കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് കണ്ടെത്തി

ചികിത്സയ്ക്ക് വെല്ലുവിളിയാകുന്ന ഇത്തരം കോശങ്ങളെ നശിപ്പിക്കാനുള്ള മരുന്നാണ് ​ഗവേഷകർ കണ്ടിത്തിയിരിക്കുന്നത്.
Cancer treatment
Cancer treatmentPexels
Updated on
1 min read

രുന്നിനെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ പുതിയ മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയൽ കാൻസർ റിസർച്ച്. സ്തനാർബുദം ഉണ്ടാക്കുന്ന കാൻസർ കോശങ്ങൾ കീ​മോ തെറാപ്പിയിൽ പൂർണമായും നശിക്കാറില്ല. രോഗം ഭേദമായിക്കഴിഞ്ഞാലും ഇവ ശരീരത്തിൽ മറഞ്ഞിരിക്കാം. വർഷങ്ങൾക്ക് ശേഷം ഇവ വീണ്ടും ശക്തയാർജ്ജിക്കുകയും ചെയ്യാം.

എന്നാൽ ഇവ ശ്വാസകോശം പോലുള്ള മറ്റ് അവയവങ്ങളെയായിരിക്കും ബാധിക്കുക. മാത്രമല്ല, മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ഇവ നേടിയെടുത്തിട്ടുമുണ്ടാവും. ചികിത്സയ്ക്ക് വെല്ലുവിളിയാകുന്ന ഇത്തരം കോശങ്ങളെ നശിപ്പിക്കാനുള്ള മരുന്നാണ് ​ഗവേഷകർ കണ്ടിത്തിയിരിക്കുന്നത്. ആ​ഗോളതലത്തിൽ തന്നെ കോടിക്കണക്കിന് കാൻസർ രോ​ഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന കണ്ടെത്തലാണിത്.

Cancer treatment
തണുപ്പായാൽ ജലദോഷവും പനിയും; പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേക ഡയറ്റ്

ടാറ്റ മെമ്മോറിയൽ സെന്റർ-അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആന്റ്എജുക്കേഷനിലെ ഗവേഷക ഡോ. നന്ദിനി വർമയുടെ നേതൃത്വത്തിലാണ് ​ഗവേഷണം നടന്നത്. ഇത്തരം കോശങ്ങളിൽ മരുന്നിനെ പ്രതിരോധിക്കുന്ന തൻമാത്രകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് റെഡോക്സ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ​ഗവേഷകർ വ്യക്തമാക്കുന്നു.

Cancer treatment
ഡെങ്കിപ്പനിക്കെതിരായ ആദ്യത്തെ സിംഗിള്‍ ഡോസ് വാക്സിന് അംഗീകാരം, 91.6 ശതമാനം ഫലപ്രാപ്തി

കീമോതെറാപ്പി നിർത്തുന്നതോടെ കൂടുതൽ രൂക്ഷമായ രീതിയിലാണ് ഇത്തരം കോശങ്ങൾ പിന്നീട് പെരുമാറുന്നത്. ഇവ എങ്ങനെ കീമോതെറാപ്പിയെ അതിജീവിക്കുന്നു എന്നും കണ്ടെത്തി. GPX4, FSP1 എന്നീ തൻമാത്രകളെയാണ് കണ്ടെത്തിയത്. FSP1നെ തടയാൻ കഴിഞ്ഞാൽ ഇവയുടെ പ്രതിരോധശേഷി ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഈ രണ്ട് തൻമാത്രകളെയും തടയുന്ന ചികിത്സാ രീതിയാണ് ഗവേഷകർ വികസിപ്പിച്ചത്.

Summary

Tata Memorial finds way to kill drug-resistant cancer cells

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com