

നിരവധി ചായ വെറൈറ്റികൾക്കിടയിൽ കുറച്ചു സ്പെഷ്യൽ ആണ് ശംഖുപുഷ്പ ചായ അല്ലെങ്കിൽ നീല ചായ. നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഔഷദ ഗുണങ്ങളെ തുടർന്ന് ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പുഷ്പമാണ് ശംഖുപുഷ്പം.
ഇതിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ശക്തമായ ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ തലച്ചോറിനെ വിശ്രമിക്കാനും സമ്മർദം ഒഴിവാക്കാനും സഹായിക്കും
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശംഖുപുഷ്പ ചായയുടെ ആരോഗ്യ ഗുണങ്ങൾ
സമ്മർദം ഒഴിവാക്കും
ശംഖ്പുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ശക്തമായ ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ സമ്മർദം ഒഴിവാക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും.
വേദന സംഹാരി
ഇൻ്റർനാഷണൽ ജേണൽ ഓഫ് പ്യുവർ & അപ്ലൈഡ് ബയോസയൻസ് നടത്തിയ ഒരു പഠനത്തിൽ ശംഖുപുഷ്പത്തിൽ ശരീര വേദന കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് സന്ധിവാത വേദനയ്ക്ക് ഗുണകരമാണ്.
ദഹനം മെച്ചപ്പെടുത്തും
ഹെർബൽ ശംഖുപുഷ്പം കൊണ്ടുള്ള ചായ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവയിൽ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, ദഹനക്കേട്, ശരീരവണ്ണം എന്നിവ തടയാൻ സഹായിക്കും.
ബ്രെയിൻ ടോണിക്ക്
കോൺഫോളിൻ, കൺവോൾവിൻ, ട്രോപേൻ ആൽക്കലോയിഡുകൾ തുടങ്ങിയ സസ്യ സംയുക്തങ്ങൾ അടങ്ങിയ ശംഖുപുഷ്പ ചായ മികച്ച ഒരു ബ്രെയിൻ ടോണിക് കൂടിയാണ്. ഇത് ഓർമശക്തി, ഏകാഗ്രത, ശ്രദ്ധ, ഊർജം, എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഹൃദയാരോഗ്യം
ശംഖുപുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഓക്‌സിഡേറ്റീവ് ഇഫക്റ്റുകൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു ക്രമീകരിക്കാനും ഇത് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates