പൊക്കം കൂടുന്നത് കാന്‍സര്‍ സാധ്യത കൂട്ടുമോ? പഠനം

പൊക്കമുള്ളവരിൽ പാൻക്രിയാസ്, വൻകുടൽ, ഗർഭപാത്രം, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചർമം, സ്തനം എന്നിവയിൽ അർബുദം സാധ്യതയുള്ളതിന്റെ ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു
cancer
പൊക്കക്കൂടുതല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
Updated on
1 min read

പൊക്കമുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത പൊക്കമില്ലാത്തവരെ സംബന്ധിച്ച് അൽപം കൂടുതലാണെന്ന് വേൾഡ് കാൻസർ റിസർച്ച് ഫണ്ട് റിപ്പോർട്ട്. പരിശോധനയിൽ 17 കാൻസറുകളിൽ 15 എണ്ണവും പൊക്കമുള്ളവരിൽ വളരാനുള്ള സാധ്യത കണ്ടെത്തി. ഓരോ 10 സെന്റിമീറ്റർ ഉയരവും കാൻസർ വരാനുള്ള സാധ്യത 16 ശതമാനം വർധിപ്പിക്കുന്നതായി കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു.

പൊക്കമുള്ളവരിൽ പാൻക്രിയാസ്, വൻകുടൽ, ഗർഭപാത്രം, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചർമം, സ്തനം എന്നിവയിൽ അർബുദം സാധ്യതയുള്ളതിന്റെ ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഉയരവും കാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൂർണമായും വ്യക്തമല്ലെങ്കിലും ചില സിദ്ധാന്തങ്ങൾ ​ഗവേഷകർ മുന്നോട്ട് വെക്കുന്നുണ്ട്.

ഒന്ന്, ഒരു കോശം വിഭജിച്ച് പുതിയ കോശങ്ങൾ രൂപപ്പെടുമ്പോൾ സംഭവിക്കാവുന്ന ജനിതക നാശത്തിൻ്റെ ക്രമാനുഗതമായ രൂപീകരണം മൂലമാണ് കാൻസർ വികസിക്കുന്നതെന്നാണ് ഗവേഷകരുടെ വിശ്വാസം.

മറ്റൊന്ന്, ഉയരം കൂടുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നതിനുള്ള ഒരു പൊതു ഘടകം ഇൻസുലിന് സമാനമായ ഒരു വളർച്ച ഹോർമോൺ ആയ ഐജിഎഫ്-1 ആണ്. ഇത് കുട്ടിക്കാലത്തെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും മുതിർന്നവരിൽ കോശ വളർച്ചയും വിഭജനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേടായതോ പ്രായമായതോ ആയവയ്ക്ക് പകരം പുതിയ കോശങ്ങൾ ശരീരം നിരന്തരം ഉത്പാദിപ്പിക്കേണ്ടതിനാൽ ഈ പ്രവർത്തനം അത്യന്താപേക്ഷിതമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ ശരീരത്തില്‍ ഐജിഎഫ്-1 ൻ്റെ അമിതമായ അളവു ദോഷകരമാണ്. ശരാശരി ഐജിഎഫ്-1 അളവിൽ കൂടുതലുള്ള ആളുകൾക്ക് സ്തനാർബുദം അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ ( കൂടുതൽ കോശങ്ങളും ഉയർന്ന ഐജിഎഫ്-1 അളവും) ഉയരമുള്ളവരിൽ കാൻസർ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ് ഗവേഷകരുടെ വാദം.

cancer
പൊണ്ണത്തടി കുറയ്ക്കാന്‍ ആയുർവേദം പറയുന്ന 5 ചേരുവകള്‍

എന്നാൽ പൊക്കമുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത എന്താണെന്നും, ഈ പഠനം കാൻസർ പ്രതിരോധത്തിനോ ചികിത്സയ്‌ക്കോ ഉപയോഗിക്കാമോ എന്നും മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ദി കോൺവർസേഷനിൽ പ്രദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com