വെറും നാല് ആഴ്ച കൊണ്ട് തടി കുറയ്ക്കാം; വൈറലായി കൊറിയൻ ഭക്ഷണക്രമം, എന്താണ് സ്വിച്ച് ഓൺ ഡയറ്റ്

പ്രധാനമായി മെറ്റബോളിസത്തെ ഉണർത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഒരു ഘടനാപരമായ നാല് ആഴ്ച പ്രോ​ഗ്രാമാണ് സ്വിച്ച്-ഓൺ ഡയറ്റ്
Korean diet for weight loss
പൊണ്ണത്തടി കുറയ്ക്കാൻ കൊറിയൻ ഡയറ്റ്
Updated on
2 min read

കൊറിയൻ സം​ഗീതത്തിനും സിനിമകൾക്കും സീരിസുകൾക്കുമൊക്കെ ഇവിടെ കേരളത്തിൽ നല്ല ഡിമൻഡ് ആണ്. മലയാളികൾക്കിടയിൽ ദക്ഷിണ കൊറിയ ബാൻഡ് ആയ ബിടിഎസിന് പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. സം​ഗീതത്തോടും സിനിമകളോടും മാത്രമല്ല, അവരുടെ ജീവിതശൈലിയും ഭക്ഷണക്രമവും മാതൃകയാക്കുന്നവര്‍ നിരവധിയാണ്. നാല് ആഴ്ചകൊണ്ട് തടി കുറയ്ക്കാനുള്ള ഒരു കൊറിയന്‍ ഡയറ്റ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

എന്താണ് സ്വിച്ച്-ഓൺ ഡയറ്റ്

പ്രധാനമായി മെറ്റബോളിസത്തെ ഉണർത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഒരു ഘടനാപരമായ നാല് ആഴ്ച പ്രോ​ഗ്രാമാണ് സ്വിച്ച്-ഓൺ ഡയറ്റ്. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ്റ്റ്, കുടൽ പുനഃസജ്ജീകരണം എന്നിവയെ കേന്ദ്രീകരിച്ച് ഘട്ടം ഘട്ടമായുള്ള സംവിധാനത്തിലൂടെയാണ് ഡയറ്റ് പ്ലാൻ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ പഞ്ചസാരയും മദ്യവും കഫീനും പരിമിധിപ്പെടുത്തിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റുകൾ കഴിക്കാന്‍ പ്രത്യേകം സമയവും ക്രമീകരിച്ചിട്ടുണ്ട്. ഡോ. പാർക്ക് യോങ്-വൂ എന്ന ദക്ഷിണ കൊറിയൻ ആരോഗ്യ വിദഗ്ധനാണ് സ്വിച്ച്-ഓൺ ഡയറ്റ് എന്ന ഈ പുതിയ ഭക്ഷണക്രമത്തിന് പിന്നിൽ.

ഒന്നാമത്തെ ആഴ്ച : കുടൽ വിഷവിമുക്തമാക്കലും പുനഃസജ്ജീകരണവും

ആഴ്ചയുടെ ആദ്യ മൂന്ന് ദിവസം നാല് പ്രോട്ടീൻ ഷേക്കുകൾ, പ്രോബയോട്ടിക്സും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഒരു മണിക്കൂർ നടത്തം പോലുള്ള സൗമ്യമായ വ്യായാമം. ഇടയ്ക്ക് വിശന്നാല്‍ യോഗര്‍ട്ട്, ടോഫു, നാരുകളുള്ള പച്ചക്കറികൾ എന്നിവ ചെറിയ തോതില്‍ കഴിക്കാം. നാലാം ദിവസം മുതൽ, ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കാർബ് ഉച്ചഭക്ഷണം ഉള്‍പ്പെടുത്തുന്നു.

രണ്ടാമത്തെ ആഴ്ച : ഇന്റർമിറ്റന്റ് ഫാസ്റ്റിങ്റ്റ്

ഡയറ്റ് രണ്ടാമത്തെ ആഴ്ചയിലെത്തുമ്പോള്‍ ആഴ്ചയിലൊരിക്കൽ 24 മണിക്കൂർ ഫാസ്റ്റിങ് തുടങ്ങുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, കുറഞ്ഞ കാർബ് അടങ്ങിയ ഉച്ചഭക്ഷണവും കാർബ് രഹിത അത്താഴവും എന്നിവ ഇതിൽ ഉൾപ്പെടുന്നു. പയർവർഗങ്ങൾ, കാപ്പി തുടങ്ങിയ ഭക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ അനുവദനീയമായിട്ടുള്ളൂ. പേശികളുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനായി ഫാസ്റ്റിങ് ദിവസങ്ങളിൽ വ്യായാമം പരിമിതപ്പെടുത്തിയിരിക്കുന്നു.

മൂന്നാമത്തെ ആഴ്ച: കൊഴുപ്പ് കത്തിക്കുന്ന രീതി

മൂന്നാമത്തെ ആഴ്ചയിൽ 24 മണിക്കൂർ ഫാസ്റ്റിങ് രണ്ട് ദിവസമാക്കുന്നു. തക്കാളി, ബെറിപ്പഴങ്ങള്‍ പോലുള്ള ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ പഴങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഡയറ്റ് ചെറിയ രീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്.

നാലാമത്തെ ആഴ്ച: അവസാന പുഷ്

ഫാസ്റ്റിങ് ആഴ്ചയിൽ മൂന്ന് ദിവസമായി വർധിക്കുന്നു. വ്യായാമത്തിനു ശേഷമുള്ള ഭക്ഷണത്തിൽ മധുരക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്താം. പക്ഷേ മിതമായ അളവിൽ മാത്രം.

സ്വിച്ച് ഓണ്‍ ഡയറ്റിന്‍റെ ഗുണങ്ങൾ

  • ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പലരിലും ഡയറ്റ് മികച്ച ഫലപ്രാപ്തി ഉണ്ടാക്കും.

  • പേശികളുടെ പരിപാലനത്തെ പിന്തുണയ്ക്കുന്നു

  • ഡയറ്റിന്‍റെ ഡീടോക്സ് ഘട്ടം വയറുവേദന കുറയ്ക്കാൻ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വിച്ച് ഓണ്‍ ഡയറ്റിന് ചില ശാസ്ത്രീയ ആശങ്കകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഒരു പഠനത്തില്‍ കര്‍ശന നിയന്ത്രിത ഭക്ഷണക്രമങ്ങള്‍ ഹൃദയസംബന്ധമായ അപകട സാധ്യത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഘടനാപരമായ, ഹ്രസ്വകാല പുനഃക്രമീകരണം ആഗ്രഹിക്കുന്നവർക്ക് സ്വിച്ച്-ഓൺ ഡയറ്റ് ഇഷ്ടപ്പെട്ടേക്കാം. എന്നാൽ ഇത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ഫാസ്റ്റിങ് ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. പുതിയ ഭക്ഷണ ക്രമം പരീക്ഷിക്കുന്നതിന് മുന്‍പ് ഒരു ആരോഗ്യ വിദ്ഗധനെ സമീപിക്കുന്നത് ആരോഗ്യ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com