പോഷകങ്ങളുടെ പവർഹൗസ്; അർബുദത്തെ പിടിച്ചു നിർത്തും വിത്തുകൾ

അർബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന അഞ്ച് വിത്തുകൾ
seeds prevents cancer
അർബുദത്തെ പിടിച്ചു നിർത്തും വിത്തുകൾ

പോഷകങ്ങളുടെ പവർഹൗസ് എന്നാണ് വിത്തുകളെ അറിയപ്പെടുന്നത്. വിത്തുകളിൽ നാരുകൾ ധാരളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന വ്യവസ്ഥ ക്രമപ്പെടുത്തുകയും ദഹനാരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ വിത്തുകളിൽ അടങ്ങിയ ട്രാൻസ് സ്റ്റിറോളുകൾ കൊളസ്ട്രോൾ നിയന്ത്രിക്കാനും അർബുദ സാധ്യത കുറയ്ക്കാനും അർബുദത്തിൽ നിന്ന് രോ​ഗശാന്തി ഉണ്ടാക്കാനും സഹായിക്കുന്നു.

അർബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന അഞ്ച് വിത്തുകൾ

1. ചിയ വിത്തുകൾ

chia seeds

ലിഗ്നാനുകളാൽ സമ്പന്നമായ ചിയ വിത്തുകൾ ഏറ്റവും മികച്ച അർബുദ വിരുദ്ധ ഭക്ഷണമായാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. സ്തനാർബുദ കോശ വളർച്ചയെ തടയുന്ന ഈസ്ട്രജനിക് വിരുദ്ധ ​ഗുണങ്ങൾ ലിഗ്നാനുകളിൽ ഉണ്ട്. കൂടാതെ ഇവയിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്തന, സെർവിക്കൽ കാൻസർ കോശങ്ങളുടെ വളർച്ച പരിമിതപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല പ്രോട്ടീൻ്റെ സമ്പന്നമായ ഉറവിടമാണ് ചിയ വിത്തുകൾ. മഗ്നീഷ്യം കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവ.

2. ഫ്ലാക്സ് വിത്തുകൾ

flax seeds

ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ഫ്ലാക്സ് വിത്തുകൾ. ഇവ അർബുദ കോശങ്ങളുടെ വ്യാപനം തടയുകയും ട്യൂമർ വളർച്ച തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വീക്കം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാൽ സെല്ലുലാർ മ്യൂട്ടേഷനുകളുടെ സാധ്യത കുറയ്ക്കും. നാരുകളാൽ സമ്പന്നമായ ഫ്ലാക്സ് വിത്തുകൾ ഹൃദ്രോ​ഗ സാധ്യത ഇല്ലാതാക്കാനും മികച്ച മാർ​ഗമാണ്.

3. മത്തങ്ങ വിത്തുകൾ

pumpkin seeds

മത്തങ്ങ വിത്തുകളിൽ കരോട്ടിനോയിഡുകൾ, വിറ്റാമിൻ ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് വീക്കം കുറയ്ക്കാനും കോശങ്ങൾക്ക് ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. അതു കൊണ്ട് തന്നെ ചില തരം അർബുദ സാധ്യതകൾ- ആമാശയം, ശ്വാസകോശം, വൻകുടൽ അർബുദങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. മത്തങ്ങ വിത്തുകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.

4. സൂര്യകാന്തി വിത്തുകൾ

sunflower seeds
സൂര്യകാന്തി വിത്തുകൾ

അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സെലിനിയം, വിറ്റാമിൻ ഇ എന്നിവയുടെ മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. കേടായ കോശങ്ങളിലെ ഡിഎൻഎ നന്നാക്കാനും സമന്വയിപ്പിക്കാനും സെലിനിയം സഹായിക്കുന്നു. കൂടാതെ അർബുദ കോശങ്ങളുടെ വ്യാപനത്തെ തടയുകയും ചെയ്യുന്നു. തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, പാൻ്റോതെനിക് ആസിഡ്, ഫോളേറ്റ്, കോളിൻ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളുടെയും മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ.

5. എള്ള്

Sesame seeds
എള്ള്

ഉയർന്ന അളവിൽ ആന്റി-ഓക്സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയ എള്ള് ഒരു മികച്ച അർബുദ വിരുദ്ധ ആഹാരമാണ്. ഇവ കരളിനു ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയാൻ സഹായിക്കുന്നു. എള്ളിൽ എണ്ണയിൽ ലയിക്കുന്ന ലിഗ്നാനുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആൻ്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളുണ്ട്. ഇവയിൽ അടങ്ങിയ വിറ്റാമിൻ ഇ, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ ശരീരത്തിൽ ആൻ്റി-കാർസിനോജെനിക് ഇഫക്ട് ഉണ്ടാക്കുന്നു. കൂടാതെ ഇവയിൽ ഫ്രീ റാഡിക്കലുകളുടെ സ്വാധീനം കുറയ്ക്കുന്ന ഫൈറ്റേറ്റ് എന്ന സംയുക്തവും അവയിൽ അടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com