

ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണമെന്ന് നമുക്കറിയാം. എന്നാൽ പോഷകങ്ങൾ ശരീരത്തിൽ ഫലപ്രദമായി ഉപയോഗപ്പെടാൻ ഭക്ഷണം കഴിക്കുന്നതിന് ശരിയായ സമയക്രമം പാലിക്കേണ്ടതും പ്രധാനമാണ്. ഭക്ഷണം വൈകി കഴിക്കുന്നതിന് പകരം നേരത്തെ കഴിക്കുന്നത് ആരോഗ്യത്തിൽ വലിയ സ്വാധീനമുണ്ടാക്കാം.
ഭക്ഷണം വൈകി കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മുപ്പതു മുതൽ നാൽപ്പതു ശതമാനമായി കുറയാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൂടാനും കാരണമായേക്കാം. കൂടാതെ ഉറക്കത്തിന്റെ ഹോർമോൺ ആയ മെലാടോണിന്റെ ഉൽപാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടക്കുന്ന അവസ്ഥയാകും. അതുകൊണ്ടാണ് എട്ടുമണിക്കൂർ ഉറങ്ങിയിട്ടു പോലും അടുത്ത ദിവസം എഴുന്നേൽക്കുമ്പോൾ വയറു വീർത്തതുപോലെയും ക്ഷീണവും തോന്നുന്നതെന്ന് ഡോ.സൗരഭ് പറയുന്നു.
വൈകുന്നേരം എഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരിൽ രാത്രികാലത്തെ ഗ്ലൂക്കോസ് നില 15 ശതമാനമായി കുറയുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുകയും ഉറക്കം സുഖകരമാവുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഒമ്പതു മണിക്ക് ശേഷം കഴിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ നില വർധിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
ഡയബറ്റിസ്, പ്രീ ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവരിൽ അത്താഴത്തിനു ശേഷം ഷുഗറിന്റെ നില 30 മുതൽ 50 ശതമാനമായി കൂടും. എന്നാൽ നേരത്തേ അത്താഴം കഴിക്കുന്നതിലൂടെ ഷുഗർ നിയന്ത്രിക്കാനാവും, ഇത് പ്രീ ഡയബറ്റിസ്, ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവരിൽ പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates