പടികളിറങ്ങുമ്പോൾ ഫോൺ ഉപയോ​ഗിക്കാറുണ്ടോ? മുന്നറിയിപ്പ് നൽകി ന്യൂറോളജിസ്റ്റ്, കുറിപ്പ് വൈറൽ

പടികൾ ഇറങ്ങുമ്പോൾ മസ്തിഷ്കത്തിന് ആഴം, ദൂരം, സമയം, ബാലൻസ് തുടങ്ങിയവ നിരന്തരം വിലയിരുത്തേണ്ടതുണ്ട്.
mobile use while using stairs
mobile use while using stairsMeta AI Image
Updated on
1 min read

ഴിഞ്ഞ ദിവസം ശശി തരൂർ എംപി ഫോൺ ചെയ്തുകൊണ്ട് പാര്‍ലമെന്‍റിന്‍റെ പടികൾ ഇറങ്ങുമ്പോൾ വീണതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇത് സാധാരണ സംഭവിക്കാവുന്ന കാര്യമാണെന്ന് ചിന്തിക്കാമെങ്കിലും അത്ര നിസാരമായി കാണരുതെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീര്‍ കുമാര്‍ പറയുന്നത്.

മൊബൈൽ ഫോൺ ഉപയോ​ഗിക്കാത്തവരായി ആരും ഉണ്ടാകില്ല. പലപ്പോഴും ശരീരത്തിലെ ഒരു അവയവം പോലെ നമ്മൾക്കൊപ്പം സദാസമയവും ഉണ്ടാകുന്ന ഒരു ഉപകരണം കൂടിയാണിത്. നടക്കുമ്പോഴും നിൽക്കുമ്പോഴും കിടക്കുമ്പോഴും പടികൾ ഇറങ്ങുമ്പോഴുമൊക്കെ ഫോൺ ഉപയോ​ഗിക്കുന്ന ശീലം ഉള്ള നിരവധി ആളുകളുണ്ട്. ഇത് നമ്മുടെ ശ്രദ്ധ പൂർണമായും ഫോണിലേക്ക് തിരിക്കുകയും ചലനം തടസപ്പെടുത്താനോ വീഴാനോ ഉള്ള സാധ്യത വർധിപ്പിക്കുകയോ ചെയ്യുന്നു.

ശശി തരൂരിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ഇതിന്റെ ​ഗൗരവത്തെ കുറിച്ച് അദ്ദേഹം കുറിച്ചത്. മിക്കയാളുകളും കരുതുന്നതിനെക്കാൾ സങ്കീർണമാണ് പടികളെന്ന് ഡോക്ടർ പറയുന്നു. പടികളിറങ്ങുന്നത് സ്വഭാവിക കാര്യമെന്ന നിലയിലാണ് കാണുന്നതെങ്കിലും നാഡീശാസ്ത്രപരമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയാണെന്ന് അദ്ദേഹം പറയുന്നു.

നിരപ്പായ പ്രതലത്തിൽ നടക്കുന്നതുപോലെയല്ല, പടികൾ ഇറങ്ങുമ്പോൾ മസ്തിഷ്കത്തിന് ആഴം, ദൂരം, സമയം, ബാലൻസ് തുടങ്ങിയവ നിരന്തരം വിലയിരുത്തേണ്ടതുണ്ട്. പലപ്പോഴും പടികൾ ഇറങ്ങുന്നത് യാന്ത്രികമായി തോന്നാമെങ്കിലും അങ്ങനെയല്ലെന്നും ആഴത്തിലുള്ള ശ്രദ്ധ ആവശ്യമാണെന്നും ഡോ.സുധീർ പറയുന്നു.

അതുകൊണ്ടാണ് പടികൾ ഇറങ്ങുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് അപകടമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒരു വ്യക്തി ഫോണിൽ മുഴുകിയിരിക്കുമ്പോൾ മസ്തിഷ്കത്തിന്റെ ശ്രദ്ധ പൂർണമായി ചലനത്തിലേക്ക് ലഭിക്കില്ല. ഫോൺ സംഭാഷണത്തിന് ഭാഷ, ഓർത്തെടുക്കൽ, വൈകാരികമായ വിലയിരുത്തൽ, എങ്ങനെ പ്രതികരിക്കണം തുടങ്ങിയവയൊക്കെ ഉൾക്കൊള്ളുന്നതാണ്. ശ്രദ്ധ സംഭാഷണത്തിലേക്ക് മാത്രമാവുമ്പോൾ പ്രതികരണശേഷി 200 മില്ലിസെക്കൻഡായി കുറയുകയും ചലനങ്ങൾ നടത്തുന്നതിനുള്ള മസ്തിഷ്കത്തിന്റെ ശേഷി കുറയും.

mobile use while using stairs
Sleeping with mobile phone: ഉറങ്ങാന്‍ കിടക്കുമ്പോ മൊബൈല്‍ ഫോണില്‍ നോക്കുന്നവരോടാണ്, പണി വരുന്നുണ്ട്

പടികൾ കൂടിയാകുമ്പോൾ അപകടസാധ്യത കൂടുമെന്നും ഡോക്ടർ പറയുന്നു. താൻ ഇതുവരെ ചികിത്സിച്ചിട്ടുള്ളതിൽ തലയ്ക്ക് ഏറ്റവും ഗുരുതരമായ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്, റോഡ് അപകടങ്ങളിലൂടെയല്ല മറിച്ച് വീട്ടിലും പൊതുയിടങ്ങളിലുമുള്ള പടികളിൽ നിന്ന് ചെറുതായൊന്ന് വീഴുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.

mobile use while using stairs
കുട്ടികൾക്ക് ഏത് പ്രായത്തിൽ സ്മാർട്ട്ഫോൺ കൊടുക്കാം?

ശ്രദ്ധ ഒന്നു ചെറുതായി പാളുന്നതോ, ഒരു പടി വിട്ടുപോവുന്നതോ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാവും. നടക്കുമ്പോഴും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴുമൊക്കെ ഫോൺ ഉപയോഗം ഒഴിവാക്കുന്നത് അപകടസാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Summary

Phone use while using stairs danger

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com