കുട്ടിക്കളിയാണെന്ന് കരുതി തള്ളരുത്, ട്രാംപൊലിനിലെ ചാട്ടം ശരീരത്തിന് നൽകുന്ന ഗുണങ്ങൾ

റീ ബൗണ്ടിങ് എന്നറിയപ്പെടുന്ന ഈ ട്രാംപോളിൻ ഫിറ്റ്നസ് ഫ്രീക്കുകളുടെ ട്രെൻഡിങ് ലിസ്റ്റിലെ പ്രധാനപ്പെട്ട ഒന്നാണ്.
Trampoline exerice
Trampoline exericePinterest
Updated on: 
1 min read

കുട്ടികൾ പാർക്കിലും മാളുകളിലെ പ്ലേ ഏരിയയിലും ട്രാംപോളിനിൽ ചാടിക്കളിക്കുന്ന കുട്ടികളെ കാണുമ്പോൾ, ഒന്ന് കയറണമെന്ന് തോന്നിയാലും അത് കുട്ടികൾക്ക് വേണ്ടിയുള്ളതല്ലെയെന്ന് കരുതി മാറിനിൽക്കുന്ന മുതിർന്നവരുണ്ട്.

എന്നാൽ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഈ ചാട്ടം നല്ലതാണ്. റീ ബൗണ്ടിങ് എന്നറിയപ്പെടുന്ന ഈ ട്രാംപോളിൻ ഫിറ്റ്നസ് ഫ്രീക്കുകളുടെ ട്രെൻഡിങ് ലിസ്റ്റിലെ പ്രധാനപ്പെട്ട ഒന്നാണ്.

Trampoline exerice
കഴുകി വീണ്ടും ഉപയോഗിക്കരുത്; അടുക്കളയിൽ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങൾ

ട്രാംപോളിൻ വർക്ക്ഔട്ട് ആകുന്നതെങ്ങനെ

ട്രാംപോളിനിൽ തുടർച്ചയായി ചാടുമ്പോൾ കാർഡിയോ മാത്രമല്ല, ഓരോ ചാട്ടത്തിലും കണങ്കാൽ, കാൽമുട്ട്, ഇടുപ്പ് എന്നിവയിലെ പേശികൾ പ്രവർത്തിക്കുന്നു. കാൽവണ്ണ, തുട, ഗ്ലൂട്ട്‌സ് എന്നിവയ്‌ക്കൊപ്പം ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ കോർ പേശികളും സജീവമാകും. ചലിക്കുന്ന പ്രതലമായതു കൊണ്ട് ശരീരം നിരന്തരം പൊസിഷൻ ക്രമീകരിക്കേണ്ടി വരുന്നത് ബാലൻസും ഏകോപനശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കും.

Trampoline exerice
മുടി കൊഴിച്ചിൽ മാറാൻ എണ്ണ മാറ്റിയിട്ട് കാര്യമില്ല, മാറ്റേണ്ടത് ഭക്ഷണക്രമം

സാധാരണ കാർഡിയോ വ്യായാമങ്ങളെക്കുറിച്ച് ആശങ്കയുള്ളവർക്കും സന്ധികൾക്ക് സെൻസിറ്റിവിറ്റിയുള്ളവർക്കും റീബൗണ്ടിങ് കുറഞ്ഞ ആഘാതമുള്ള ഒരു തുടക്ക വ്യായാമമാകാമെന്ന് വിദഗ്ധർ പറയുന്നു.

ട്രാംപോളിൻ ആരോഗ്യഗുണങ്ങൾ

  • ട്രംപോളിൻ ചാടുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതിനൊപ്പം കോർ പേശികളുടെ പ്രവർത്തനം, ശരീരത്തിൻ്റെ പോസ്ചർ, ബാലൻസ്, അസ്ഥികളുടെ സാന്ദ്രത എന്നിവയ്ക്ക് ഗുണം ചെയ്യും. ട്രാംപോളിനിൽ ചാടുമ്പോഴുണ്ടാകുന്ന നിയന്ത്രിതമായ ആഘാതം സന്ധികൾക്ക് അമിതഭാരം നൽകാതെ അസ്ഥികൾക്ക് ആവശ്യമായ മെക്കാനിക്കൽ ലോഡ് നൽകുന്നു.

  • പേശികളുടെ തുടർച്ചയായ ചുരുങ്ങലും ആഴത്തിലുള്ള ശ്വസനവും രക്തയോട്ടവും ലിംഫാറ്റിക് ഡ്രെയിനേജിനെയും പിന്തുണയ്ക്കാം. അതിലൂടെ ശരീരത്തിലെ നീർവീക്കം കുറയാൻ സഹായിക്കുന്നു.

  • വ്യായാമത്തിനിടെ ചർമത്തിലേക്കുള്ള രക്തയോട്ടം കൂടുന്നത് ഓക്‌സിജനും പോഷകങ്ങളും കൂടുതൽ ലഭിക്കാൻ സഹായിക്കും. പേശികളുടെ ചലനവും ആഴത്തിലുള്ള ശ്വസനവും ലിംഫാറ്റിക് സഞ്ചാരത്തെയും പിന്തുണയ്ക്കുന്നു.

  • വ്യായാമത്തിന് ശേഷം മുഖത്ത് കാണുന്ന തിളക്കം താൽക്കാലികമായിരിക്കാം. എന്നാൽ സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ കാലക്രമേണ ചർമത്തിന്റെ നിറത്തിലും ഗുണനിലവാരത്തിലും മാറ്റങ്ങൾ കാണാനാകുമെന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ ആവേശത്തിന് ചാടി അപകടമുണ്ടാക്കരുത്. തുടക്കക്കാർ ചെറിയതും നിയന്ത്രിതവുമായ ചാട്ടങ്ങളിൽ തുടങ്ങുന്നതാണ് നല്ലത്. കാൽമുട്ടുകൾ ലോക്ക് ചെയ്യുക, ശക്തമായി ലാൻഡ് ചെയ്യുക, കാൽമുട്ടുകൾ അകത്തേക്ക് വളയുക, നിയന്ത്രണം നഷ്ടപ്പെടുക, വളരെ ഉയരത്തിൽ ചാടുക തുടങ്ങിയവ ഒഴിവാക്കണം. ഭക്ഷണം കഴിച്ച ഉടൻ ചാടുന്നതും ഒഴിവാക്കണം.

റീബൗണ്ടിങ് ഒരു സമ്പൂർണ ഫിറ്റ്‌നസ് റൂട്ടീനിന് പകരമല്ല. ശക്തി വർധിപ്പിക്കുന്ന വ്യായാമങ്ങൾക്കൊപ്പം ഒരു അധിക കാർഡിയോ/മൂവ്‌മെന്റ് രീതിയായി ഇതിനെ കാണുന്നതാണ് ഉചിതം.

Trampoline exerice
എത്ര തവണ ധരിക്കാം? കഴുകാതെ വീണ്ടും ഉപയോഗിക്കരുതാത്ത വസ്ത്രങ്ങൾ
Trampoline exerice
ചോറിനൊപ്പം ഉരുളക്കിഴങ്ങ്? ദിവസവും കഴിക്കുന്ന തെറ്റായ 5 ഭക്ഷണ കോമ്പിനേഷനുകൾ
Trampoline exerice
50 വയസ്സാകുമ്പോഴേക്കും പകുതി പുരുഷന്മാർക്കും കഷണ്ടി; എന്താണ് കാരണം?
Summary

Rebounding Exercise Benefits: How Trampoline Workouts Improve Fitness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com