വാല്‍നട്ട് മുതല്‍ ഉലുവ വരെ; മുടികൊഴിച്ചിൽ മാറാൻ സൂപ്പർഫുഡ്സ്

വിത്തുകളും നട്സും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യും
HAIR LOSS REMEDY
മുടികൊഴിച്ചിൽ മാറാൻ സൂപ്പർഫുഡ്സ്

തു പ്രായക്കാരും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മലിനീകരണം മുതൽ പോഷകാഹാരക്കുറവു വരെ മുടികൊഴിച്ചിലിന് പിന്നിലെ ഘടകങ്ങളാണ്. വിപണിയിലിറങ്ങുന്ന നിരവധി ഉത്പന്നങ്ങൾ മുടികൊഴിച്ചിൽ തടയുമെന്ന് വാ​ഗ്ദാനം ചെയ്യുമെങ്കിലും കെമിക്കൽ ധാരാളമായി ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോ​ഗ്യം കുറയ്ക്കാൻ കാരണമാകും. വിത്തുകളും നട്സും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യും.

1. മത്തങ്ങ വിത്തുകൾ

Pumpkin Seeds
മുടികൊഴിച്ചിൽ മാറാന്‍ സൂപ്പര്‍ഫുഡ്

സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയ മത്തങ്ങ വിത്തുകൾ അധിക ടെസ്റ്റോസ്റ്റിറോൺ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.

2. വാൽനട്ട്

Walnuts
ആൻ്റിഓക്‌സിഡൻ്റുകളുടെയും ഫാറ്റി ആസിഡുകളുടെയും വാൽനട്ടിൽ ധാരാളമുണ്ട്

രുചിയിൽ മാത്രമല്ല മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും വാൽനട്ട് സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകളുടെയും ഫാറ്റി ആസിഡുകളുടെയും വാൽനട്ടിൽ ധാരാളമുണ്ട്. ഇത് നിർജീവമായ മുടിയെ ആരോ​ഗ്യമുള്ളതാക്കാൻ സഹായിക്കും.

3. ഫ്ലാക്സ് വിത്തുകൾ

Flax seeds
ഫ്ലാക്സ് സീഡുകൾ പോഷകങ്ങളുടെ പവർഹൗസ് ആണ്

ഫ്ലാക്സ് സീഡുകൾ പോഷകങ്ങളുടെ പവർഹൗസ് ആണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ലിഗ്നാൻസും ഫ്ലാക്സ് വിത്തുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ മികച്ച രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടിയുടെ വീക്കം തടയുകയും ചെയ്യും.

4. സൂര്യകാന്തി വിത്തുകൾ

Sunflower seeds
സൂര്യകാന്തി വിത്തുകൾ ഗാമാ-ലിനോലെനിക് ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണ്

സൂര്യകാന്തി വിത്തുകൾ ഗാമാ-ലിനോലെനിക് ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണ്. ഇത് മുടിയിഴകളെ കൂടുതൽ മൃദുവായതും തിളക്കമുള്ളതുമാക്കി മാറ്റാൻ സഹായിക്കും. കൂടാതെ‌ നിർജീവമായ മുടിയെ ഉത്തേജിപ്പിക്കുകയും പുതിയ മുടി വളരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

5. ബദാം

Almonds
മഗ്നീഷ്യം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ, മുടി കേടുപാടുകൾ എന്നിവ തടയാനും സഹായിക്കും

ബദാമിൽ ധാരാളമായി അടങ്ങിയ മഗ്നീഷ്യം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ, മുടി കേടുപാടുകൾ എന്നിവ തടയാനും സഹായിക്കും.

6. ചിയ വിത്തുകൾ

Chia seeds
ചിയ വിത്തുകളിൽ സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്

ചിയ വിത്തുകളിൽ സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. കൂടാതെ ഇവയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഫോളികുലാർ വീക്കം ചെറുക്കാൻ സഹായിക്കും.

7. എള്ള്

Sesame seeds
എള്ളിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്

എള്ളിൽ ഇരുമ്പ്, ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യും. കൂടാതെ എള്ളിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി അകാല നരയും മുടിയുടെ കനം കൂട്ടാനും സഹായിക്കും.

8. ചണ വിത്തുകൾ

Hemp seeds
മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും ചെയ്യും

ഒമേഗ -3, 6, 9 ഫാറ്റി ആസിഡുകൾ അടങ്ങിയ ചണ വിത്തുകൾ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ വിത്തുകൾ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും ചെയ്യും.

9. പിസ്ത

Pistachio
ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ഇരുമ്പിൻ്റെ മികച്ച ഉറവിടം കൂടിയാണ് ഇവ

ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന പിസ്ത മുടികൊഴിച്ചിൽ ചെറുക്കാനും വരണ്ട മുടിയെ പോഷിപ്പിക്കാനും സഹായിക്കും. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ഇരുമ്പിൻ്റെ മികച്ച ഉറവിടം കൂടിയാണ് ഇവ.

10. ഉലുവ

Fenugreek seeds
ഉലുവ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു

മുടികൊഴിച്ചിലിനും കനംകുറയുന്നതിനും കാരണമാകുന്ന ഡിഎച്ച്ടി (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ) പ്രവർത്തനെത്തെ മന്ദീകരിക്കാനുള്ള സംയുക്തങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com