

ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവ ദിനങ്ങളിലും അതികഠിനമായ വയറുവേദന പലരെയും പ്രയാസത്തിലാക്കാറുണ്ട്. ഇത് ഏറ്റവും ലളിതമായ ദൈനംദിന ജോലികൾ പോലും ബുദ്ധിമുട്ടലാക്കും. വേദനയെ അതിജീവിക്കാൻ പലരും വേദനസംഹാരികളെയാണ് ആശ്രയിക്കുന്നത്. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വേദനസംഹാരികൾക്ക് പല പാർശ്വഫലങ്ങളും ഉണ്ടാകാം. ഇത് വൃക്കകളുടെ പ്രവർത്തനത്തെ വരെ ബാധിക്കാം.
ഡിസ്മനോറിയ എന്നാണ് ആർത്തവ വേദനയെ മെഡിക്കലി വിശേഷിപ്പിക്കുന്നത്, ഗർഭാശയത്തിന്റെ ആവരണം ചുരുങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്ന ഹോർമോൺ ആണ് ഈ സങ്കോചങ്ങൾക്ക് കാരണമാകുന്നത്. ഇവ വീക്കം, വേദന എന്നിവയെ സ്വാധീനിക്കുന്നു. പ്രോസ്റ്റാഗ്ലാൻഡിൻ അളവ് കൂടുന്തോറും മലബന്ധം കൂടുതൽ തീവ്രമാകും.
വേദന വരുമ്പോൾ വേദനസംഹാരികൾ കഴിക്കുന്നതിന് പകരം പ്രകൃതിദത്ത മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതം. ആർത്തവ വേദന കുറയ്ക്കാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ നോക്കാം:
ഗർഭാശയത്തിന്റെ പേശികൾ റിലാക്സ് ആവാനും ആ ഭാഗത്തേക്കുള്ള രക്തയോട്ടം മെച്ചുപ്പെടുത്താനും ചൂടു സഹായിക്കും. ഇത് വേദനയ്ക്ക് അല്പം ആശ്വാസം നൽകും. പ്രത്യേകിച്ച് കഠിനമായ മലബന്ധം ഉണ്ടാകുമ്പോൾ, 15-20 മിനിറ്റ് ഒരു ഹീറ്റിങ് പാഡോ ഹോട്ട് വാട്ടർ ബാഗോ ഉപയോഗിക്കുക. ഇത് വളരെ ആശ്വാസം നൽകും.
ആർത്തനവേദനയുള്ളപ്പോൾ വിശ്രമിക്കുക എന്നത് ഒരു സാധാരണ തോന്നലാണ്. എന്നാൽ പൂർണമായും നിശ്ചലമായി കിടക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. സൗമ്യമായ ചലനം രക്തയോട്ടം വർധിപ്പിക്കുകയും വേദന സംവേദനക്ഷമത കുറയ്ക്കാൻ സഹായിക്കുക എൻഡോർഫിനുകളുടെ ഉൽപാദനം ശരീരത്തിൽ ഉണ്ടാവുകയും ചെയ്യും. ചെറിയ നടത്തം, യോഗ അല്ലെങ്കിൽ ആയാസരഹിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ എന്നിവ നല്ലതാണ്.
അടിവയറ്റിൽ സാവധാനത്തിൽ വൃത്താകൃതിയുള്ള മസാജ് പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ലാവെൻഡർ അല്ലെങ്കിൽ ഗ്രാമ്പൂ പോലുള്ള ചില അവശ്യ എണ്ണകൾ നേർപ്പിച്ചു ഉപയോഗിക്കാം. വെളിച്ചെണ്ണ പോലുള്ള ഒരു കാരിയർ എണ്ണയുമായി രണ്ടോ മൂന്നോ തുള്ള എസെൻഷ്യൽ എണ്ണ കലർത്തി 10-15 മിനിറ്റ് വരെ മസാജ് ചെയ്യാം.
ആർത്തവസമയത്ത് കഴിക്കുന്ന ഭക്ഷണത്തിന് വേദന കുറയ്ക്കാനും വഷളാക്കാനും സാധിക്കും. ഉപ്പ്, പഞ്ചസാര അനാരോഗ്യകരമായ കൊഴുപ്പ് പോലുള്ളവ വയറുവേദന കൂട്ടാനും വീക്കത്തിനും കാരണമാകും. ഇത് അസ്വസ്ഥത വർധിപ്പിക്കും. ചൂടു പാനീയങ്ങൾ ( ഇഞ്ചി പോലുള്ളവ ചേർത്ത ഹെർബൽ ടീ, ചെറുചൂട് വെള്ളം, സൂപ്പ്), വീക്കം തടുക്കുന്ന ഭക്ഷണങ്ങൾ (ബദാം, ഫ്ലാക്സ് സീഡുകൾ, നട്സ്, വിത്തുകൾ) എന്നിവ ഈ ഘട്ടത്തിൽ ശരീരത്തെ കൂടുതൽ സന്തുലിതമാക്കാൻ സഹായിക്കും.
ഉയർന്ന മാനസിക സമ്മർദം ശരീരത്തിന്റെ വേദനയോടുള്ള സംവേദനക്ഷമത വർധിപ്പിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. ശ്വസന വ്യായാമം, ജേണലിങ് പോലുള്ളത് സമ്മർദങ്ങളെ കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates