പഴങ്കഞ്ഞി നിസ്സാരക്കാരനല്ല, വിട്ടുമാറാത്ത ഉദരരോ​ഗവും മാറും, കണ്ടെത്തലുമായി ​ഗവേഷകർ

ലാക്‌റ്റോ ബാസിലസ് അടക്കം 200-ഓളം മിത്ര ബാക്ടീരിയകള്‍ ഇതിലുണ്ട്.
Pazhamkanji
PazhamkanjiPinterest
Updated on
1 min read

ലേന്നത്തെ ചോറ് രാത്രി വെള്ളമൊഴിച്ച്, രാവിലെ അല്‍പം തൈരും മുളകും ചമ്മന്തിയും മീന്‍ കറിയുമൊക്കയായി മുന്‍പ് ആഢംബരമായി കഴിച്ചുകൊണ്ടിരുന്ന പഴങ്കഞ്ഞി, സ്മൂത്തിയും ഓവര്‍നൈറ്റ് ഓട്‌സുമൊക്കെ എത്തിയപ്പോള്‍ പഴങ്കഥയായി. എന്നാല്‍ പഴങ്കഞ്ഞിയെ അത്ര നിസാരക്കാരനായി കാണരുതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആധുനിക വൈദ്യശാസ്ത്ര ഗവേഷണം.

ഒരുകാലത്ത് ദക്ഷിണേന്ത്യയിൽ ഉദരരോ​ഗങ്ങൾ കുറവായിരിക്കാൻ പഴങ്കഞ്ഞിക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്ന് ചെന്നൈയിലെ പ്രസിദ്ധമായ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് നടത്തിയ ​ഗവേഷണം പറഞ്ഞുവയ്ക്കുന്നു. നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഈ പഴയന് തീവ്രമായ പല ഉദരരോഗങ്ങളെയും അകറ്റാനുള്ള പവറുണ്ട്. ഉദരാരോഗ്യം സംരക്ഷിക്കുന്ന പ്രോബയോട്ടിക്കുകളുടെ കലവറയാണ് പഴങ്കഞ്ഞി.

അതിനൊപ്പം ശരീരത്തിന് അനിവാര്യമായ ഇരുമ്പും കാല്‍സ്യവും പൊട്ടസ്യവുമൊക്കെ പഴങ്കഞ്ഞിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അള്‍സറേറ്റീവ് കോളറ്റസ്, കോണ്‍സ് രോഗം തുടങ്ങിയ ഉദരരോഗങ്ങള്‍ നേരിടുന്ന രോഗികളില്‍ ആറ് മാസം നടത്തിയ പഴങ്കഞ്ഞി ചികിത്സ ഫലം കണ്ടുവെന്ന് പഠനത്തില്‍ പറയുന്നു.

55 രോഗികളാണ് പഠനത്തിന്റെ ഭാഗമായത്. തീവ്രരോഗികളിലടക്കം ആറ് മാസം കൊണ്ട് 50 ശതമാനം രോഗലക്ഷണവും പൂര്‍ണമാകും ഒഴിവായതായി ഡോക്ടർമാർ പറയുന്നു. കൂടാതെ സ്ത്രീകളിൽ ആര്‍ത്തവം ക്രമമാകാനും സോറിയാസിസ് പോലുള്ള രോഗലക്ഷണം കുറയാനും പഴങ്കഞ്ഞി ചികിത്സ സഹായിച്ചുവെന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ലാക്‌റ്റോ ബാസിലസ് അടക്കം 200-ഓളം മിത്ര ബാക്ടീരിയകള്‍ ഇതിലുണ്ട്. മാത്രമല്ല, പഴങ്കഞ്ഞിയില്‍ ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്ലമേറ്റി ഗുണങ്ങളും ആന്റി മൈക്രബാക്ടീരിയൽ ഗുണങ്ങളും ആന്റി കാന്‍സര്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നാഡിഞരമ്പുകള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കും.

Pazhamkanji
ഒരു ദിവസം എട്ട് ​ഗ്ലാസ് വെള്ളം? പ്രായം നോക്കാതെ ഇങ്ങനെ വെള്ളം കുടിക്കല്ലേ

ഇതില്‍ ധാരാളം പോസ്റ്റ് ബയോട്ടിക്‌സും അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങളെയും ചികിത്സക്കാന്‍ സഹായിക്കും. മിക്ക മാറാരോഗികള്‍ക്കും മരുന്നിനൊപ്പം പഴങ്കഞ്ഞി കൂടി നല്‍കിയപ്പോള്‍ രോഗശാന്തി എളുപ്പമായിരുന്നുവെന്ന് പഠനം പറയുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് എട്ട് മുതല്‍ 14 മണിക്കൂറാണ് ചോറ് പുളിപ്പിക്കാൻ ആവശ്യമായ സമയം.

Pazhamkanji
ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കണം?

ചോറ് പഴങ്കഞ്ഞി ആയപ്പോള്‍

ഇരുമ്പ് 3.4 മില്ലിഗ്രാമില്‍ നിന്ന് 73.91 മില്ലിഗ്രാം ആയി കൂടി. ഇതുപോലെ തന്നെ കാല്‍സ്യത്തിന്റെ പൊട്ടാസ്യത്തിന്റെയും തോത് വര്‍ധിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ അവശ്യ ധാതുക്കളുടെ ആഗിരണത്തെ തടയുന്ന ഫൈറ്റിക് ആസിഡിനെ പരുവപ്പെടുത്താന്‍ പുളിക്കല്‍ പ്രക്രിയയിലൂടെ സാധ്യമാകുന്നുണ്ട്. വന്‍കുടലില്‍ ഇന്‍ഫ്‌ളമേഷന്‍ വളരെ വേഗം സുഖപ്പെടുത്താനും പഴങ്കഞ്ഞി സൂപ്പറാണ്. ആരോഗ്യഗുണങ്ങള്‍ക്ക് പുറമേ പണവും സമയവും ലാഭിക്കുന്ന പഴയനെ അകറ്റി നിർത്തേണ്ട കാര്യമില്ല.

Summary

Pazhamkanji Health Benefits: Study reveals that Pazhamkanji improves gut health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com