

കുട്ടികളിൽ സിങ്കിന്റെ കുറവും പനി കാരണമുണ്ടാകുന്ന അപസ്മാരവും (febrile seizures) തമ്മിലുള്ള ബന്ധം കണ്ടെത്തി. 2022 ഡിസംബർ മുതൽ 2024 ജൂൺ വരെ നടത്തിയ ഈ പഠനത്തിൽ ആറ് മുതൽ മുതൽ 72 മാസം വരെ പ്രായമുള്ള 158 കുട്ടികളെ ആരോഗ്യസ്ഥിതിയാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പനി സമയത്ത് അപസ്മാരം ബാധിച്ച കുട്ടികളിൽ ഏകദേശം 50% പേർക്ക് സിങ്കിന്റെ അളവ് കുറവാണെന്ന് കണ്ടെത്തലുകൾ വെളിപ്പെടുത്തി, അപസ്മാരം വരാതിരുന്ന, പനി ബാധിച്ച കുട്ടികളിൽ ഇത് വെറും 6% മാത്രമായിരുന്നു. അപസ്മാരം ബാധിച്ച കുട്ടികളുടെ രക്തത്തിലെ സിങ്കിന്റെ ശരാശരി അളവ് ഡെസിലിറ്ററിന് 81.1 മൈക്രോഗ്രാം (µg/dl)* ആയിരുന്നു, ഇത് അപസ്മാരം ഇല്ലാത്ത കുട്ടികളിലെ 142.4 µg/dl നേക്കാൾ വളരെ കുറവാണ് - 61.3 µg/dl ന്റെ വ്യത്യാസം, ഈ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോൾ പ്രധാനപ്പെട്ട വസ്തുതയാണ്. (p< 0.01).
പഠനത്തിന് വിധേയമാക്കിയ ഗ്രൂപ്പിലെ 6% കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ, അപസ്മാരം ബാധിച്ച ഗ്രൂപ്പിലെ ഏകദേശം 48% കുട്ടികളിലും സിങ്കിന്റെ അളവ് കുറവാണെന്ന് (65 µg/dl-ൽ താഴെ) കണ്ടെത്തി.
ഇന്റർനാഷണൽ ജേണൽ ഓഫ് കണ്ടംപററി പീഡിയാട്രിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൂക്ഷ്മ പോഷകങ്ങളുടെ കുറവ് സിങ്കിന്റെ കുറവിന് കാരണമാകുമെന്ന് ഗവേഷണ സംഘത്തിലെ അംഗമായിരുന്ന ശിശുരോഗ വിദഗ്ദ്ധയായ ഡോ. രേഖ എസ് നായർ പറഞ്ഞു.
"ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം, നമ്മുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റമുണ്ടായി. ഈ കുട്ടികൾ പോഷകാഹാരക്കുറവുള്ളവരായി കാണപ്പെട്ടില്ല, പുറമേ നിന്ന് നോക്കുമ്പോൾ ആരോഗ്യമുള്ളവരായി കാണപ്പെട്ടേക്കാം. എന്നാൽ, അയൺ, വിറ്റാമിനുകൾ സി, ഡി, സിങ്ക് തുടങ്ങിയ പ്രധാന പോഷകങ്ങൾ അവർക്ക് കുറവായിരിക്കാം. സിങ്കിന്റെ കുറവ് പനിമൂലമുണ്ടാകുന്ന അപസ്മാരത്തിന് കാരണമാകുമെന്ന് സ്ഥിരീകരിക്കാൻ വലിയ തോതിലുള്ള പഠനം ആവശ്യമാണ്," അവർ പറഞ്ഞു.
പനിമൂലമുണ്ടാകുന്ന അപസ്മാരം ബാധിച്ച 79 കുട്ടികളിലും പനിമൂലം അപസ്മാരം ബാധിക്കാത്ത ഇല്ലാത്ത 79 കുട്ടികളിലും ഈ പഠനം നടത്തി. എല്ലാപേരെയും അവരവരുടെ പ്രായവും ലിംഗഭേദവും അനുസരിച്ച് താരതമ്യം ചെയ്തു. എന്നാൽ, സിങ്ക് അളവുകളും പ്രായം, ലിംഗഭേദം, അപസ്മാര ബാധയുടെ സ്വഭാവം (ലളിതമോ സങ്കീർണ്ണമോ), അല്ലെങ്കിൽ അപസ്മാരം ആവർത്തിക്കൽ തുടങ്ങിയ ഘടകങ്ങളും തമ്മിൽ കാര്യമായ ബന്ധമൊന്നും ഗവേഷകർ കണ്ടെത്തിയിട്ടില്ല.
" അയണിന്റെ കുറവ് അപകടകരമായൊരു ഘടകമാണ്, ഇതിൽ നിന്ന് വ്യത്യസ്തമായി, സിങ്കിന്റെ കുറവ് അപസ്മാരത്തിന്റെ തരവുമായോ ആവർത്തനവുമായോ ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ശരീരത്തിൽ സിങ്കിന്റെ റോൾ എത്രത്തോളം സങ്കീർണ്ണമാണെന്ന് ഇത് കാണിക്കുന്നു, കൂടാതെ അപസ്മാരം തടയാൻ സിങ്ക് സപ്ലിമെന്റുകൾ സഹായിക്കുമോ എന്ന് വിലയിരുത്തുന്നതിന് കൂടുതൽ ഗവേഷണത്തിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു," മുതിർന്ന ശിശുരോഗവിദഗ്ദ്ധയും പഠനത്തിന്റെ ഭാഗവുമായിരുന്ന ഡോ. ലളിത കൈലാസ് പറഞ്ഞു.
അഞ്ച് മാസം മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് പനി മൂലമുള്ള അപസ്മാരം ഉണ്ടാകുന്നത്, ആ പ്രായത്തിലുള്ളവരിൽ ഏകദേശം 30% പേരെ ഇത് ബാധിക്കുന്നു. പനി മൂലമാണ് ഈ അപസ്മാരം ഉണ്ടാകുന്നത്, തലച്ചോറിൽ അണുബാധയോ, ഉപാപചയ പ്രശ്നങ്ങളോ, പനി കൂടാതെ അപസ്മാരത്തിന്റെ ചരിത്രമോ ഇല്ലാത്ത കുട്ടികളിലാണ് ഇത് സംഭവിക്കുന്നത്. മിക്ക പനി മൂലമുള്ള അപസ്മാരബാധകളും (80-85%) ആറ് മാസത്തിനും മൂന്ന് വയസ്സിനും ഇടയിലാണ് സംഭവിക്കുന്നത്,
വളർച്ച, പ്രതിരോധശേഷി, നാഡികളുടെ പ്രവർത്തനം, ഹോർമോൺ നിയന്ത്രണം എന്നിവയ്ക്ക് സഹായിക്കുന്ന ഒരു അവശ്യ സൂക്ഷ്മ പോഷകമാണ് സിങ്ക്. നാഡീകോശങ്ങളുടെ അമിത ഉത്തേജനം തടയുന്ന തലച്ചോറിലെ ഒരു പ്രധാന രാസവസ്തുവായ GABA-യെ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായകമാണ്. തലച്ചോറിന്റെ സിഗ്നലുകളെ സന്തുലിതമായി നിലനിർത്തുന്നതിലൂടെ അപസ്മാര സാധ്യത കുറയ്ക്കാൻ സിങ്ക് സഹായിച്ചേക്കാമെന്ന് പഠനം സൂചിപ്പിക്കുന്നു.
*ഒരു നിശ്ചിത അളവ് രക്തത്തിൽ ഏതെങ്കിലുമൊരു പദാർത്ഥം എത്ര അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു അളവാണ് മൈക്രോഗ്രാം പെർ ഡെസിലിറ്റർ (µg/dl). ഒരു മൈക്രോഗ്രാം ഒരു ഗ്രാമിന്റെ ദശലക്ഷത്തിലൊന്നാണ്, ഒരു ഡെസിലിറ്റർ ഒരു ലിറ്ററിന്റെ പത്തിലൊന്നാണ്. 65 µg/dl-ൽ താഴെയുള്ള സിങ്ക് അളവ് കുറവായി കണക്കാക്കപ്പെടുന്നു,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates