റോസ്റ്റ് ചെയ്യണോ കുതിർക്കണോ? ആരോ​ഗ്യകരമായി നട്സ് കഴിക്കേണ്ടത് ഇങ്ങനെ

കുതിർത്ത നട്സിൽ ഫൈറ്റിക് ആസിഡ് കുറയുന്നതിന്റെ തോത് വളരെ കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹം വിശദീകരിക്കുന്നു.
Nuts health benefits
Nuts health benefitsPinterest
Updated on
1 min read

ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിനും തലച്ചോറിനും മികച്ചതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ബദാം, വാൽനട്സ്, കശുവണ്ടി തുടങ്ങിയവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ, ആരോ​ഗ്യകരമായ കൊഴുപ്പ്, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ചിലർക്ക് നട്സ് കഴിച്ച ശേഷം അത്ര സുഖകരമായ അനുഭവമായിരിക്കില്ല. വായു കയറ്റം, വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങൾ ഉണ്ടാക്കാം.

അതിന്റെ കാരണം അവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡ്, ടാനിനുകൾ, എൻസൈം ഇൻഹിബിറ്ററുകൾ എന്നീ സംയുക്തങ്ങളാണ്. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്), സ്മോൾ ഇന്റസ്റ്റൈനൽ ബാക്ടീരിയൽ ഓവർഗ്രോത്ത് (എസ്ഐബിഒ), അല്ലെങ്കിൽ കുറഞ്ഞ ആമാശയ ആസിഡ് പോലുള്ള അവസ്ഥകൾ ഉള്ളവരിലാണ് കൂടുതൽ കുഴപ്പമുണ്ടാക്കുന്നത്.

നട്സ് കുതിർത്തു കഴിക്കുന്നത് നല്ലതാണോ?

നട്സ് കുതിർത്തു കഴിക്കുന്നത് ദഹനത്തിന് നല്ലതാണെങ്കിലും അവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിനെ പൂർണമായും ഒഴിവാക്കാൻ സഹായിക്കില്ലെന്ന് യുകെയിൽ നിന്നുള്ള ഡോ. കരൺ രാജൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 2020ൽ നടത്തിയ പഠനത്തിൽ ബദാം, ഹാസൽനട്സ്, നിലക്കടല, വാൽനട്ട് എന്നിവ ഉപ്പ് ചേർത്തും അല്ലാതെയും നാല് മുതൽ 12 മണിക്കൂർ വരെ കുതിർത്തു പരീക്ഷിച്ചു. കുതിർത്ത നട്സിൽ ഫൈറ്റിക് ആസിഡ് കുറയുന്നതിന്റെ തോത് വളരെ കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹം വിശദീകരിക്കുന്നു.

Nuts health benefits
ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

നട്സിൽ ഫൈറ്റിക് ആസിഡിനെ വിഘടിപ്പിക്കുന്ന എൻഡോജെനസ് ഫൈറ്റേസ് എന്ന എൻസൈം കുറവാണെന്നതാണ് ഇതിൻ്റെ കാരണം. എന്നാൽ ഈ എൻസൈം ധാന്യങ്ങളിലും പയറുവ‍ർ​ഗങ്ങളിലും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, പയർ, ബീൻസ്, ഓട്സ് പോലുള്ളവ കുതിർക്കുന്നതാണ് കൂടുതൽ ഫലപ്രദം.

Nuts health benefits
ബിസ്ക്കറ്റും ചായയും.., ആരോഗ്യത്തിന് അത്ര നല്ല കോമ്പിനേഷൻ അല്ല

നട്സ് കുതിർക്കുമ്പോൾ യഥാർഥത്തിൽ അവയുടെ ഘടന കൂടുതൽ മൃദുലമാകുന്നു. ഇത് ചവയ്ക്കാൻ എളുപ്പമാക്കുകയും ദഹനം കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യുന്നു. എന്നാൽ അവയുടെ രാസഘടനയിൽ മാറ്റമൊന്നും വരുന്നില്ല. നട്സ് കഴിച്ച ശേഷം ​ഗ്യാസ് അല്ലെങ്കിൽ വയറു വീർക്കുന്ന അനുഭവമുള്ളവർ അവ കുതിർക്കുന്നതിനെക്കാൾ കൂടുതൽ ഫലപ്രദം അവ റോസ്റ്റ് അല്ലെങ്കിൽ വറുക്കുന്നതാണെന്ന് ഡോക്ടർ പറയുന്നു. ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് പോലുള്ള സംയുക്തങ്ങളെ വിഘടിപ്പിക്കാൻ ചൂട് സഹായിക്കും.

Summary

Soaking Or Roasting, Healthy way to consume nuts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com