'പാരറ്റ് ഫീവർ' വ്യാപകമാകുന്നു; യൂറോപ്പിൽ അഞ്ച് പേർ മരിച്ചു, ജാഗ്രതാ നിര്‍ദേശം

പക്ഷികളിൽ കണ്ടുവരുന്ന ക്ലെമിഡയ വിഭാ​ഗത്തിൽ പെട്ട ബാക്ടീരിയയാണ് രോഗ കാരണം
യൂറോപ്പിൽ 'പാരറ്റ് ഫീവർ' വ്യാപകമാകുന്നു
യൂറോപ്പിൽ 'പാരറ്റ് ഫീവർ' വ്യാപകമാകുന്നുഎക്സ്പ്രസ് ചിത്രം
Updated on
1 min read

യൂറോപ്യൻ രാജ്യങ്ങളിൽ‌ ഭീതിപടർത്തി 'പാരറ്റ് ഫീവർ' അഥവ സിറ്റാക്കോസിസ് മനുഷ്യരിൽ പടന്നു പിടിക്കുന്നു. ഈ വർഷം ഇതുവരെ രോ​ഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. പക്ഷികളിൽ കണ്ടുവരുന്ന ക്ലെമിഡയ വിഭാ​ഗത്തിൽ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം.

യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ അഭിപ്രായത്തിൽ, രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെ മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നു. കൂടാതെ, ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ വ്യക്തികൾക്ക് അസുഖം വരാം. രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ രോഗം പകരില്ല. 2023ലാണ് രോഗം തിരിച്ചിറിയുന്നത്.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോ​ഗം പടരാമെങ്കിലും ഇതുവരെ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കുറവാണ്. ഭൂരിഭാഗം കേസുകളിലും അസുഖബാധയുള്ള പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകാം. പേശിവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. ഓസ്ട്രിയയില്‍ 2023-ല്‍ 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മാര്‍ച്ച് നാല് വരെ നാലുകേസുകളും സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്കില്‍ 15 മുതല്‍ 30 കേസുകള്‍ വരെ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

യൂറോപ്പിൽ 'പാരറ്റ് ഫീവർ' വ്യാപകമാകുന്നു
ലോകത്തെ മികച്ച കാപ്പികളിൽ രണ്ടാമത്; 'ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫി'

ജര്‍മനിയില്‍ 2023ല്‍ പാരറ്റ് ഫീവറിന്റെ 14 കേസുകളാണുണ്ടായത്. ഈ വര്‍ഷം അഞ്ചുകേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലധികം പേരിലും ന്യുമോണിയ പോലുള്ള രോഗാവസ്ഥ നേരിട്ടു. നെതര്‍ലന്‍ഡ്‌സിലും സ്ഥിതി സമാനമാണ്. ഡിസംബര്‍ മാസം മുതല്‍ ഫെബ്രുവരി 29 വരെയുള്ള സമയത്ത് 21 കേസുകളാണ് രജിസ്റ്റര്‍ ചെയതത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com