, മറ്റ് ഗുരുതരമായ പര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയിരുന്നപ്പോള്‍ ഇവയ്ക്ക് പകരം ഫലപ്രദമായി ഉപയോഗിക്കാവുന്ന സുരക്ഷിതവും ഏറ്റവും സുലഭവുമായ മരുന്നായി പാരസെറ്റാമോള്‍. ഇക്കാലത്ത് സാധാരണയായി ഉപയോഗിക്കുന്ന ഒരു ആൻ്റിപൈറിറ്റിക്കായിരുന്നു ഇത്.

paracetamol
വില കുറച്ച് കാണരുത്, തലമുടി മുതല്‍ കരളിനെ വരെ കാക്കും, ചെമ്പരത്തിയുടെ ഇമ്മിണി വല്യ ഗുണങ്ങള്‍

പാരസെറ്റമോള്‍ കഴിക്കേണ്ടതിന്‍റെ അളവ്

ഗുളികകള്‍, ക്യാപ്‌സൂളുകള്‍, സിറപ്പ്, സപ്പോസിറ്ററി എന്നിങ്ങനെ പല രൂപങ്ങളില്‍ ഇന്ന് പാരസെറ്റാമോള്‍ ലഭ്യമാണ്. 24 മണിക്കൂറിനുള്ളില്‍ നാല് ഗ്രാം പാരസെറ്റാമോള്‍ ആണ് പരമാവധി അനുവദിച്ചിരിക്കുന്ന അളവ്. അതില്‍ കൂടുന്നത് ഓവര്‍ ഡോസ് ആകും. അത് കരളിന്‍റെ ഗുരുതരമായി ബാധിക്കാം.

മുതിര്‍ന്നവര്‍ക്ക് 500 മില്ലിഗ്രാം ഗുളികകള്‍ 24 മണിക്കൂറിനുള്ളില്‍ നാല് തവണ കഴിക്കാം. ഒരു തവണ കഴിച്ചാല്‍ നാല് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം മാത്രമേ അടുത്ത തവണ ഗുളിക കഴിക്കാന്‍ പാടുള്ളു. 50 കിലോഗ്രാമിന് താഴെ ശരീരഭാരമുള്ള പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ മരുന്ന് കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com