'രോഗപ്രതിരോധശേഷി കുറയും'; മഴക്കാലത്ത് ഭക്ഷണക്രമീകരിക്കേണ്ടത് ഇങ്ങനെ

മഴക്കാലത്ത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞു പോയേക്കാം. അതുകൊണ്ടുതന്നെ, ഏറെ കരുതല്‍ ആരോഗ്യ ശ്രദ്ധയില്‍ ഇക്കാലത്തു ആവശ്യമാണ്.
മഴക്കാലവും ഭക്ഷണ ക്രമീകരണവും
മഴക്കാലവും ഭക്ഷണ ക്രമീകരണവുംപ്രതീകാത്മക ചിത്രം
Updated on
3 min read

'ഒരു ചൂട് ചായ കിട്ടിയിരുന്നെങ്കില്‍...... കൂടെ ഒരു പരിപ്പ് വട കൂടി ആയാലോ?' ഒരു ശരാശരി മലയാളിക്ക് ഇതൊരു ഉഗ്രന്‍ 'നൊസ്റ്റു' തന്നെയാണ്, ശരിയല്ലേ? അത് ഒരു സുഖമുള്ള ഓര്‍മ്മ കൂടിയാണ്. എന്നാല്‍, ഇന്നത്തെ ഒരു കാലാവസ്ഥാ വ്യതിയാനം വച്ച് നോക്കിയാല്‍ മഴക്കാലത്തുണ്ടാകുന്ന അസുഖങ്ങളുടെ കാര്യം തള്ളിക്കളയാന്‍ സാധിക്കില്ല. മഴക്കാലത്ത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞു പോയേക്കാം. അതുകൊണ്ടുതന്നെ, ഏറെ കരുതല്‍ ആരോഗ്യ ശ്രദ്ധയില്‍ ഇക്കാലത്തു ആവശ്യമാണ്.

നമുക്കെല്ലാം ഇക്കാര്യങ്ങള്‍ സുപരിചിതമാണെങ്കിലും, ചെറിയ ചെറിയ ഓര്‍മ്മപ്പെടുത്തലുകള്‍ സഹായകമായേക്കാം:

1) നമ്മുടെയും, നാം ഇടപെടുന്ന ഇടങ്ങളിലുള്ളവരുടെയും ശാരീരിക ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൈ കഴുകുന്ന ശീലം ഇന്ന് മലയാളിക്ക് ഒരു പുതുമയല്ല, അത് നമ്മള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കണം. അതുപോലെ തന്നെ ആണ്, ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍, കിച്ചന്‍ ടവലുകള്‍ തുടങ്ങിയവയും.

2) നിര്‍ജ്ജലീകരണം ഉണ്ടാകാതെ നോക്കുക എന്നതാണ് അടുത്തത്. വെള്ളം, ജ്യൂസുകള്‍, ഇളനീര്‍, കഞ്ഞി വെള്ളം, സൂപ്പുകള്‍, സംഭാരം, ഔഷധ ചായകള്‍ തുടങ്ങിയവ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വെള്ളം കുടിക്കുന്നത് ദാഹശമനത്തിനു വേണ്ടി മാത്രമല്ല, ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും കൂടിയാണ്. വെള്ളത്തോടൊപ്പം, നേര്‍പ്പിച്ച മോരും വെള്ളം/ സംഭാരം, നാരങ്ങാവെള്ളം, കഞ്ഞി വെള്ളം, തെളിഞ്ഞ സൂപ്പുകള്‍ എന്നിവയെല്ലാം നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നിര്‍ജ്ജലീകരണം തടഞ്ഞു ചയാപചയ പ്രക്രിയകളെ ശരിയായരീതിയില്‍ കൊണ്ടുവരുവാന്‍ ഈ മാര്‍ഗ്ഗം ഏറെ സഹായകമാണ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

3) പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ പ്രകൃതി ദത്തമാകയാല്‍, അവയുടെ കാലികമായ ഉപയോഗം രോഗപ്രതിരോധ ശേഷിയെ ഒന്ന് ഉഷാറാക്കാന്‍ സഹായിക്കും; പ്രതേകിച്ചും വിറ്റാമിന് സി അടങ്ങിയ പപ്പായ, ഓറഞ്ച്, മുസമ്പി, പേരക്ക, നെല്ലിക്ക, മാതളനാരങ്ങ, തുടങ്ങിയവ. ജ്യൂസുകളെക്കാള്‍ പഴങ്ങള്‍ കടിച്ചു കഴിക്കുന്നത് തന്നെയാണ് അഭികാമ്യം. ഏത്തപ്പഴം ദഹന വ്യവസ്ഥയുടെ കെട്ടുറപ്പ് കാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

4) മാംസ്യാഹാരങ്ങള്‍ ശരീര ഭാരം നിയന്ത്രിക്കാനും രോഗ പ്രതിരോധ വ്യവസ്ഥയെ ബലപ്പെടുത്താനും സഹായിക്കുന്നു. അതിനാല്‍, മുട്ട, മുട്ട വെള്ള, മീന്‍, പയര്‍/ പരിപ്പ് വര്‍ഗ്ഗങ്ങള്‍, പനീര്‍ തുടങ്ങിയവ ദഹനത്തിനു അനുയോജ്യമായ രീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഗ്യാസ് ട്രബിള്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാകയാല്‍, മിക്കവാറും പേരുടെ തീന്‍ മേശയില്‍ നിന്നും, പയറും പരിപ്പുമൊക്കെ അപ്രത്യക്ഷമാകുകയാണ്. മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ തോരന്‍ ആക്കി എടുക്കുകയാണെങ്കില്‍ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകും.

5) വ്യായാമം : ഉത്തമാരോഗ്യത്തിന്റെ ചേരുവകളില്‍ ഒരിക്കലും മാറ്റമില്ലാതെ തുടര്‍ന്ന് പോകുന്ന കാര്യങ്ങളില്‍ തുല്യ പ്രാധാന്യമുള്ള ഒന്നാണ് വ്യായാമം. ഒരു കുറുക്കു വഴിയും ഇതിനു പകരം വാക്കാണ് ആവില്ല! ദിവസം ഇരുപതു - മുപ്പതു മിനിറ്റ് എങ്കിലും അവരവര്‍ക്കു ആകുന്ന തരത്തിലുള്ള വ്യായാമ മുറകള്‍ക്കു മാറ്റി വെക്കേണ്ടത് വളരെയധികം ആവശ്യമാണ്.

6) പോസിറ്റീവ് ചിന്താരീതികള്‍: മനഃസംഘര്‍ഷം കുറക്കാനും, മറ്റുള്ളവര്‍ക്ക് നമ്മുടെ പോസിറ്റീവ് ഊര്‍ജ്ജം പകരാനും കഴിയുന്ന രീതിയില്‍ നമ്മുടെ ചിന്തകളെയും ജീവിത രീതികളെയും മാറ്റുന്നത് മറ്റാര്‍ക്കും വേണ്ടിയല്ല- നമുക്ക് വേണ്ടിത്തന്നെയാവണം! അത് അല്പം സ്വാര്‍ഥതയായിത്തന്നെ കാണുന്നതില്‍ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. മാനസികാരോഗ്യം ഉണ്ടെങ്കിലേ ശാരീരികാരോഗ്യവും നന്നാവുകയുള്ളൂ. അതിനാല്‍, ഇന്നത്തെ ദിവസം സന്തോഷത്തോടെ ഇന്ന് ജീവിച്ചു തീര്‍ക്കാം, നാളത്തെ ക്ലേശങ്ങള്‍ നാളെ നോക്കാം, ഇന്ന് അതേക്കുറിച്ചു ആലോചിച്ചു കൊണ്ടിരുന്നാല്‍ ഇന്നത്തെ ദിവസവും നമുക്ക് നഷ്ടമാകില്ലേ?

7) ശരിയായ ഉറക്കം: ഒരു നല്ല ഉറക്കം കിട്ടിയാല്‍ പാതി ആരോഗ്യം നമുക്ക് തിരിച്ചു കിട്ടും! ഒരു പരിധി വരെ ദഹന പ്രശ്‌നങ്ങളുടെയും മനഃസംഘര്ഷങ്ങളുടെയും മൂലകാരണം പലപ്പോഴും ഉറക്കമില്ലായ്മയാണ്. അത്താഴം നേരത്തെ കഴിച്ചും, പോഷകസമ്പുഷ്ടമായ ലഘു ഭക്ഷണം ശീലമാക്കിക്കൊണ്ടും, ഉറക്കത്തിനു തടസ്സമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കികൊണ്ടും നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം നമുക്ക് തിരിച്ചു കൊണ്ടുവരണം.

മഴക്കാലത്തുള്ള ഒരു ദിവസത്തെ മാതൃകാ ആഹാര ക്രമം നമുക്കൊന്ന് നോക്കാം:

അതിരാവിലെ:

ഇഞ്ചി ചായ/ ലെമണ്‍ ടീ (ഇഞ്ചി / നാരങ്ങാ ചായ) അല്ലെങ്കില്‍ ചെറുചൂടുവെള്ളം 1 കപ്പ്

പ്രാതല്‍ (8am-9am): ദോശ / ഇഡ്ലി 3 എണ്ണം

സാമ്പാര്‍ 2 കപ്പ്

പുതിന ചമ്മന്തി 1/2 കപ്പ്

ചായ 1 കപ്പ് (optional)

ഇടസമയം : മുട്ട വെള്ള 1 / പച്ചക്കറി അരിഞ്ഞിട്ട മുട്ട വെള്ള ഓംലറ്റ്

തെളിഞ്ഞ സൂപ്പുകള്‍ 1 കപ്പ്

ഉച്ചക്ക് (1pm-1.30pm): ചോറ്/ കഞ്ഞി 2 കപ്പ്

പുളിശ്ശേരി/ രസം 1 കപ്പ്

മീന്‍ കറി 1 കപ്പ്

പച്ചക്കറി തോരന്‍ 1 കപ്പ്

മുളപ്പിച്ച ചെറുപയര്‍ സാലഡ് 1 കപ്പ്

വൈകീട്ട് : ഇഞ്ചി ചായ/ ഗ്രീന്‍ ടീ 1 കപ്പ്

ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ 1 എണ്ണം

അത്താഴം (7pm-8pm): തിന ദോശ/ അരി ദോശ/ ചെറുപയര്‍ ദോശ 2 എണ്ണം

ടൊമാറ്റോ - പരിപ്പ് കൂട്ട്/ വെജിറ്റബിള്‍ കറി 1 കപ്പ്

ഉള്ളി ചമ്മന്തി- 1/2 കപ്പ്

കിടക്കുന്നതിനു മുന്‍പ്: മഞ്ഞള്‍ പാല് (ഒരു നുള്ളു മഞ്ഞള്‍) അല്ലെങ്കില്‍ 1 കപ്പ് പഴങ്ങള്‍ കൊത്തി അരിഞ്ഞത് + ബദാം/ walnuts 5-6 എണ്ണം

അളവുകള്‍: 1 കപ്പ്- 200 മി.ലി.

മുകളില്‍പ്പറഞ്ഞ ഡയറ്റ് പ്ലാനിന്റെ കൂടെ ഇടസമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. എരിവ് കുറഞ്ഞ, മസാലകളും നിറങ്ങളും tinned/ പാക്കറ്റ് ഭക്ഷണങ്ങളുമടങ്ങാത്ത, സ്വാഭാവികമായ/ കാലികമായ (സീസണല്‍) ഒരു ആഹാര രീതി ആണ് നാം അനുവര്‍ത്തിക്കേണ്ടത്.

കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടറാണ് മഞ്ജു പി ജോര്‍ജ്‌
മഴക്കാലവും ഭക്ഷണ ക്രമീകരണവും
ഒരു പാഡ് 8 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്, അണുബാധ മുതല്‍ വന്ധ്യത വരെ; ആർത്തവ ശുചിത്വം പ്രധാനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com