മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

വിയർപ്പും ഈർപ്പവും സ്കാൽപ്പിൽ അടിഞ്ഞുകൂടുന്നത് താരനും ചൊറിച്ചിലുണ്ടാകാനും കാരണമാകും.
sleeping in braided hair
sleeping in braided hairMeta AI Image
Updated on
1 min read

പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം മുടിയുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ പരിപാലനമാണ് പ്രയാസം. പകൽ സമയങ്ങളിൽ മുടി ഒതുക്കിയും അഴിച്ചുമൊക്കെ ഇഷ്ടത്തിന് കൊണ്ടു നടക്കാമെങ്കിലും രാത്രി ഉറങ്ങുമ്പോൾ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പം പലരിലുമുണ്ട്.

ചിലർ മുടി അഴിച്ചിടും, മറ്റ് ചിലർ മുടി നന്നായി ഇറുക്കി പിന്നിക്കെട്ടിവയ്ക്കും. മുടി വളരാനും പൊട്ടിപ്പോകാതിരിക്കാനും പിന്നുന്നതാണ് നല്ലതെന്ന് പലരും പറയാറുണ്ട്. എന്നാൽ കിടക്കുമ്പോൾ മുടി പിന്നി സൂക്ഷിക്കുന്നതാണോ നല്ലത്?

മുടി ഇറുക്കി പിന്നിക്കെട്ടി വയ്ക്കുന്നതിനെക്കാൾ അഴിച്ചിടുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം മുടി അഴിച്ചിടുമ്പോൾ സ്കാൽപ്പിൽ സമ്മർദം കുറയുകയും ശ്വസിക്കാൻ സാവകാശം കിട്ടുകയും ചെയ്യുന്നു. മാത്രമല്ല, ഇത് വിയർപ്പും ഈർപ്പവും തലയിൽ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു.

വിയർപ്പും ഈർപ്പവും സ്കാൽപ്പിൽ അടിഞ്ഞുകൂടുന്നത് താരനും ചൊറിച്ചിലുണ്ടാകാനും കാരണമാകും. മാത്രമല്ല, മുടിയുടെ അറ്റം പൊട്ടുന്നതും കുറയ്ക്കാൻ മുടി അഴിച്ചിട്ടു ഉറങ്ങുന്നതിലൂടെ സഹായിക്കുന്നു.

മുടി പിന്നിക്കെട്ടി ഉറങ്ങാം

മുടിയുടെ നീളം കൂടുതലാണെങ്കിലും കിടക്കുമ്പോൾ ഒരു തിരിയുകയും മറിയുകയുമൊക്കെ ചെയ്യുന്നവർക്ക് മുടി അഴഞ്ഞ രീതിയിൽ പിന്നിക്കെട്ടാം. ഇത് മുടി അമിതമായി ഉരസുന്നത് കുറയ്ക്കാനും മുടിയിൽ കുരുക്ക് വീഴുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ മുടി നന്നായി കൈകാര്യം ചെയ്യാനും കഴിയും.

sleeping in braided hair
Hair straightening: ഹെയര്‍ സ്ട്രെയ്റ്റനര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ചൂടു കൂടിയാൽ മുടിക്ക് പ്രശ്നം, ചില പൊടിക്കൈകൾ

എന്നാൽ ഇറുകിയ രീതിയിൽ മുടി പിന്നിക്കെട്ടുകയാണെങ്കിൽ അത് സ്‌കാൽപ്പിലും മുടിയുടെ വേരുകളിലും സമ്മർദം ഉണ്ടാക്കും. ഇത് മുടി കൊഴിച്ചിലിലേക്കും തലവേദനയ്ക്കും കാരണമാകാം. ഇതെല്ലാം ഒഴിവാക്കാൻ അധികം ഇറുക്കമുള്ള രീതിയിലല്ലാതെ സോഫ് സ്‌ക്രഞ്ചിയോ ഫാബ്രിക്ക് റിബണോ മുടി നന്നായി പിന്നിയിട്ട ശേഷം തുമ്പിലായി കെട്ടിവെയ്ക്കാം. റബർ ബാൻഡുകൾ ഒഴിവാക്കുകയാണ് നല്ലത്.

sleeping in braided hair
താരൻ ഒഴിഞ്ഞു പോകും, മുടി ആരോ​ഗ്യത്തോടെ വളരാൻ ഈ 5 എണ്ണകൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നനഞ്ഞ മുടിയോടെ കിടന്നു ഉറങ്ങരുത്.

  • സിൽക്ക് അല്ലെങ്കിൽ കോട്ടൺ കൊണ്ടുള്ള തലയിണ കവർ ഉപയോഗിക്കാം. ഇത് മുടി ഉരസുന്നതു കൊണ്ടുള്ള കേടുപാടുകൾ കുറയ്ക്കും.

  • ചെറിയ അളവിൽ ഹെയർ ഓയിലോ സിറമോ മുടിയിൽ തേയ്ക്കുന്നത് ഈർപ്പം നിലനിർത്താനും മുടി പൊട്ടുന്നത് തടയാനും സഹായിക്കും.

Summary

Sleeping in loose hair or braided hair which is healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com