'വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആകും'; ആ ദേഷ്യത്തിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്, എന്താണ് 'ഹാം​ഗ്രി'?

വിശപ്പിനെ തുടർന്ന് ഭക്ഷണം ലഭിക്കാതെ വരുന്നതോടെ പതിയെ ദേഷ്യം നുരഞ്ഞു പൊങ്ങി വരും
science behind 'hangry'
എന്താണ് 'ഹാം​ഗ്രി'?
Updated on
2 min read

വിശപ്പ് എത്ര കടിച്ചുപിടിച്ചാലും ഒരു പോയിന്റ് എത്തുപ്പോൾ ആളുകൾ പൊട്ടിത്തെറിക്കും. ഭക്ഷണം കിട്ടാതെയാകുമ്പോൾ പലരും പരിസരം മറക്കും, തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടും. എന്നാൽ ഭക്ഷണം കിട്ടുന്നതോടെ ശാന്തമാവുകയും ചെയ്യും. ഈ ദേഷ്യത്തിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്. ഭക്ഷണവും മാനിസികാരോ​ഗ്യവും തമ്മിലുള്ള ബന്ധം മുൻപ് പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് സെറോടോണിൻ്റെ അളവ് വർധിപ്പിക്കുകയും മികച്ച മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതേസമയം പ്രോസസ്സ് ചെയ്ത ഭക്ഷണം അധികമായി പഞ്ചസാര തുടങ്ങി അനാരോ​ഗ്യ ഭക്ഷണക്രമം പലപ്പോഴും വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഉള്ള സാധ്യത കൂട്ടുന്നു.

avoid hangry

വിശപ്പിനെ തുടർന്ന് ഭക്ഷണം ലഭിക്കാതെ വരുന്നതോടെ പതിയെ ദേഷ്യം നുരഞ്ഞു പൊങ്ങി വരും. ദേഷ്യത്തിനൊപ്പം ചെറിയ തോതിൽ തണുപ്പും അനുഭപ്പെടാം. ഈ ദേഷ്യം വിശപ്പുകൊണ്ടായിരുന്നു എന്ന് പലപ്പോഴും ഭക്ഷണം കഴിച്ച് ശാന്തമായി കഴിഞ്ഞ ശേഷമായിരിക്കും പലരും മനസ്സിലാക്കുക. വിശപ്പും ദേഷ്യവും കൂടിയുള്ള ഈ വികാരത്തെ 'ഹാം​ഗ്രി'- (hangry) എന്നാണ് വിളിക്കുന്നത്.

2018ൽ ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ 'ഹാം​ഗ്രി' എന്ന വാക്ക് ചേർത്തിട്ടുണ്ട്. 'വിശപ്പിൻ്റെ ഫലമായി മോശമായ കോപം അല്ലെങ്കിൽ പ്രകോപനം' എന്നാണ് നിഘണ്ടുവിൽ ഈ വാക്കിന് നൽകിയിരിക്കുന്ന നിർവചനം.

eat proteins rich foods

ഹാം​ഗ്രിക്ക് പിന്നിലെ ശാസ്ത്രം

ഹാം​ഗ്രി എന്ന വികാരം ഉണ്ടാവുന്നതിൽ പഞ്ചസാരയ്‌ക്കും ഹോർമോണുകൾക്കും ഒരു വലിയ പങ്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് ഹാം​ഗ്രി. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെയും വൈകാരിക നിയന്ത്രണത്തെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ അവസ്ഥയെ തുടർന്ന് ചുറ്റുമുള്ളവരോടുള്ള ക്ഷോഭം, പെട്ടെന്നുള്ള മോശം പെരുമാറ്റം എന്നിവയെല്ലാം താൽക്കാലികമാണ്. മസ്തിഷ്കത്തിന് ഊർജ്ജത്തിന് വേണ്ടിയുള്ള ആവശ്യം സാധിക്കാതെ വരുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഭക്ഷണം കഴിച്ചില്ലെങ്കിൽ നമ്മുടെ ശരീരം 'ഗ്രെലിൻ' പോലുള്ള ഹോർമോണുകൾ പുറപ്പെടുവിക്കാൻ തുടങ്ങുന്നു. ഇത് ഭക്ഷണം കഴിക്കാൻ സമയമായെന്ന് തലച്ചോറിനെ ഓര്‍മിപ്പിക്കും. ഈ സിഗ്നൽ അവഗണിക്കുന്നതോടെ 'കോർട്ടിസോൾ' പോലെയുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനം കൂടുന്നു. ഇതാണ് സമ്മർദ്ദവും ക്ഷോഭവും വർധിക്കുന്നതിലേക്ക് നയിക്കുന്നത്.

രക്തത്തിലെ പഞ്ചസാര കുറയുമ്പോൾ ഊർജ്ജത്തിനായി ഗ്ലൂക്കോസിനെ ആശ്രയിക്കുന്ന മസ്തിഷ്കം പ്രതിസന്ധിയിലാകും. ഇത് ഈർഷയും ദേഷ്യവും അനുഭവപ്പെടുത്തും. രക്തത്തിൽ പഞ്ചസാരയുടെ അളവു കുറഞ്ഞാൽ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുണ്ട്.

ഹാം​ഗ്രിയെ പ്രതിരേധിക്കാം

  • കൃത്യസമയത്ത് ഭക്ഷണവും സമീകൃതാഹാരവും:

വിശപ്പിനെ തുടർന്നുള്ള ദേഷ്യം ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തുന്നത് ഊർജ്ജത്തിൻ്റെ അളവ് ദീർഘനേരം നിലനിർത്താൻ സഹായിക്കും

  • ഹെൽത്തി സ്നാക്‌സ് കരുതുക;

യാത്ര ചെയ്യുകയാണെങ്കിലും ഓഫീസിൽ പോകുകയാണെ​ങ്കിലും വീട്ടിലാണെങ്കിലും പഴങ്ങൾ, നട്സ് തുടങ്ങിയ ആരോഗ്യകരമായ സ്നാക്‌സ് കയ്യിൽ കരുതുന്നത് നല്ലതാണ്. ഭക്ഷണം കിട്ടാൻ വൈകുന്ന സമയത്ത് ഈ ലഘുഭക്ഷണം കഴിച്ച് താൽക്കാലം നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കാൻ കഴിയും.

  • ജലാംശം നിലനിർത്തുക;

വെള്ളം നന്നായി കുടിക്കുക. ചില നേരങ്ങൾ തോന്നുന്ന ​ദാഹം വിശപ്പാണ് തെറ്റിദ്ധരിച്ചേക്കാം. ജലാംശം നിലനിർത്താന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.

  • ശ്രദ്ധയോടെ കഴിക്കാം;

വിശപ്പിന്റെ സൂചന ലഭിക്കുമ്പോൾ തന്നെ കഴിക്കാം. ഒരുപാട് നേരം കാത്തുനിന്നാൽ വിശപ്പു കൂടുകയും അത് അമിതമായ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

  • സ്ട്രെസ് നിയന്ത്രിക്കുക:

വിശക്കുമ്പോൾ സ്ട്രെസ് പ്രകോപിപ്പിക്കാനുള്ള വികാരങ്ങൾ വർധിപ്പിക്കും. ആഴത്തിലുള്ള ശ്വസനം, ധ്യാനം അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പോലുള്ള സ്ട്രെസ് മാനേജ്മെൻ്റ് ടെക്നിക്കുകൾ പരിശീലിക്കുന്നത് ​ഗുണം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com