

മദ്യം ഒരു തുള്ളിയാണെങ്കിലും അത് ആരോഗ്യത്തിന് അപകടമാണ്. അതിനൊപ്പം ടെച്ചിങ്സ് ആയി ചിക്കനും ബീഫുമൊക്കെ ചേരുമ്പോൾ ശരീരത്തിന് അത് ഇരട്ടി സമ്മർദമാകും. മദ്യപിക്കാൻ പ്ലാൻ ഇട്ടാൽ, പിന്നെ ഭക്ഷണം രണ്ടാമതാണ് മലയാളികൾക്ക്.
മദ്യം ഉള്ളിലെത്തിയാൽ ഗെലാനിൻ എന്ന ഹോർമോൺ ഉത്പാദനം വർധിക്കാൻ തുടങ്ങുന്നു, ഇത് അമിതമായി വിശപ്പിന് കാരണമാകും. പിന്നീട് ഭക്ഷണം കഴുക്കുന്നതിന് കണക്കുണ്ടാകില്ല. ചിക്കനും ബീഫും മട്ടനും പോർക്കുമൊക്കെ മദ്യത്തിന് അകമ്പടിയായി വന്നുകൊണ്ടേയിരിക്കും.
ഒരു ശരാശരി മലയാളി അത്യാവശ്യം മദ്യപിച്ച ശേഷം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഏകദേശം 2000 കിലോ കലോറി ഊർജ്ജം ലഭിക്കും. അതായത്, ഒരു ദിവസം ആവശ്യമായ ഊർജ്ജം ഒരു നേരം കൊണ്ട് അകത്താകുമെന്ന് ചുരുക്കം.
മദ്യപാനം ഒഴിവാക്കുക എന്നതാണ് പ്രധാനം. അതിന് സാധിക്കുന്നില്ലെങ്കിൽ മിതത്വം പാലിക്കാൻ ശ്രമിക്കണം.
മദ്യത്തിനൊപ്പം മത്സ്യം, മാംസം എന്നിവ ഫ്രൈ ചെയ്തത് കഴിക്കുന്നത് ഒഴിവാക്കി, കറിയായി കഴിക്കുന്നതാണ് കുറച്ച് ഭേദം
മുട്ടയുടെ വെള്ളമാത്രം ഉപയോഗിച്ചുള്ള ഓംലെറ്റുകൾ, പഴുത്ത തക്കാളി, കൂൺ മുതലായവ പാചകം ചെയ്തു കഴിക്കുന്നത് ഉചിതമാണ്.
മൈദ കൊണ്ടുള്ള വിഭവങ്ങൾ മദ്യത്തിനൊപ്പം കഴിക്കരുത്. ഗോതമ്പ് പൊടി ഉപയോഗിച്ചുണ്ടാക്കിയ ചെറിയ വിഭവങ്ങളാണ് നല്ലത്.
എണ്ണയിൽ വറുത്തവ, ബേക്കറി, മിക്‌സ്ചർ, ചിപ്‌സ് എന്നിവയ്ക്ക് പകരം നിലക്കടല, പിസ്ത, ബദാം, മുന്തിരി എന്നിവ കഴിക്കാം.
മദ്യപിച്ചാൽ ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം തടയാൻ ഇത് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates