ഷി​ഗെല്ല ഭീഷണി, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മുന്നൊരുക്കങ്ങൾ പ്രധാനം

ഏതൊരു യാത്ര തിരിക്കുന്നതിന് മുൻപും സന്ദർശിക്കുന്ന പ്രദേശത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും നിലവിലുള്ള രോ​ഗസാധ്യതകളെ കുറിച്ചും കൃത്യമായി മനസ്സിലാക്കണം.
Shigella precausions before Travel
Shigella precausions before TravelPinterest
Updated on
2 min read

വിദേശയാത്രകൾ ചെയ്യുന്നവർക്കിടയിൽ ഷി​ഗെല്ല ഉൾപ്പെടെയുള്ള അണുബാധ മൂലമുണ്ടാകുന്ന രോ​ഗങ്ങൾ വ‍ർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രകളിൽ കർശന ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. യാത്രയ്ക്ക് മുൻപും യാത്രക്കിടയിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് ഒരു പരിധി വരെ രോ​ഗബാധ തടയാൻ സഹായിക്കുമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു.

യാത്രക്കിടെ ഷി​ഗെല്ല പ്രതിരോധം

ഏതൊരു യാത്ര തിരിക്കുന്നതിന് മുൻപും സന്ദർശിക്കുന്ന പ്രദേശത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും നിലവിലുള്ള രോ​ഗസാധ്യതകളെ കുറിച്ചും കൃത്യമായി മനസ്സിലാക്കണം. യാത്രയിൽ വ്യക്തിശുചിത്വവും ഭക്ഷണശുചിത്വവും പാലിക്കുകയാണ് പ്രതിരോധത്തിന്റെ പ്രധാന ഘട്ടം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

യാത്ര ചെയ്യുമ്പോൾ വ്യക്തിശുചിത്വം പാലിക്കാൻ മറക്കരുത്. വൃത്തിയുള്ള സാഹചര്യത്തിൽ വൃത്തിയുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകാൻ മറക്കരുത്. ശുചിമുറി ഉപയോ​ഗിച്ച ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോ​ഗിച്ച് നന്നായി കഴുകണം.

കുട്ടികളുടെ ഡയപ്പർ മാറ്റിയ ശേഷവും രോ​ഗികളെ പരിചരിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയാക്കണം. വെള്ളവും സോപ്പും ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ കുറഞ്ഞത് 60 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോ​ഗിക്കാം. എന്നാൽ കൈകളിൽ കടുത്ത അഴുക്കോ എണ്ണമയമോ ഉണ്ടെങ്കിൽ സാനിറ്റൈസർ പൂർണമായും ഫലപ്രദമായിരിക്കില്ല.

ഭക്ഷണക്കാര്യത്തിലും ശ്രദ്ധവേണം

യാത്രക്കിടെ സുരക്ഷിതമല്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക. കടകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നത് കുപ്പി വെള്ളം വാങ്ങി കുടിക്കാവുന്നതാണ്. വേവിക്കത്ത പച്ചക്കറികളോ ടാപ്പ് വെള്ളത്തിൽ നിന്ന് ഉണ്ടാക്കുന്ന ഐസ് എന്നിവ ഒഴിവാക്കാം. യാത്രയിൽ പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

കഴിവതും സ്ട്രീറ്റ് ഫുഡ് ഒഴിവാക്കാൻ ശ്രമിക്കുക. നന്നായി തിളപ്പിച്ചതോ ആവി പറക്കുന്നതുമായ ചൂടുള്ള ഭക്ഷണം, സ്വയം തൊലി കളഞ്ഞ് കഴിക്കാവുന്ന പഴങ്ങൾ, ബോട്ടിലുകളിലും ക്യാനുകളിലും വരുന്ന പ്രോസസ്ഡ് പാനീയങ്ങൾ, ചൂടു ചായ, കാപ്പി എന്നിവ സുരക്ഷിതമാണ്.

ലക്ഷണങ്ങളും ചികിത്സയും:

വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ സാധാരണ കഠിനമാകാറില്ല. ആൻ്റിബയോട്ടിക്കുകളുടെ സഹായമില്ലാതെ തന്നെ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ഇത് ഭേദമാകാറുണ്ട്. വയറിളക്കം ബാധിച്ചാൽ ധാരാളം ദ്രവരൂപത്തിലുള്ള ഭക്ഷണവും വെള്ളവും കുടിക്കാൻ ശ്രദ്ധിക്കണം.

Shigella precausions before Travel
ഉറക്കമെഴുന്നേൽക്കുമ്പോൾ കഴുത്തിനും തോളിനും വേദന; വില്ലൻ തലയണയാകാം, ശരിയായി ഉപയോ​ഗിക്കേണ്ടത് എങ്ങനെ

രോ​ഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ ഡോക്ട‌റുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടികൾ കഴിക്കരുത്. രോ​ഗലക്ഷണങ്ങൾ കഠിനമാവുകയോ പ്രത്യേക ആരോ​ഗ്യപരി​ഗണന ആവശ്യമുള്ള വിഭാ​ഗത്തിൽപെട്ടവർക്കോ മാത്രമേ ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാറുള്ളൂ. അതും കൃത്യമായ അളവിൽ മാത്രമേ കഴിക്കാവൂ.

Shigella precausions before Travel
സൺഡേ ക്ലീനിങ് ചെക്ക്‌ലിസ്റ്റ്: ബെഡ്‌റൂമും അടുക്കളയും വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ഗുരുതര ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറെ കാണണം: മലത്തോടൊപ്പം രക്തം കാണപ്പെടുകയോ വയറിളക്കം മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയോ ചെയ്താൽ, വായളക്കുമ്പോൾ 102 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ കടുത്ത പനി ഉണ്ടായാൽ, ദ്രവരൂപത്തിലുള്ള ആഹാരം പോലും ഉള്ളിലിറക്കാൻ കഴിയാത്ത വിധം വിട്ടുമാറാതെ ഛർദ്ദിക്കുക, കടുത്ത നിർജ്ജലീകരണ ലക്ഷണങ്ങൾ കാണിക്കുക (മൂത്രത്തിന്റെ അളവ് വളരെ കുറയുക, വായയും തൊണ്ടയും വരളുക, എഴുന്നേറ്റ് നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുക.

Summary

Shigella Outbreak: precausions before travel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com