'സ്ട്രോക്ക് വന്നവർക്ക് പരിപൂർണ വിശ്രമമല്ല ആവശ്യം, എഴുപതുകൾ ഏറ്റവും പ്രോഡക്ടീവ് ആയ പ്രായം'

പ്രായമായെന്ന് കരുതി വിശ്രമത്തിലേക്ക് നീങ്ങിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാകും.
Dr. A Marthanda Pillai
Dr. A Marthanda PillaiExpress Photo
Updated on
1 min read

രു മനുഷ്യന്റെ ഏറ്റവും പ്രൊഡക്ടറ്റീവ് ആയ പ്രായം അറുപതുകളിലും എഴുപതുകളിലുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ അധ്യക്ഷനും പത്മശ്രീ ജേതാവുമായ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. എ മാര്‍ത്താണ്ഡ പിള്ള. പ്രായമാകുന്തോറുമാണ് മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ഇടതും വലതും ഭാഗങ്ങളുടെ കോര്‍ഡിനേഷന്‍ മികച്ചതാകുന്നത്. കൂടാതെ ഇത്രയും വര്‍ഷങ്ങളായുള്ള നമ്മുടെ ജീവിതാനുഭവങ്ങളും അറിവും തലച്ചോറ് രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഇത് നമ്മുടെ തീരുമാനമെടുക്കല്‍ പ്രക്രിയയെ സ്വാധീനിക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സിപ്രസ് ഡയലോഗ്‌സില്‍ ഡോ. എ മാർത്താണ്ഡ പിള്ള പറഞ്ഞു.

'നമ്മുടെ പണ്ടത്തെ തെറ്റും ശരിയും എല്ലാം തലച്ചോര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് തീരുമാനങ്ങൾ എടുക്കുമ്പോൾ ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആ മുന്‍കാല അനുഭവങ്ങള്‍ സഹായിക്കുന്നു. കൂടാതെ ഈ പ്രായക്കാർക്കിടയിൽ തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ വേഗത്തിലായിരിക്കും'- ഡോ. മാര്‍ത്താണ്ഡ പിള്ള പറയുന്നു.

എന്നാൽ പ്രായമായെന്ന് കരുതി വിശ്രമത്തിലേക്ക് നീങ്ങിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാകും. പുതിയ കാര്യങ്ങൾ പഠിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. 70-ാം വയസ്സില്‍ പാട്ട് പഠിച്ചാല്‍ ശരിയാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകും, എന്നാൽ ആ പ്രായത്തില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും അറിയുകയും ചെയ്യുന്നത് നിങ്ങളുടെ ഓര്‍മശക്തിയും ശാരീരിക ബലവും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.

സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ വിശ്രമമാണ് ആവശ്യമെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ മറിച്ചാണ് യാഥാര്‍ഥ്യം. സ്‌ട്രോക്ക് വന്ന വ്യക്തി കൂടുതല്‍ വ്യായാമം ചെയ്യുകയും ഫിസിയോ തെറാപ്പി ചെയ്യുകയും ചെയ്യുന്നത് ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാൻ സഹായിക്കും.

Dr. A Marthanda Pillai
സ്വപ്നം കാണുമ്പോൾ നിലവിളിക്കാറുണ്ടോ ? ഉറക്കത്തിലെ തകരാറുകൾ പാർക്കിൻസൺസ് രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ

സ്‌ട്രോക്ക് വരുന്നതിന് മുന്‍പ് ശരീരം നല്‍കുന്ന സൂചനകള്‍

തലകറക്കം, നടക്കുമ്പോള്‍ ബാലന്‍സ് കുറയുന്നത്, താല്‍ക്കാലികമായി ഉണ്ടാകുന്ന കാഴ്ചാ പ്രശ്‌നങ്ങള്‍, കൈകളിലെ മരവിപ്പ്, കൈകള്‍ പൊക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങള്‍ മിക്കവാറും താല്‍ക്കാലികമായതു കൊണ്ട് തന്നെ ആരും കാര്യമായി എടുക്കാറില്ല. ആവര്‍ത്തിച്ചു ഈ ലക്ഷണങ്ങള്‍ ഉണ്ടാവുകയും അവയുടെ തീവ്രത കൂടുകയും ചെയ്യുന്നത് ശ്രദ്ധിക്കണം. അവഗണിക്കുന്നത് സ്‌ട്രോക്കിലേക്ക് നയിക്കാമെന്നും ഡോ. മാർത്താണ്ഡ പിള്ള മുന്നറിയിപ്പ് നൽകുന്നു.

Dr. A Marthanda Pillai
മൂക്കിൽ കയ്യിടുന്ന ശീലം അൽഷിമേഴ്സ് സാധ്യത കൂട്ടുമെന്ന് ​ഗവേഷകർ

ഭക്ഷണശീലങ്ങള്‍ എങ്ങനെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും

തലച്ചോറിന്റെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ജങ്ക് ഫുഡ് പോലുള്ളവ, പ്രത്യേകിച്ച് മൈദ അടങ്ങിയ ന്യൂഡില്‍സ്, പൊറോട്ട, ബ്രെഡ്, ബിസ്‌ക്കറ്റ് പോലുള്ള ഭക്ഷണങ്ങളില്‍ പോഷകങ്ങള്‍ ഉണ്ടാകില്ല. അതുപോലെ വീണ്ടും ചൂടാക്കുന്ന എണ്ണയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അണ്‍-സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇതെല്ലാം തലച്ചോറിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതാണ്.

Summary

The Most Productive age of human beings is between 60 and 70 says Dr. A Marthanda Pillai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com