കപ്പലണ്ടി കഴിക്കുമ്പോൾ തൊലി കളയണോ?

കട്ടികുറഞ്ഞ തവിട്ടുനിറത്തിലുള്ള കപ്പലണ്ടിയുടെ തൊലിയിൽ ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
Peanuts in a  bowl
Peanuts in a bowlMeta AI Image
Updated on
1 min read

പാവപ്പെട്ടവരുടെ ബദാം എന്നാണ് കപ്പലണ്ടി അഥവാ നിലക്കടലയെ വിളിക്കുന്നത്. കാരണം, കുറഞ്ഞ ചെലവിൽ പ്രോട്ടീനും നാരുകളും ആരോ​ഗ്യകരമായ കൊഴുപ്പും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് കപ്പലണ്ടി. ശരീരത്തിന് ഊർജ്ജം നൽകുന്നതും പേശിബലം കൂട്ടാൻ സഹായിക്കുന്നതുമായ മികച്ച ലഘുഭക്ഷണമാണ്. നിലക്കടല വറുത്താണ് സാധാരണ കഴിക്കാറ്. വറുത്ത കപ്പലണ്ടിക്ക് പ്രത്യേക മണവും രുചിയുമാണ്.

ചിലർ തൊലി കളയും, മറ്റ് ചിലർ തൊലിയോട് കൂടിക്കഴിക്കും. ഇക്കാര്യത്തിൽ ആളുകൾക്കിടയിൽ രണ്ട് അഭിപ്രായമാണ്. എന്നാൽ കട്ടികുറഞ്ഞ തവിട്ടുനിറത്തിലുള്ള കപ്പലണ്ടിയുടെ തൊലിയിൽ ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്.

മാത്രമല്ല, റെസ് വെറാട്രോൾ, പോളിഫെനോൾസ് പോലുള്ള ആന്റിഓക്സിഡൻ്റുകൾ സമ്മർദത്തെ കുറയ്ക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ കപ്പലണ്ടിയുടെ തൊലി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

Peanuts in a  bowl
വയറുവേദനയും പുറംവേദനയും; ഇത് ആദ്യസൂചനയാകാം, കോളൻ കാൻസറിന്റെ 8 ലക്ഷണങ്ങൾ

ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യാവശ്യമായ നാരുകൾ നിലക്കടലയുടെ തൊലികളിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും മലവിസർജ്ജനത്തിനും അത്യാവശ്യമായ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഈ നാരുകൾ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണക്രമം മലബന്ധം, ഡൈവേർട്ടികുലോസിസ് എന്നിവയുൾപ്പെടെയുള്ള ദഹന സംബന്ധമായ രോഗങ്ങള്‍ വരാനുള്ള കുറയ്ക്കുകയും ചെയ്യുന്നു. വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറക്കാനും ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Peanuts in a  bowl
അത്താഴം കഴിഞ്ഞ് മധുരം കഴിക്കാൻ തോന്നാറുണ്ടോ?

എന്നാൽ അമിതമായാൽ നിലക്കടലയും വിഷമാകും. കലോറി ഉപഭോഗം കൂടാനും, ദഹനപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

Summary

Peanuts with or without skin, which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com