സ്ത്രീകളിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാം; കൗമാരക്കാർക്കിടയിൽ പിസിഒഎസ് ബാധിതരുടെ എണ്ണം കൂടുന്നു

70 ശതമാനം സ്ത്രീകളിലും പിസിഒഎസ് രോ​ഗനിർണയും നടത്തപ്പെടാറില്ല
teenagers
Updated on
2 min read

കൗമാരക്കാർക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ബാധിതരുടെ എണ്ണം വർധിച്ചുവരുന്നത് രോഗത്തെ കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടതിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇന്ന് ലോക പിസിഒഎസ് ദിനം. ആ​ഗോളതലത്തിൽ ആറ് മുതൽ 26 ശതമാനം വരെയുള്ള സ്ത്രീകളിൽ പിസിഒഎസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇത് 3.7 മുതൽ 22.5 ശതമാനമാണ്. ഇതിൽ 70 ശതമാനം സ്ത്രീകളിലും രോ​ഗനിർണയും നടത്തപ്പെടാറില്ല.

സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഈ എൻഡോക്രൈൻ ഡിസോർഡർ സ്ത്രീകളില്‍ വന്ധ്യതയ്ക്ക് വരെ കാരണമായേക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ മുതൽ പിസിഒഎസ് ഉണ്ടാകാം. എന്നാൽ കൗമാരത്തിന്റെ അവസാനമോ 20കളുടെ ആദ്യമോ വരെ രോ​ഗലക്ഷണങ്ങൾ പ്രകടമാകില്ല.

periods pain

അണ്ഡാശയത്തിൽ സിസ്റ്റുകൾ, ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പിസിഒഎസ്സിന്റെ പ്രധാന ലക്ഷണങ്ങൾ. രോ​ഗബാധിതരിൽ 40% മുതൽ 80% വരെ അമിതവണ്ണം ഉള്ളവരായിരിക്കും. കൂടാതെ കഴുത്ത്, കക്ഷം, ഞരമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ചർമ്മം ഇരുണ്ടുപോകുന്നതും സാധാരണമാണ്. രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. ശരീരഭാരം അമിതമാകുമ്പോഴോ, ​ഗർഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴോ ആകാം പലരിലും രോ​ഗനിർണയം നടത്തുക.

പിസിഒഎസിൻ്റെ കൃത്യമായ കാരണം അവ്യക്തമാണ്. എന്നാൽ പാരമ്പര്യം, പൊണ്ണത്തടി, അനാരോ​ഗ്യകരമായ ജീവിതശൈലി എന്നിവ പിസിഒഎസുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആൻഡ്രോജൻ എന്ന ഹോർമോണിന്‍റെ അളവും ഉയര്‍ന്ന ഇൻസുലിൻ പ്രതിരോധവും പിസിഒഎസ് എന്ന അവസ്ഥയില്‍ സാധാരണമാണ്. ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവു വര്‍ധിപ്പിക്കുകയും പ്രമേഹത്തിനും കാരണമായേക്കാം. കൂടാതെ ​ഗർഭാവസ്ഥയിലുള്ള സ്ത്രീകളിൽ പ്രമേഹം, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ ​ഗർഭധാരണ സങ്കീർണതകളും ഇത് വർധിപ്പിക്കാൻ കാരണമായേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

walking

രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ജീവിത ശൈലിയിൽ മാറ്റം കൊണ്ടു വരാം. രോ​ഗനിർണയത്തിന് ശേഷം ആർത്തവചക്രം നിയന്ത്രിക്കാനും ആൻഡ്രോജന്റെ അളവും നിയന്ത്രിക്കാനും വേണ്ട നടപടികൾ കൃത്യമായ ആരോ​ഗ്യവിദ​ഗ്ധരുടെ നിർദേശപ്രകാരം സ്വീകരിക്കുക.

teenagers
മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ബി വിറ്റാമിനുകളുടെ അപര്യാപ്തതയാകാം

പിസിഒഎസ് നിയന്ത്രിക്കാൻ ജീവിതശൈലിയിൽ കൊണ്ടു വരാം മാറ്റങ്ങൾ

വ്യായാമം; ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും പേശികളുടെ ബലം വര്‍ധിപ്പിക്കുന്നതിനും ശരീരികമായി സജീവമാവുക. വ്യായാമം മുടക്കാതിരിക്കുക.

ഉറക്കം; ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കുന്നത് ഗുണകരമാണ്.

മാനസികസമ്മര്‍ദം; മാനസിക സമ്മര്‍ദം പിസിഒഎസ് ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ നിയന്ത്രിക്കുന്നതും ഇന്‍സുലിന്‍ അളവു ക്രമീകരിക്കേണ്ടതും പ്രധാനമാണ്.

ഭക്ഷണക്രമം; കാര്‍ബ്‌സ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളവുമടങ്ങിയ അറ്റ്കിന്‍ ഡയറ്റ് പിന്തുടരാന്‍ ശ്രമിക്കുക. വെള്ളം നന്നായി കുടിക്കുക. കൃത്യമായ ഭക്ഷണ സമയവും നിലനിര്‍ത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com