പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

പായസം കൂടുതൽ സമയം സാധാരണ താപനിലയിൽ വെച്ചതിന് ശേഷമാണ് ഫ്രിഡ്ജിലേക്ക് മാറ്റുന്നതെങ്കിൽ കേടാകാനുള്ള സാധ്യത കൂടുതലാണ്.
Payasam storing tips
Payasam storing tipsPinterest
Updated on
2 min read

ണക്കാലത്ത് പായസത്തിന് വലിയ ഡിമാൻഡ് ആണ്. വീടുകളിലും കടകളിലുമൊക്കെയായി പായസമേള തന്നെയാണ് ഇപ്പോൾ. എന്നാൽ ബാക്കിയാവുന്ന പായസം എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഏത് പാസയമാണ്, ഉപയോഗിച്ചിരിക്കുന്ന പാൽ, ചേരുവകൾ എന്നിവയെ ആശ്രയിച്ച് സൂക്ഷിക്കുന്നതിന്റെ കാലാവധി മാറാം.

Payasam storing tips
'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

പാൽപ്പായസം എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?

പാൽ ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ശരിയായി തണുപ്പിച്ച ശേഷം വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സാധാരണയായി 2 മുതൽ 3 ദിവസം വരെ ഉപയോഗിക്കാം.

Payasam storing tips
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട

എന്നാൽ പായസം കൂടുതൽ സമയം സാധാരണ താപനിലയിൽ വെച്ചതിന് ശേഷമാണ് ഫ്രിഡ്ജിലേക്ക് മാറ്റുന്നതെങ്കിൽ കേടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് പായസം പൂർണമായും തണുത്ത ഉടൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

തേങ്ങാപ്പാൽ ചേർത്ത പായസം

അടപ്രഥമൻ, പഴപ്രഥമൻ, ഗോതമ്പ് പായസം പോലുള്ള തേങ്ങാപ്പാൽ ചേർക്കുന്ന വിഭവങ്ങൾ കൂടുതൽ ശ്രദ്ധയോടെ സൂക്ഷിക്കണം. ഇവ സാധാരണയായി ഒന്ന് മുതൽ രണ്ട് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് സുരക്ഷിതം. തേങ്ങാപ്പാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ദിവസം സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ശർക്കരപ്പായസം എത്ര ദിവസം സൂക്ഷിക്കാം?

ശർക്കരയും തേങ്ങാപ്പാലും ഉപയോഗിച്ചുള്ള പായസം പാൽപ്പായസത്തേക്കാൾ അല്പം വ്യത്യസ്തമായിരിക്കും. ഫ്രിഡ്ജിൽ ശരിയായി സൂക്ഷിച്ചാൽ 2 മുതൽ 3 ദിവസം വരെ ഉപയോഗിക്കാം. എന്നാൽ തേങ്ങാപ്പാൽ കൂടുതലായി ചേർത്തിട്ടുണ്ടെങ്കിൽ 1–2 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഉചിതം.

പായസം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂർണമായും തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക

ചൂടുള്ള പായസം നേരിട്ട് ഫ്രിഡ്ജിൽ വയ്ക്കുന്നത് ഒഴിവാക്കുക. ആദ്യം മുറിയിലെ താപനിലയിലേക്ക് അല്പം തണുക്കാൻ അനുവദിച്ച ശേഷം ഫ്രിഡ്ജിലേക്ക് മാറ്റാം. എന്നാൽ മണിക്കൂറുകളോളം പുറത്തുവെച്ച് തണുപ്പിക്കരുത്.

വായു കടക്കാത്ത പാത്രം ഉപയോഗിക്കുക

വൃത്തിയുള്ള, അടപ്പുള്ള പാത്രത്തിലാണ് പായസം സൂക്ഷിക്കേണ്ടത്. തുറന്ന പാത്രത്തിൽ വെച്ചാൽ മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം പായസത്തിലേക്ക് കലരാനും മോശമാകാനും സാധ്യതയുണ്ട്.

ഉപയോഗിക്കാനുള്ളത് മാത്രം പുറത്തെടുക്കുക

മുഴുവൻ പാത്രവും വീണ്ടും വീണ്ടും ഫ്രിഡ്ജിന് പുറത്തെടുക്കുന്നത് ഒഴിവാക്കുക. കഴിക്കേണ്ട അളവ് മാത്രം എടുത്ത് ബാക്കിയുള്ളത് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. പായസം വീണ്ടും കഴിക്കുമ്പോൾ ആവശ്യമായ അളവ് മാത്രം എടുത്ത് ചൂടാക്കുന്നതാണ് നല്ലത്.

ഒരേ സ്പൂൺ വീണ്ടും ഉപയോഗിക്കരുത്

പായസം കഴിച്ച സ്പൂൺ വീണ്ടും പാത്രത്തിൽ ഇടുന്നത് ഒഴിവാക്കണം. ഇത് ബാക്ടീരിയ വളരാൻ കാരണമാകാം.

പായസം കേടായോ എന്ന് എങ്ങനെ മനസ്സിലാക്കാം?

  • പുളിച്ച ഗന്ധം അനുഭവപ്പെടുക

  • രുചിയിൽ മാറ്റം ഉണ്ടാവുക

  • നിറം മാറുക

  • പാൽ വേർപെട്ടതുപോലെ തോന്നുക

  • അസാധാരണമായ കുമിളകൾ കാണുക

  • പാത്രത്തിൽ പൂപ്പൽ

പായസം കൂടുതൽ ദിവസം സൂക്ഷിക്കണമെങ്കിൽ

പായസം ഉണ്ടാക്കിയ ശേഷം കൂടുതൽ ദിവസത്തേക്ക് സൂക്ഷിക്കണമെങ്കിൽ ചെറിയ അളവുകളാക്കി മാറ്റി ഫ്രീസറിൽ സൂക്ഷിക്കാം. എന്നാൽ പാൽ, തേങ്ങാപ്പാൽ എന്നിവ അടങ്ങിയ പായസങ്ങളുടെ ഘടന മരവിപ്പിച്ചതിന് ശേഷം മാറാൻ സാധ്യതയുണ്ട്. അതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ച് പുതുതായി ഉപയോഗിക്കുന്നതാണ് രുചിക്കും ഗുണത്തിനും നല്ലത്.

Payasam storing tips
ഹോട്ടൽ ഭക്ഷണം പാർസൽ വാങ്ങാറുണ്ടോ? ശ്രദ്ധിക്കണം, ഇങ്ങനെയല്ലെങ്കിൽ 'പണി' കിട്ടും
Payasam storing tips
കായ വറുത്തത് ശരിയായില്ലേ? ക്രിസ്പി ആക്കാൻ വഴിയുണ്ട്
Payasam storing tips
പായസം കുടിച്ച് മത്ത് പിടിക്കില്ല, ദഹനത്തിനും സൂപ്പർ, സദ്യയ്ക്ക് ശേഷം ഒരു ​ഗ്ലാസ് മോര്
Summary

How many days payasam can kept in fridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com