

മിതമായ ഭക്ഷണശീലമായിരുന്നിട്ടു പോലും അരകെട്ടിന് ചുറ്റും വണ്ണം കൂടിവരുന്നത് ഇന്ത്യയിലെ മധ്യവയസ്സ് കഴിഞ്ഞ മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് വാർദ്ധക്യവുമായി ബന്ധപ്പെട്ട ലക്ഷണമാണെന്ന് കരുതി തള്ളിക്കളയുകയാണ് പലരും ചെയ്യാറ്. എന്നാൽ വയറിലെ ഈ കൊഴുപ്പ് സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധത്തിന്റെ ആദ്യ ബാഹ്യലക്ഷണമാണെന്ന് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകൾ അവരുടെ മധ്യവയസിലേക്ക് എത്തുമ്പോൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ഇൻസുലിൻ ഹോർമോണുകൾ തമ്മിലുള്ള സുരക്ഷിതമായ കണക്ഷൻ താറുമാറാകാൻ തുടങ്ങുന്നു. ഈസ്ട്രജന്റെ അളവു കൂടുകയോ വ്യത്യാസം വരികയോ ചെയ്യുന്നത് ശരീരം സ്വാഭാവികമായും ശരീരത്തിന്റെ താഴത്തെ ഭാഗത്ത് നിന്ന് അടിവയറ്റിലേക്ക് കൊഴുപ്പ് തള്ളാൻ കാരണമാകുന്നു.
ഇത് തടികൂട്ടുക എന്ന കേവലമൊരു സൗന്ദര്യപ്രശ്നമായി മാത്രം കാണുരുത്, മറിച്ച് നിങ്ങളുടെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ്.
ഇന്‍സുലിന്‍ കൊഴുപ്പ് സംഭരിക്കുന്ന ഒരു ഹോര്‍മോണ്‍ ആയതിനാല്‍ ഉയർന്ന അളവിൽ ഇൻസുലിൻ ഉണ്ടാകുമ്പോൾ ശരീരത്തിന് കൊഴുപ്പ് കത്തിക്കുന്നത് സ്വാഭാവികമായും പ്രയാസമാകുന്നു. അപ്പോള്‍ ശരീരം സ്ഥിരത നിലനിര്‍ത്താന്‍ അമിതമായി പരിശ്രമിക്കേണ്ടതായി വരുന്നു. ശരീരത്തിന്റെ ഈ പോരാട്ടം അരക്കെട്ടിന്റെ വലിപ്പം വര്‍ധിക്കുന്നതിലേക്ക് നീങ്ങുന്നു.
അരയ്ക്ക് ചുറ്റും വണ്ണം വയ്ക്കുക. പ്രത്യേകിച്ച് 'സ്‌പെയര്‍ ടയര്‍' അല്ലെങ്കില്‍ 'ആപ്പിള്‍' ആകൃതി.
പഞ്ചസാരയോടുളള ആസക്തി, പ്രത്യേകിച്ച് ഭക്ഷണശേഷമോ ഉച്ച കഴിഞ്ഞോ
ക്ഷീണം, തളര്‍ച്ച എന്നിവ അനുഭവപ്പെടുക. ഉച്ച ഭക്ഷണത്തിന് ശേഷം ക്ഷീണം.
തലച്ചോറിലെ മങ്ങിയ അവസ്ഥ. ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ചിന്തകളില്‍ മങ്ങല്‍.
ചര്‍മത്തിലെ മാറ്റങ്ങള്‍. കഴുത്തിലോ കക്ഷങ്ങളിലോ ഉള്ള ഇരുണ്ട പാടുകള്‍ (ആകാന്തോസിസ് നൈഗ്രിക്കന്‍സ്)
പിസിഒസ്ൻ്റെ ലക്ഷണങ്ങള്‍. അതായത് ക്രമരഹിതമായ ആര്‍ത്തവം അല്ലെങ്കില്‍ തലമുടിയുടെ കനം കുറഞ്ഞുപോകല്‍.
കാര്‍ഡിയോ വ്യായാമം
കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതിനു മുമ്പ് നാരുകള്‍ (പച്ചക്കറികള്‍), പ്രോട്ടീന്‍ (പരിപ്പ്, പനീര്‍, മുട്ട, അല്ലെങ്കില്‍ ലീന്‍ പ്രോട്ടീന്‍) എന്നിവ കൊണ്ട് ഭക്ഷണം ആരംഭിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയുന്നു.
അള്‍ട്രാ-പ്രോസസ്ഡ് കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക. ബിസ്‌കറ്റുകളും ,ബ്രെഡും മാറ്റി റാഗി, ജോവര്‍, സ്റ്റീല്‍-കട്ട് ഓട്‌സ് പോലുള്ള ധാന്യങ്ങള്‍ കഴിക്കുക.
ഉറക്കത്തിന് മുന്‍ഗണന നല്‍കുക. ഒരു രാത്രിയിലെ ഉറക്കക്കുറവ് പിറ്റേന്ന് ഇന്‍സുലിന്‍ പ്രതിരോധം ഗണ്യമായി വര്‍ദ്ധിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates