

എന്‍ഡോമെട്രിയോസിസ് പോരാട്ടത്തെ കുറിച്ച് പങ്കുവെച്ച് അമേരിക്കന്‍ ഗായിക ഹാള്‍സീ. 'വീണ്ടും ഡയപ്പറുകളില്‍' എന്ന് കുറിച്ച ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എന്‍ഡോമെട്രിയോസിസ് ചികിത്സയിലൂടെ കടന്നു പോകുന്നതിനെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.
സർജറിക്കു ശേഷമുള്ള ചിത്രമാണ് ഹാൾസീ പങ്കുവെച്ചത്. വയറിനിരുവശത്തും പൊക്കിളിലും ബാൻഡേജുകളൊട്ടിച്ച രീതിയിലാണ് ചിത്രത്തിൽ കാണുന്നത്. 2017 -ൽ ആദ്യ എൻഡോമെട്രിയോസിസ് സർജറി കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷമാണ് താൻ ഗ്രാമിയിൽ പങ്കെടുത്തതെന്നാണ് ഹാൾസീ മുൻപ് പറഞ്ഞിരുന്നു.
ഇന്ത്യയിൽ 43 ദശലക്ഷം സ്ത്രീകൾ എൻഡോമെട്രിയോസിസ് ബാധിതരാണെന്ന് അടുത്തിടെ പുറത്തു വന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ആഗോളതലത്തിൽ 190 ദശലക്ഷം സ്ത്രീകളെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ എൻഡോമെട്രിയോസിസ് എന്ന അവസ്ഥ വേണ്ടത്ര കരുതലോടെ ആളുകൾ എടുത്തിട്ടില്ലെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
മൂന്നുതവണ ഗർഭച്ഛിദ്രം ഉണ്ടായതിനു പിന്നിൽ എൻഡോമെട്രിയോസിസ് ആണെന്നും ഹാൾസീ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ വേദിയിൽ പാടിക്കൊണ്ടിരിക്കുന്നതിനിടേയാണ് ഗർഭം അലസിയതെന്നും ഹാൾസീ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹാൾസിക്ക് ആൺകുഞ്ഞ് പിറന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ തീർച്ചയായും വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം. ഈ അവസ്ഥ ചിലപ്പോൾ എൻഡോമെട്രിയോസിസ് ആകാം. ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവ രക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്. ഇതിന്റെ കാരണമെന്താണെന്ന് വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates