49-ാം വയസ്സിൽ സിക്‌സ് പാക്ക്, 51ലും 'എന്തൊരു ​ഗ്ലാമർ'; സൂര്യയുടെ ഫിറ്റ്നസ് സീക്രട്ട്

49 വയസ്സിൽ സിക്‌സ് പാക്ക് നേടുക എന്നത് എളുപ്പമല്ലെന്ന് സൂര്യ.
Suriya fitness
Suriya fitnessInstagram
Updated on
1 min read

പ്രായത്തിലും എന്തൊരു ​ഗ്ലാമറാ..! അടുത്തിടെ കറുപ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ സൂര്യ കേരളത്തിലെത്തിപ്പോൾ ഉയർന്ന കമന്റുകളാണിത്. 51-ാം വയസ്സിലും ഫിറ്റ്നസിന്റെ കാര്യത്തിലും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. 2024-ൽ പുറത്തിറങ്ങിയ 'കങ്കുവ' യിലെ സൂര്യയുടെ ബോഡി ട്രാൻഫോർമേഷൻ കണ്ട് ആരാധകർ പോലും ഞെട്ടി.

ഒരഭിമുഖത്തിൽ സിനിമയിലെ യുദ്ധരംഗത്തിനായി താൻ നടത്തിയ തീവ്രമായ ശാരീരിക പരിവർത്തനത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 49 വയസ്സിൽ സിക്‌സ് പാക്ക് നേടുക എന്നത് എളുപ്പമല്ലെന്ന് സൂര്യ പറഞ്ഞു. ആ ഷൂട്ടിങ്ങിനു മുമ്പ് 100 ദിവസത്തെ കഠിനമായ പരിശീലനമാണ് അദ്ദേഹം നടത്തിയത്.

കലോറി കുറച്ചും കാർഡിയോ വ്യായാമങ്ങൾ ചെയ്തും പൂർണമായി ജീവിതശൈലികൾ മാറ്റിയുമാണ് അദ്ദേഹം കഥാപാത്രത്തിനായി തയ്യാറായത്. 30 വയസ്സുള്ളപ്പോൾ നിരപ്പായ റോഡിൽ ഓടുന്നതു പോലെയാണ്, എന്നാൽ 49 വയസ്സായപ്പോൾ ഒരു മല കയറുന്നതു പോലെയാണ് തോന്നിയതെന്ന് സൂര്യം അഭിമുഖത്തിൽ പറഞ്ഞു.

Suriya fitness
ഉപ്പും പഞ്ചസാരയും ​ഗ്ലാസ് ജാറിലേക്ക് മാറ്റാം, മസാല ചൂടാക്കി സൂക്ഷിക്കാം; മഴക്കാലത്തെ 'ഫുഡ് സ്റ്റോറേജ്' ഇങ്ങനെ

സൂര്യ വർഷങ്ങളായ പിന്തുടരുന്ന ഡയറ്റ്‌‌

ബ്ലേക്ക്ഫാസ്റ്റിൽ മുട്ടയുടെ വെള്ള നിർബന്ധമാണ്. ഒപ്പം പാലും. പ്രോട്ടീൻ കൂടുതൽ ശരീരത്തിലെത്താൻ വേണ്ടിയാണ് ഇത് രണ്ടും കഴിക്കുന്നത്. ഉച്ചഭക്ഷണത്തിന് ചിക്കനും. ഉച്ചഭക്ഷണമായും പ്രാതലായും പലപ്പോഴും കഴിക്കുന്നത് ചോറും ചിക്കനുമാണ്.

Suriya fitness
അത്താഴ ശേഷം പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ?

ലഘുഭക്ഷണമായി സ്‌നാക്ക്‌സിന് പകരം സീസണലായി ലഭിക്കുന്ന പഴങ്ങളാണ് സൂര്യയുടെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണം നിർബന്ധമായും ഒഴിവാക്കും. വളരെക്കുറച്ച് ഉപ്പ് മാത്രമാണ് താരം ഉപയോഗിക്കുന്നത്. അതിനൊപ്പം പഞ്ചസാരയുടെ അളവും കുറച്ചുമാത്രം.

Summary

Suriya Fitness Secrete and diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com