രുചിയും ആരോഗ്യവും കൂട്ടും, പക്ഷെ വെളുത്തുള്ളി ഇക്കൂട്ടര്‍ക്ക് സുരക്ഷിതമല്ല

ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ​ഗുണം ചെയ്യും.
Garlic
GarlicPexels
Updated on
1 min read

മ്മുടെ നാടൻ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് വെളുത്തുള്ളി. രുചി മാത്രമല്ല, വെള്ളുത്തുള്ളിക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ​ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും.

Garlic
വെള്ളം കുടിക്കാൻ മറന്നോ! കണക്ക് ഒപ്പിക്കാൻ ഒറ്റയടിക്ക് കുടിക്കരുത്

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്.

Garlic
സവാള കൊത്തി അരിഞ്ഞാല്‍ ഒരു രുചി, കഷ്ണങ്ങളാക്കിയാല്‍ മറ്റൊരു രുചി; കാരണം അറിയാമോ?

എന്നാല്‍ വെളുത്തുള്ളിക്കുമുണ്ട് ചില സൈഡ് ഇഫക്ട്സ്. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.

Summary

Side effects and health risk of Garlic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com