ടേക്ക് ഇറ്റ് ഈസി! ആർത്തവ വേദനയെ പമ്പ കടത്താൻ സ്പെഷല്‍ ഡ്രിങ്കുമായി സോഹ അലി ഖാൻ

തന്റെ പോഡ്‌കാസ്റ്റ് സീരീസായ 'ഓള്‍ എബൌട്ട് ഹെര്‍' ലൂടെയാണ് സോഹ ഈ കൂട്ട് പരിചയപ്പെടുത്തിയത്.
soha ali khan
soha ali khanInstagram
Updated on
1 min read

സഹനീയമായ ആർത്തവ വേദനയെ പിടിച്ചുകെട്ടാൻ വേദനസംഹാരികളുടെ സഹായം തേടാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ വേദനസംഹാരികളുടെ നിരന്തര ഉപയോ​ഗം നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചിച്ചായയുടെ സ്പെഷ്യൽ റെസിപ്പി ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ബോളിവുഡ് നടി സോഹ അലി ഖാൻ.

തന്റെ പോഡ്‌കാസ്റ്റ് സീരീസായ 'ഓള്‍ എബൌട്ട് ഹെര്‍' ലൂടെയാണ് സോഹ ഈ കൂട്ട് പരിചയപ്പെടുത്തിയത്. ഈ സ്പെഷ്യൽ ചായ ശരീരം ശാന്തമാകാനും ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് സോഹ പറയുന്നു.

soha ali khan
മീന്‍ എങ്ങനെ പൊട്ടാതെ വറുക്കാം

സ്പെഷല്‍ ഇഞ്ചിച്ചായ റെസിപ്പി

ഒരു കഷ്ണം ഇഞ്ചി നല്ലതുപോലെ ചതച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളമൊഴിക്കുക. ശേഷം ഒരു കഷ്ണം കറുവപ്പട്ടയും ഒരു സ്പൂൺ തേനും ചേർക്കാം. നന്നായി ഇളക്കി, ചൂടോടെ കുടിക്കാം.

soha ali khan
പ്രമേഹരോ​ഗികൾ എപ്പോള്‍ വാഴപ്പഴം കഴിക്കണം?

ഈ ചായ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഇഞ്ചി, കറുവപ്പട്ട, തേൻ എന്നിവയെല്ലാം തന്നെ വീക്കം കുറയ്ക്കുന്ന സഹായിക്കും. കൂടാതെ, കറുവപ്പട്ടയ്ക്ക് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ആർത്തവ ദിവസങ്ങളിൽ ഈ ചായ കുടിക്കുന്നത് വയറുവേദന കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

Summary

Soha Ali Khan recipe of special ginger tea for reducing periods pain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com