

പണ്ടത്തെ കാലമല്ല, ഒരു കുട്ടിയെ വളർത്തിയെടുക്കണമെങ്കിൽ ഇന്ന് എന്തൊക്കെ ശ്രദ്ധിക്കണം. കൂട്ടുകുടുംബ സംസ്കാരത്തിൽ നിന്ന് കേരളം അണുകുടുംബങ്ങളിലേക്ക് വന്നതോടെ മാതാപിതാക്കൾ കുട്ടികളെ വളര്‍ത്തുന്ന രീതികളിലും കാര്യമായ വ്യത്യാസങ്ങള്‍ വന്നു. മുതിർന്നവരുടെ ഉപദേശങ്ങളെക്കാൾ പലപ്പോഴും പ്രായോഗികമായി തോന്നുക സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പേരന്റിങ് ടിപ്‌സ് ആയിരിക്കാം.
ഏറ്റവും കൂടുതൽ ക്ലിക്കു കിട്ടുന്നതിന് വളരെ മികച്ച രീതിയിലുള്ള അവതരണത്തിൽ ഇക്കൂട്ടർ വീണു പോവുകയും ചെയ്യുന്നു. എല്ലാം തെറ്റാണെന്നല്ല, ചില ടിപ്സിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തിരിച്ചറിയേണ്ടതുണ്ട്.
എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി
സ്കൂളിലെ പഠനത്തിനൊപ്പം മറ്റെന്തെങ്കിലും എക്സട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ തന്‍റെ കുട്ടി മിടുക്കരായിരിക്കണമെന്ന മാതാപിതാക്കളുടെ അഭിമാനപ്രശ്നമായി മാറാറുണ്ട്. പാട്ടും ഡാന്‍സും കരാട്ടെയുമൊക്കെ പഠിക്കുന്നതു നല്ലതു തന്നെ, എന്നാല്‍ ഇത്തരം കുത്തിനിറയ്ക്കലുകള്‍ കുട്ടികളെ സമ്മര്‍ദത്തിലാക്കാം.
മാത്രമല്ല, കളിച്ചു ഉല്ലസിച്ചു നടക്കേണ്ട സമയത്ത് നിയന്ത്രിതമായ ഒരു ജീവിതം അവരിലെ കുട്ടിക്കാലത്തെ ഒരു ട്രോമയായി രൂപന്തരപ്പെടുത്താം. ഇത്തരം കുത്തിനിറയ്ക്കലുകള്‍ ലഘൂകരിച്ച് അവര്‍ സ്വതന്ത്രമായി കളിച്ചു നടക്കാനുള്ള സമയവും അനുവദിക്കണം. ഇത് അവരുടെ സര്‍ഗാത്മകത വളരാന്‍ സഹായിക്കും.
സോഷ്യല്‍മീഡിയ
കുട്ടികളുടെ കഴിവുകളും നേട്ടങ്ങളും മത്സരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. എന്നാല്‍ ഇത് കാണുന്ന മറ്റ് മാതാപിതാക്കള്‍ എന്‍റെ കുട്ടിക്ക് ആ കഴിവില്ലെല്ലോ എന്ന സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്താന്‍ ശ്രമിക്കും. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെ കെടുത്താന്‍ കാരണമാകും.
സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്തണം
വിനോദ സമയങ്ങളില്‍ കുട്ടികള്‍ക്ക് ഫോണും ടാബുമൊക്കെ കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് അവരിലെ സര്‍ഗാത്മക കഴിവു കുറയ്ക്കാന്‍ കാരണമാകും. കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാണുന്നതു ഒഴിവാക്കി, അവരെ വായന, കളികള്‍ എന്നിവയ്ക്ക് പ്രോത്സാഹിപ്പിക്കണം.
നോ പറയാത്ത പേരന്റിങ്
കുട്ടികളുടെ എല്ലാ ആവശ്യവും സാധിച്ചു കൊടുക്കുന്നതല്ല നല്ല പേരന്‍റിങ്. കുട്ടികളെ വസ്തുക്കളുടെയും സാഹചര്യങ്ങളുടെയും മൂല്യം മനസിലാക്കി വേണം വളര്‍ത്താന്‍. ഇത് അവരെ ചിന്താശേഷിയുള്ളവരും തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates