മണിക്കൂറുകള്‍ മൊബൈല്‍ ഉപയോഗം; കണ്ണുകൾ ഡ്രൈ ആകുന്നോ? ഈ സിംപിൾ ടെക്നിക് ഒന്ന് പരീക്ഷിച്ചു നോക്കൂ

കണ്ണു ചിമ്മുന്നത് മുകള്‍ കണ്‍പോളകളിലെ മെബോമിയന്‍ ഗ്രന്ഥികളെ തുറക്കാന്‍ സഹായിക്കും
Dry Eye
കണ്ണുകളുടെ വരള്‍ച്ച കുറയ്ക്കാന്‍
Updated on
2 min read

ണിക്കൂറുകള്‍ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് എന്നിവയ്‌ക്ക് മുന്നിൽ കണ്ണുനട്ടിരിക്കുമ്പോള്‍ കണ്ണുകള്‍ ഡ്രൈ ആകുന്നത് സ്വാഭാവികമാണ്. കണ്ണ് ചൊറിച്ചിൽ, അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങൾ ഗുരുതരമാകുമ്പോഴാണ് പലപ്പോഴും ആളുകൾ ഡോക്ടറെ സമീപിക്കുക. എന്നാല്‍ കണ്ണുകള്‍ ഡ്രൈ ആകാതിരിക്കാന്‍ ഒരു സിംപിള്‍ ടെകിനിക് ഉണ്ട്.

കണ്ണുകൾ ചിമ്മി വ്യായാമം

മൊബൈലിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ സ്വഭാവികമായി കണ്ണുകൾ ചിമ്മുക കുറവായിരിക്കും. ഇത് കണ്ണുകള്‍ ഡ്രൈ ആകുന്നതിലേക്കും കണ്ണ് ചൊറിച്ചിലും ഉണ്ടാവാന്‍ കാണരമാകുന്നു. അതിനാൽ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് അധികം നേരം ഉപയോ​ഗിക്കുമ്പോൾ ഇടയ്ക്ക് കണ്ണു ചിമ്മുന്നത് മുകള്‍ കണ്‍പോളകളിലെ മെബോമിയന്‍ ഗ്രന്ഥികളെ തുറക്കാന്‍ സഹായിക്കും. ഇത് കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കും. ഏതാനും സെക്കന്റുകള്‍ കണ്ണുകള്‍ അടച്ചു വെക്കുക. ശേഷം തുറന്ന് വേഗത്തില്‍ കണ്ണുകള്‍ ചിമ്മുക. ഈ ഒരു സിംപിള്‍ ടെക്‌നിക് കൊണ്ട് കണ്ണിലെ വരള്‍ച്ചയും അസ്വസ്ഥതയും തടയുന്നു.

dry eye issue

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണ്ണിന്റെ വരൾച്ച തടയാൻ

കണ്ണിന്റെ വരൾച്ച കുറയ്‌ക്കാൻ ഐ മാസ്കും ഉപയോ​ഗിക്കാവുന്നതാണ്. ഐ മാസ്ക് ചൂട് ആക്കിയ ശേഷം ഏതാനും മിനിറ്റുകൾ കണ്ണുകൾ അടച്ച ശേഷം കൺപോളകളിൽ വെക്കുന്നത് കണ്ണുകൾക്ക് ഈർപ്പം നൽകും.

കൂടാതെ ഉറങ്ങുന്നതിന് മുൻപ് കോൺടാക്റ്റ് ലെൻസ് നീക്കം ചെയ്യാൻ മറക്കരുത്. രാത്രികാലങ്ങളിൽ കോൺടാക്റ്റ് ലെൻസ് ഉപയോ​ഗിക്കുന്നത് കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാക്കും.

excessive mobile use
Dry Eye
ഹീറോ കളിക്കാൻ ചുണ്ടിൽ വച്ചു തുടങ്ങുന്ന സി​ഗരറ്റ്; ഓരോ ​ദിവസവും പുതിയതായി പുകവലിക്കുന്നത് 99,000 കുട്ടികൾ

കണ്ണിന് വരൾച്ച ഉണ്ടാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് നിർജ്ജലീകരണം. നന്നായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ കണ്ണുകൾ ഈർപ്പമുള്ളതാക്കും.

20-20-20 നിയമം പാലിക്കുക - ഓരോ 20 മിനിറ്റ് സ്‌ക്രീൻ സമയത്തിനും ശേഷം 20 സെക്കൻഡ് ഇടവേള എടുത്ത് കണ്ണുകൾക്ക് വിശ്രമിക്കാൻ കുറഞ്ഞത് 20 അടി അകലെയുള്ള ഒരു വസ്തുവിൽ കണ്ണുകൾ ഫോക്കസ് ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com