ദിവസവും മോയ്സ്ചറൈസർ, വെള്ളരിക്കയും ഓട്സും തൈരും അരച്ച് മുഖത്തിടാം; 40 കഴിഞ്ഞവർക്ക് അൽപം സ്കിൻ കെയർ

ദിവസവും മോയിസ്ചറൈസർ പുരട്ടണം. കെമിക്കൽ ചേർത്തുള്ള ബ്ലീച്ചും ഫേഷ്യലും ഒഴിവാക്കുന്നതാണ് നല്ലത്.
Skin Care after 40s
Skin Care after 40sPinterest
Updated on
1 min read

നാൽപതുകളിലേക്ക് ക‌ടക്കുമ്പോൾ ചർമം അത് പ്രകടിപ്പിച്ചു തുടങ്ങും. അതുവരെ സ്കിൻ ടൈറ്റ് ആയിരുന്നവർക്ക് ചിരിക്കുമ്പോഴും മറ്റും മുഖത്ത് ചെറിയ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കാം. നെറ്റിയിലും കണ്ണിന് വശങ്ങളിലും ഉണ്ടാകുന്ന കുഞ്ഞുവരകൾ സൗന്ദര്യത്തിന് ചെറിയ കോട്ടം തട്ടിക്കാം. നാൽപതു വരെ ശ്രദ്ധിക്കാതിരുന്ന ചർമസംരക്ഷണം അങ്ങനെ തുടർന്നാൽ ചർമപ്രശ്നങ്ങൾ കൂടും.

വൃത്തിയുള്ള ചർമമായിരിക്കണം അതിനൊപ്പം സ്കിൻ ഡ്രൈ ആകാതെ ശ്രദ്ധിക്കണം. അതിന് ദിവസവും മോയിസ്ചറൈസർ പുരട്ടണം. കെമിക്കൽ ചേർത്തുള്ള ബ്ലീച്ചും ഫേഷ്യലും ഒഴിവാക്കുന്നതാണ് നല്ലത്.

40 കഴിഞ്ഞവർക്ക് പരീക്ഷിക്കാവുന്ന ചില പായ്ക്കുകൾ നോക്കാം

മുട്ടയും തേനും ഫേയ്സ് പാക്ക്

  • പഴം– ഒന്ന്

  • തേൻ– ഒരു ടീസ്പൂൺ

  • ഗ്ലിസറിൽ– ഒരു ടീസ്പൂൺ

  • മുട്ടയുടെ വെള്ള – ഒന്ന്

  • ഈ ചേരുവയെല്ലാം ഒരുമിച്ച് കുഴച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം.

വെള്ളരിക്കയും ഓട്സും ഫേയ്സ് പാക്ക്

  • വെള്ളരി ഗ്രേറ്റ് ചെയ്തത്– രണ്ട് ടേബിൾ സ്പൂൺ

  • തൈര്– കാൽ കപ്പ്

  • ഓട്സ് വേവിച്ചത്– കാൽ കപ്പ്

  • മിശ്രിതം ചേർത്തിളക്കി ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി 40 മിനിറ്റിനു ശേഷം കഴുകുക. വരൾച്ച മാറി മുഖം തിളങ്ങും.

ഉരുളക്കിഴങ്ങ് ഫേയ്സ്പാക്ക്

  • ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്

  • ആപ്പിൾ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്

  • തൈര്– കാൽ കപ്പ്

  • തേൻ– ഒരു ടീസ്പൂൺ

  • നാരങ്ങാനീര്– അര ടീസ്പൂൺ

  • മുട്ടയുടെ വെള്ള– ഒന്ന്

  • മൈദ– അര ടീസ്പൂൺ

  • മുട്ടയുടെ വെള്ള നന്നായി അടിച്ച് അതിൽ ബാക്കി ചേരുവകൾ ചേർത്തിളക്കിയ ശേഷം മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം മസാജ് ചെയ്തു കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടും

Skin Care after 40s
മനസ്സിനും ശരീരത്തിനും ഒരു 'റീസെറ്റ്'; വീക്കൻഡ് പാഴാക്കരുത്, ആരോഗ്യകരമായി സമയം ചെലവഴിക്കാൻ 10 വഴി

പപ്പായ ഫേയ്സ്പാക്ക്

  • പപ്പായ– കാൽ കപ്പ്

  • തക്കാളി നീര്– രണ്ട് ടീസ്പൂൺ

  • കടലമാവ്– ഒരു ടീസ്പൂൺ

  • മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തെ ടാനിങ് മാറാൻ മികച്ചതാണ്.

Skin Care after 40s
'ഞാൻ മെഡിറ്റേഷൻ ചെയ്യാറില്ല, പഞ്ചസാര ഒഴിവാക്കിയുള്ള ഡയറ്റ് ആണ് ഇപ്പോൾ'

മുട്ടയും റോസാപ്പൂക്കളും

  • മുട്ടയുടെ വെള്ള– ഒന്ന്

  • റോസാപ്പൂവിതൾ അരച്ചത്– ഒരു ടീസ്പൂൺ

  • ബദാം ഓയിൽ– അര ടീസ്പൂൺ

  • പാൽ– ഒരു ടീസ്പൂൺ

  • മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തിനു മിനുമിനുപ്പും തിളക്കവും കൂടും.

Summary

Skin care after 40 year old, home prepared facepacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com