ബദാം, ഉണക്കമുന്തിരി, ചിയ വിത്തുകൾ; രാവിലെ ഇവ കുതിർത്ത് കഴിക്കുന്നവരാണോ? ട്രെൻഡ് പിന്തുടരുന്നതിന് മുമ്പ് ഇക്കാര്യം കൂടി അറിയൂ

ഏഴ്-എട്ട് മണിക്കൂർ വെള്ളത്തിൽ ഇത്തരം ഭക്ഷണങ്ങൾ കുതിർക്കുമ്പോൾ അവ കുറച്ചു കൂടി മൃദുവാകുന്നു.
socked ingredients
socked ingredientsInstagram screenshort
Updated on
2 min read

രോ​ഗ്യസംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന കാലമാണിത്. നട്സ്, ഡ്രൈ ഫ്രൂട്സ്, സീഡ്സ് പോലുള്ളവ തലേന്ന് കുതിർത്ത് വച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ശീലം ഇപ്പോൾ വളരെ വ്യാപകമാണ്. ചർമത്തിനും മുടിക്കും ​ഗട്ട് ഹെൽത്തിനും ഇതൊരു 'അത്ഭുത മരുന്നായി' പറയുന്നവരുമുണ്ട്. എന്നാൽ ഈ പറയുന്ന ​ഗുണങ്ങളൊക്കെ ഉള്ളതാണോ? ദിവസവും ഇത്രയും കുതിർത്ത ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ടോ?

socked ingredients
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

പലരുടെയും ദിവസം ആരംഭിക്കുന്നത് പല പാത്രങ്ങളിലായി രാത്രിയിൽ കുതിർത്തു വെച്ച ബദാം, വാൽനട്, ഉണക്കമുന്തിരി, മത്തങ്ങവിത്തകൾ, ചിയ വിത്തുകൾ, ഫ്ലാക്സ് വിത്തുകൾ, ഉലുവ എന്നിവ ഓരോന്നും വെറും വയറ്റിൽ കഴിച്ചുകൊണ്ടാകും. ഇവയൊക്കെ കുതിർത്തു കഴിക്കുന്നത് അവയുടെ പോഷകമൂല്യം വർധിപ്പിക്കുമെന്ന തെറ്റിദ്ധാരണ സോഷ്യൽമീഡിയയിലൂടെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

socked ingredients
ചിപ്സ് പാക്കറ്റിൽ ഇത്രയും 'കാറ്റ്' എന്തിനാണ്? വെറുതെയല്ല, അതിനൊരു കാരണമുണ്ട്

കുതിർത്തതു കൊണ്ട് ഒരു ഭക്ഷണവും 'സൂപ്പർഫുഡ്' ആകുന്നില്ല. മാത്രമല്ല, എല്ലാ കുതിർന്ന ഭക്ഷണങ്ങളും വെറും വയറ്റിൽ തന്നെ കഴിക്കണമെന്നതിന് ശാസ്ത്രീയ തെളിവുകളുമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഭക്ഷണങ്ങളൊക്കെ പോഷകങ്ങൾ നിറഞ്ഞതാണ്, ഇവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലത് തന്നെ, എന്നാൽ കുതിർത്തു തന്നെ കഴിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.

ഭക്ഷണം കുതിർക്കുമ്പോൾ എന്ത് സംഭവിക്കുന്നു

ഏഴ്-എട്ട് മണിക്കൂർ വെള്ളത്തിൽ ഇത്തരം ഭക്ഷണങ്ങൾ കുതിർക്കുമ്പോൾ അവ കുറച്ചു കൂടി മൃദുവാകുന്നു. ഇത് ദഹനത്തിന് എളുപ്പമാക്കുന്നു, അതുപോലെ ചവയ്ക്കാനും സൗകര്യമാണ്. നട്സിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് പോലുള്ള ചില ആന്റി-ന്യൂട്രിയന്റുകളുടെ അളവു കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ഈ മാറ്റങ്ങളൊക്കെ പരിമിതമാണെന്നതാണ് യാഥാർഥ്യം.

socked ingredients
മഴക്കാലത്ത് എന്തുകൊണ്ട് തലയിൽ താരൻ കൂടുന്നു? ഷാംപൂ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ

ദിവസത്തിലെ ഏത് സമയത്തും സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമായി ഇവ ഉൾപ്പെടുത്താം. ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണത്തിന്റെ ആകെ ഗുണമേന്മയും അളവുമാണ്, കഴിക്കുന്ന സമയമല്ല. ഒരു രാത്രി വെള്ളത്തിലിടാൻ മറന്നു എന്ന് കരുതി, ആരോഗ്യകരമായ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്ന് സാരം. രാത്രി കുതിർത്തില്ലെങ്കിലും വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ബദാം 3-4 എണ്ണവും ഒമേഗ-3 അടങ്ങിയ വാൽനട്ട് ഒന്നോ രണ്ടോ എണ്ണവും രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ഒരു ക്ലാസിക് കോമ്പിനേഷനാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഒരേസമയം നിരവധി നട്ടുകളും വിത്തുകളും കഴിച്ചാൽ:

  • അനാവശ്യമായി കൂടുതൽ കലോറി ലഭിക്കാം.

  • ചിലർക്ക് വയറുവീക്കം, ദഹന അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

  • ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ മിതമായ അളവിൽ വിവിധ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതാണ് കൂടുതൽ പ്രയോജനകരം.

ചില ഭക്ഷണങ്ങൾക്ക് കുതിർക്കുന്നത് പ്രായോഗിക ഗുണങ്ങൾ നൽകാം:

ബദാം – മൃദുവാകുകയും ചിലർക്ക് ദഹിക്കാൻ എളുപ്പമാകുകയും ചെയ്യും.

വാൾനട്ട് – കുതിർത്ത് കഴിക്കുന്നത് ചവയ്ക്കാൻ കൂടുതൽ സൗകര്യപ്രദമാണ്.

ചിയ വിത്തുകൾ – വെള്ളം ആഗിരണം ചെയ്ത് ജെൽ രൂപപ്പെടുന്നതിനാൽ ദഹനത്തിന് സഹായകമാകാം.

കടല, മറ്റ് പയർവർഗങ്ങൾ – കുതിർക്കുന്നത് പാചകസമയം കുറയ്ക്കുകയും ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.

രാവിലെ നട്സ് അല്ലെങ്കിൽ വിത്തുകൾ കുതിർത്തോ അല്ലാതെയോ കഴിക്കുന്നത് ഒരിക്കലും പ്രഭാതഭക്ഷണത്തിന് പകരമാകുന്നില്ല. മുട്ട, ഓട്സ് പോലുള്ള പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തണം.

socked ingredients
'6 വർഷത്തോളം ആരോടും പറഞ്ഞില്ല, അതൊരു രോഗമായിരുന്നെന്ന് പോലും അറിയില്ലായിരുന്നു, വഴിത്തിരിവായത് വായന, പിന്നീട് 4 വർഷം ചികിത്സ'
socked ingredients
അസിഡിറ്റി കുറയ്ക്കാൻ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങൾ, ശീലമാക്കാം കൊഴുപ്പ് കുറഞ്ഞ പാൽ
socked ingredients
വായ്നാറ്റവും അസിഡിറ്റിയും 'പമ്പ' കടത്തും, അലങ്കാരത്തിനല്ല പുതിനയില
Summary

The "Things I Soak Overnight" Trend: Do You Really Need 7-8 Soaked Ingredients Every Morning?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com