ഹൃദയം കാക്കും കുഞ്ഞൻ വിത്തുകൾ, മത്തങ്ങ വിത്തുകളുടെ ആരോ​ഗ്യ​ഗുണങ്ങൾ

മത്തങ്ങ വിത്തുകളിൽ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.
Pumpkin seeds
Pumpkin seedsMeta AI Image
Updated on
1 min read

ലരും രോ​ഗം വന്ന ശേഷമാണ് മുൻകരുതലിന്റെ പ്രാധാന്യം മനസ്സിലാക്കുക, പ്രത്യേകിച്ച് ഹൃദ്രോ​ഗത്തിന്റെ കാര്യത്തിൽ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാനുള്ള കാരണങ്ങളിലൊന്നാണ് ഹൃദ്രോ​ഗങ്ങൾ. ആരോ​ഗ്യകരമായ ഭക്ഷണക്രമം ഹൃദ്രോ​ഗസാധ്യത ​ഗണ്യമായി കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. അതിൽ പ്രധാനമാണ് മത്തങ്ങ വിത്തുകൾ. ഇതിൽ മ​ഗ്നീഷ്യവും സിങ്കും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

മ​ഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറച്ചു കൊണ്ട് ആരോഗ്യകരമായ കൊളസ്ട്രോള്‍ നിലനിര്‍ത്താനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും സിങ്ക് സഹായിക്കും.

കൂടാതെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ശരീരവീക്കം കുറച്ച്, രക്തക്കുഴലുകള്‍ തകരാറിലാകുന്നത് തടയാനും സഹായിക്കുന്നതാണ്. മത്തങ്ങ വിത്തുകളിൽ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകള്‍ ദിവസവും കഴിക്കാമോ?

പോഷകഗുണങ്ങള്‍ നിരവധി ഉണ്ടെന്ന് പറയുമ്പോഴും മിതത്വം പാലിക്കുക എന്നത് പ്രധാനമാണ്. നിങ്ങള്‍ സോഡിയത്തിന്‍റെ അളവു കൂടുതല്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ മത്തങ്ങ വിത്തുകള്‍ ഒഴിവാക്കണം. ദഹനപ്രശ്നമുള്ളപ്പോഴും മത്തങ്ങ വിത്തുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

Pumpkin seeds
മുട്ട കഴിക്കുമ്പോൾ മഞ്ഞ ഒഴിവാക്കാറുണ്ടോ? പതിവാക്കിയാൽ അപകടമാണെന്ന് വിദ​ഗ്ധർ

നട്സിനോടും വിത്തുകളോടും അലര്‍ജി ഉള്ളവര്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. മാത്രമല്ല, മത്തങ്ങ വിത്തുകൾക്ക് കലോറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദം ഉള്ളവരിലും രക്തം കട്ടിയാക്കൽ മരുന്നുകൾ കഴിക്കുന്നവരിലും മത്തങ്ങ വിത്തുകള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം.

Pumpkin seeds
രാവിലെ ഉണ‍ർന്നാൽ ഉടൻ കോഫി, നിങ്ങളുടെ ഊ‍‍ർജ്ജത്തെ കൊല്ലുന്ന ചില ശീലങ്ങൾ

സ്മൂത്തിയിലോ സാലഡിയോ ഓട്സിലോ ടോപ്പിങ് ആയി മത്തങ്ങ വിത്തുകള്‍ ഉപയോഗിക്കാം. കൂടാതെ എനര്‍ജി ബാര്‍ ഉണ്ടാക്കുമ്പോള്‍ അതിലൊരു ചേരുവയായും മത്തങ്ങ വിത്തുകള്‍ ചേര്‍ക്കാവുന്നതാണ്. ലഘുഭക്ഷണമായും മത്തങ്ങ വിത്തുകള്‍ കഴിക്കാം.

Summary

Can Eat Pumpkin seeds everyday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com