പാചകം ചെയ്യുന്നതിന് മുൻപ് മുട്ട കഴുകേണ്ടതുണ്ടോ?

പാചകം ചെയ്യുന്നതിന് മുന്‍പ് മുട്ട നന്നായി കഴുകുന്നത്, തോടിലെ ബാക്ടീരിയകള്‍ കൈകളിലേക്കോ പാത്രങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ പടരുന്നതിനുളള സാധ്യത കുറയ്ക്കും.
brown and white eggs
EggsPexels
Updated on
1 min read

കുറഞ്ഞ ചെലവിൽ മികച്ച പ്രോട്ടീൻ കിട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. അതുകൊണ്ട് വീടുകളിൽ മുട്ട എപ്പോഴും സ്റ്റോക്ക് ഉണ്ടാകും. മുട്ട പുഴുങ്ങിയും ഓംലെറ്റ് അടിച്ചുമൊക്കെ ദിവസവും ഡയറ്റിൽ ചേർക്കുന്നവരാണ് നമ്മൾ. എന്നാൽ മുട്ടയുടെ കാര്യത്തിൽ പാലിക്കേണ്ട ശുചിത്വം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല.

ഫാമുകളില്‍ നിന്ന് നേരിട്ട് പാക്ക് ചെയ്തു വരുന്ന മുട്ടകള്‍ അണുവിമുക്തമായിരിക്കില്ല. അതുകൊണ്ടു തന്നെ ഈ മുട്ടകളുടെ പുറം തോടില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്.

മുട്ട കഴുകണോ?

ഫാമുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന മുട്ടകളുടെ തോടുകളില്‍ ചെളി, പക്ഷിയുടെ തൂവലുകള്‍, കാഷ്ഠം എന്നിവ ഉണ്ടാകാം. മുട്ടയുടെ പുറം തോട് കട്ടിയുള്ളതാണെങ്കിലും അതില്‍ അനേകം സുഷിരങ്ങള്‍ ഉണ്ട്. ശരിയായ രീതിയില്‍ കഴുകിയില്ലെങ്കില്‍, ഈ സുഷിരങ്ങളിലൂടെ ബാക്ടീരിയകള്‍ മുട്ടയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

പാചകം ചെയ്യുന്നതിന് മുന്‍പ് മുട്ട നന്നായി കഴുകുന്നത്, തോടിലെ ബാക്ടീരിയകള്‍ കൈകളിലേക്കോ പാത്രങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ പടരുന്നതിനുളള സാധ്യത കുറയ്ക്കും.

brown and white eggs
ഹീമോ​ഗ്ലോബിൻ കുറവാണോ? ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾ വെറുതെ കഴിച്ചിട്ടു കാര്യമില്ല

സാല്‍മൊണല്ല (Salmonella), ഇ.കോളി (E. coli), കാംപിലോബാക്റ്റര്‍ (Campylobacter) എന്നിവയാണ് സാധാരണയായി മുട്ടത്തോടില്‍ കാണപ്പെടുന്ന ബാക്ടീരിയകൾ. പക്ഷികളുടെ കാഷ്ഠം, മലിനമായ കൂടുകള്‍, മുട്ടകള്‍ ശേഖരിക്കുന്ന സമയത്തും കടകളിലേക്ക് കൊണ്ടുപോകുമ്പോഴുമുള്ള ശുചിത്വമില്ലായ്മ എന്നിവയാണ് ബാക്ടീരിയകള്‍ മുട്ടയിലെത്താനുളള പ്രധാന കാരണം. ഈ രോഗകാരികള്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. വയറുവേദന, വയറിളക്കം, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളും ഉണ്ടാക്കും.

brown and white eggs
താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

പാക്ക് ചെയ്ത മുട്ട

അണുവിമുക്തമാക്കല്‍, ഗ്രേഡിങ് എന്നിങ്ങനെ കര്‍ശനമായ ഗുണനിലവാര നടപടികളിലൂടെ പായ്ക്ക് ചെയ്ത മുട്ടകള്‍ താരതമ്യേന സുരക്ഷിതമായിരിക്കും. ഈ മുട്ടകള്‍ നിശ്ചിത താപനിലയില്‍ സൂക്ഷിക്കുന്നതിനാല്‍ ബാക്ടീരിയകളുടെ വളര്‍ച്ച കുറവായിരിക്കും. അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന മുട്ടകളിൽ ബാക്ടീരിയ വളരാനുളള സാധ്യത കൂടുതലാണ്. അതുകൊണ്ട് മുട്ട പാചകം ചെയ്യും മുമ്പ് വൃത്തിയായി കഴുകണം.

Summary

Should eggs washed before cook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com