പരിപ്പ് പാകം ചെയ്യുന്നതിന് മുൻപ് കുതിർക്കേണ്ടതുണ്ടോ? ഒഴിവാക്കാം ഈ അബദ്ധങ്ങൾ

സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവി‌മാണ് പയറുവർ​ഗം
Soaking dal
Soaking DalsPexels
Updated on
1 min read

രിപ്പും പയറുമൊക്കെ വെള്ളത്തിൽ കുതിർക്കാനുള്ള മടി കാരണം അവ കഴുകി നേരെ കുക്കറിലിട്ട് വേവിച്ചെടുക്കുന്നവർ ഇപ്പോൾ ധാരാളമുണ്ട്. എന്നാൽ സമയലാഭത്തിന് വേണ്ടി ചെയ്യുന്ന ഈ രീതി നിങ്ങളുടെ പരിപ്പിന്റെയും പയറിന്റെയും പോഷകമൂല്യം കുറയ്ക്കുമെന്ന കാര്യം അറിയാമോ?

സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവി‌മാണ് പയറുവർ​ഗം. കൂടാതെ ഇവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. പയറുവർ​ഗത്തിൽ പെട്ട പരിപ്പോ പയറെ കടലയോ ദിവസവും ഡയറ്റിൽ ചേർക്കേണ്ടത് പ്രധാനമാണ്. ഇത് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും തുടങ്ങി നിരവധി ആരോ​ഗ്യ​​ഗുണങ്ങൾക്ക് സഹായകരമാണ്.

പയറും പരിപ്പും തലേന്ന് വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം അടുത്ത ദിവസവം പാകം ചെയ്യുന്ന രീതിയാണ് മിക്കയാളുകളും പിന്തുടരുന്നതെങ്കിലും സമയക്കുറവു മൂലം പലപ്പോഴും അപ്പോൾ കഴുകിവാരി നേരെ പ്രഷർകുക്കറിൽ വേവിച്ചെടുക്കുന്ന ശീലവുമുണ്ട്.

Soaking dal
എന്താണ് കര്‍ക്കടക ചികിത്സ? ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

പരിപ്പും പയറും പാകം ചെയ്യുന്നതിന് മുൻപ് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കുതിർത്തുവെയ്ക്കേണ്ടത് നിർബന്ധമാണെന്ന് പോഷകാഹാര വിദ​ഗ്ധയായ ശാലിനി സുധാകർ പറയുന്നു. ഇത് ഇവയിൽ അടങ്ങിയ സിസ്റ്റിക് ആസിഡ് നീക്കം ചെയ്യാനും. അത് വഴി ആമാശയത്തിന് അവയിൽ അടങ്ങിയ പ്രോട്ടീൻ പൂർണമായും ആ​ഗിരണം ചെയ്യാൻ സഹായിക്കും.

Soaking dal
കർക്കടക മാസം: ഓരോ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ചികിത്സ വ്യത്യസ്തം

കൂടാതെ, പയറു കുതിർത്തു വെച്ച വെള്ളം കളയേണ്ടതില്ലെന്നും ശാലിനി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. പാചകത്തിന് അതേ വെള്ളം ഉപയോഗിക്കുക. ഈ വെള്ളത്തിൽ ബി, വി പോലുള്ള സുപ്രധാന പോഷകങ്ങൾ അടങ്ങിയി‌‌ട്ടുണ്ട്. മാലിന്യങ്ങളും പൊടിയും നീക്കം ചെയ്യുന്നതിന് പരിപ്പോ പയറും കുതിർക്കുന്നതിന് മുൻപ് മൂന്ന് അല്ലെങ്കിൽ നാല് തവണ വൃത്തിയായി കഴുകാനും മറക്കരുതെന്ന് ശാലിനി പറയുന്നു.

Summary

Soaked Dal Benefits: Soaking for 2 hours before cooking gives many health benefits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com