75-ാം വയസിലും യുവത്വം നിറഞ്ഞ ചിരി, രജനികാന്തിന്റെ ആരോ​ഗ്യ രഹസ്യം

രജനികാന്തിന്‍റെ ആരോഗ്യ രഹസ്യം വളരെ സിംപിള്‍ ആണെന്ന് വിശദീകരിക്കുകയാണ് ഡോ. പ്രീതി മൃണാളിനി.
Rajinikanth health secrete
Rajinikanth health secreteFacebook
Updated on
1 min read

മിഴകത്തിന്‍റെ തലൈവര്‍ രജനികാന്ത് ഇന്ന് 75-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഓണ്‍സ്ക്രീനില്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന സ്റ്റൈല്‍ മന്നന്‍റെ യുവത്വം നിറഞ്ഞ ചിരിക്ക് പിന്നില്‍ അച്ചടക്കമുള്ള ജീവിതശൈലിയാണ്. കഠിനമായ വര്‍ക്ക്ഔട്ടുകളോ കര്‍ശന ഡയറ്റോ അദ്ദേഹം പിന്തുടരാറില്ല. പകരം ശരീരത്തിന് ആവശ്യമായത് സ്വീകരിക്കുകയും അനാവശ്യമായത് ഒഴിവാക്കുകയുമാണ് രീതി.

രജനികാന്തിന്‍റെ ആരോഗ്യ രഹസ്യം വളരെ സിംപിള്‍ ആണെന്ന് വിശദീകരിക്കുകയാണ് ഡോ. പ്രീതി മൃണാളിനി. അദ്ദേഹം തന്‍റെ ഡയറ്റില്‍ നിന്ന് അഞ്ച് വൈറ്റ് ഫുഡുകള്‍ ഒഴിവാക്കി. ഉപ്പ്, പഞ്ചസാര, മൈദ, പാല്‍, തൈര് എന്നിവയുടെ അമിത ഉപയോഗം ശരീരത്തില്‍ വീക്കം, ഇന്‍സുലിന്‍ സ്‌പൈക്ക്, അസിഡിറ്റി, വയറ്റില്‍ അസ്വസ്ഥത എന്നിവ ഉണ്ടാക്കുമെന്ന് ഡോക്ടര്‍ പറയുന്നു.

ചിട്ടയായ ഭക്ഷണരീതി, ദിവസവുമുള്ള വ്യായാമം, മെഡിറ്റേഷന്‍ എന്നിവയാണ് അദ്ദേഹം പിന്തുടരുന്നത്. ആരോഗ്യകരമായ വാര്‍ദ്ധക്യം പ്രാപിക്കുന്നതിനുള്ള മികച്ച രീതിയാണിതെന്നും ഡോ. പ്രീതി പറയുന്നു.

വൈറ്റ് ഭക്ഷണങ്ങളുടെ അപകടം

പഞ്ചസാര

പഞ്ചസാരയുടെ അമിത ഉപയോഗം വയറിലെ കൊഴുപ്പ്, ഇൻസുലിൻ പ്രതിരോധം, ആസക്തി എന്നിവ വർധിപ്പിക്കുന്നു.

ഉപ്പ്

ഉപ്പിന്‍റെ ഉപയോഗം അമിതമാകുന്നത് വയറു വീര്‍ക്കുന്നതിനും വെള്ളം കെട്ടിനില്‍ക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകും.

Rajinikanth health secrete
പാൽ ഇഷ്ടമില്ലാത്തവരും കുടിക്കും, ബദാം മിൽക്കിന്റെ ​ആരോ​ഗ്യ ​ഗുണങ്ങൾ

വെള്ള അരി

വെള്ള അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. എന്നാല്‍ ധാരാളം പച്ചക്കറിക്കൊപ്പം മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ കുഴപ്പമുണ്ടാകില്ലെന്നും ഡോ. പ്രീതി പറയുന്നു.

Rajinikanth health secrete
മൂക്കുമുട്ടെ കഴിച്ചശേഷം ഒരു ലൈം ജ്യൂസ്! വയറു നിറയ്ക്കാനല്ല, അതിന് പിന്നിലൊരു രഹസ്യമുണ്ട്

മൈദ

മൈദയില്‍ വെറും കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.

പാൽ, തൈര്, വെണ്ണ തുടങ്ങിയ പാലുൽപന്നങ്ങൾ

പാല്‍ ഉല്‍പന്നങ്ങള്‍ കാല്‍സ്യത്തിന്‍റെയും പ്രോട്ടീന്‍റെയും മികച്ച ഉറവിടമാണെങ്കിലും 40 വയസിന് ശേഷം ശരീരത്തില്‍ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് വയറു വീര്‍ക്കുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകും.

Summary

Rajinikanth's 75th birthday;  Rajinikanth's 'health secrets' 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com