പച്ച മാങ്ങയിലും പഴുത്തതിലുമുള്ള ​ഗുണങ്ങൾ വ്യത്യസ്തമാണ്, ആരോ​ഗ്യത്തിന് നല്ലത് ഏത്

മാങ്ങായിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉദരാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
mango sliced
mango for diabetesfile
Updated on
1 min read

മാമ്പഴക്കാലമായാൽ മാമ്പഴ പുഴശ്ശേരി മുതൽ കണ്ണിമാങ്ങ അച്ചാറുകൾ വരെയുള്ള മാമ്പഴ വിഭവങ്ങൾ തീൻമേശയിൽ നിരക്കും. ഒരു സീസണൽ പഴമെന്നതിനപ്പുറം, മാങ്ങായിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉദരാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ചിലർക്ക് പഴുത്ത മാങ്ങയുടെ മധുരമാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് പച്ചമാങ്ങയുടെ പുളിയാണ് താൽപര്യം. രണ്ട് രുചിയുടെ ഒരു പഴത്തിന്റേതാണെങ്കിലും ​ഗുണത്തിൽ വ്യത്യാസമുണ്ട്.

പച്ചമാങ്ങ

പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങായിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതലാണ് അതുകൊണ്ട് തന്നെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്.

പഴുത്ത മാങ്ങ

ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്.

പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും.

പച്ചമാങ്ങയോ പഴുത്ത മാങ്ങയോ?

  • രോഗ പ്രതിരോധശേഷി കൂട്ടാൻ: വിറ്റാമിൻ സി ഉയർന്ന അളവിലുള്ള പച്ചമാങ്ങയാണ് നല്ലത്.

  • ആൻ്റിഓക്‌സിഡൻ്റ്: ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ ലഭിക്കുന്നതിന് ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴുത്ത മാങ്ങ കഴിക്കുന്നതാണ് നല്ലത്.

  • ദഹനം മെച്ടപ്പെടുത്താൻ; പച്ചമാങ്ങയിലാണ് പഴുത്തമാങ്ങയെ അപേക്ഷിച്ച് നാരുകൾ കൂടുതൽ. അതിനാൽ ദഹനത്തിന് പച്ചമാങ്ങയാണ് നല്ലത്.

  • രുചിക്ക്: മധുരമുള്ളതു കൊണ്ട് തന്നെ പഴുത്ത മാങ്ങയെ പലരും സ്നാക് ആയും ഉപയോ​ഗിക്കാറുണ്ട്.

Summary

Ripen Mango vs Raw Mango, which is good for health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com