രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ നിങ്ങളുടെ കരളിനെ തകരാറിലാക്കാം, ഫാറ്റിലിവർ ത‌ടയാൻ ശ്രദ്ധിക്കാം ഈ മോർണിങ് ഹാബിറ്റ്സ്

പലർക്കും രാവിലെ ചിപ്സ്, ബേക്കറി ഭക്ഷണങ്ങൾ, ഡീപ് ഫ്രൈഡ് വിഭവങ്ങൾ കഴിക്കുന്ന ശീലമുണ്ട്.
fatty liver
fatty liverPinterest
Updated on
2 min read

വിഷാംശം നീക്കം ചെയ്യുന്നതു മുതൽ ദഹന പ്രവർത്തനങ്ങൾ വരെയുള്ള ശരീരത്തിലെ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ വളരെ നിസ്സാരമെന്ന് കരുതി നമ്മൾ ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതാണ്. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റതിന് പിന്നാലെ ചെയ്യുന്ന ചില അബദ്ധങ്ങൾ ഫാറ്റി ലിവർ പോലുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.

കരളിനെ ബാധിക്കുന്ന ചില രാവിലെ ശീലങ്ങൾ

രാവിലെ വെള്ളം കുടിക്കാതിരിക്കുക

രാത്രിയിൽ ശരീരം ചെറിയ തോതിൽ ഡീഹൈഡ്രേഷനിലാകും. രാവിലെ എഴുന്നേറ്റ ഉടൻ വെള്ളം കുടിക്കാത്തത് ശരീരത്തിലെ ടോക്സിനുകൾ പുറത്തേക്ക് നീങ്ങുന്നതിനെ ബാധിക്കും. ഇത് കരളിന്റെ പ്രവർത്തനത്തെയും സമ്മർദത്തിലാക്കാം. അതുകൊണ്ട് ഉറക്കം ഉണർന്നതിന് പിന്നാലെ ഒന്നോ രണ്ടോ ​ഗ്ലാസ് വെള്ളം കുടിക്കുക. ചെറുചൂടുവെള്ളമാണെങ്കിൽ നല്ലത്.

വെറും വയറ്റിൽ ജങ്ക് ഫുഡ് അല്ലെങ്കിൽ കഠിനമായ ഭക്ഷണം

പലർക്കും രാവിലെ ചിപ്സ്, ബേക്കറി ഭക്ഷണങ്ങൾ, ഡീപ് ഫ്രൈഡ് വിഭവങ്ങൾ കഴിക്കുന്ന ശീലമുണ്ട്. ഇവയിൽ അടങ്ങിയ അമിത കൊഴുപ്പും പഞ്ചസാരയും കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകാം. രാവിലെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുന്ന വിഭവങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ഓട്സ്, ഇഡ്ലി-പുട്ട് പോലെ ആവിയിൽ പുഴുങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. കൂടാതെ പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീനും ഉൾപ്പെടുത്തുക.

ബ്ലേക്ക്ഫാസ്റ്റ് ഒഴിവാക്കൽ

ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കുന്നത് മെറ്റബോളിസത്തെ ബാധിക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത് ഫാറ്റി ലിവർ സാധ്യത ഉയർത്താം.

രാവിലെ പഞ്ചസാര ചേർത്ത ചായ/കാപ്പി

അമിതമായി പഞ്ചസാര ചേർത്ത ചായയോ കാപ്പിയോ ദിവസവും രാവിലെ കുടിക്കുന്നത് കരളിൽ കൊഴുപ്പ് ശേഖരിക്കാനുള്ള സാധ്യത കൂട്ടും.

ഉറക്കക്കുറവ്

രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തപ്പോൾ കരളിന്റെ സ്വാഭാവിക ഡിറ്റോക്സ് പ്രവർത്തനത്തെ ബാധിക്കാം. രാത്രി ഏഴ്-എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. കൂടാതെ രാവിലെ കുറച്ചു സമയം മാനസിക ശാന്തിക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുക.

രാവിലെ വ്യായാമം ഒഴിവാക്കുന്നത്

ദീർഘനേരമുള്ള ഇരിപ്പ് അല്ലെങ്കിൽ ഉദാസീനമായി ജീവിതശൈലി ഫാറ്റിലിവറിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ചെറുതായുള്ള നടപ്പോ ലഘുവായ വ്യായാമമോ പോലും കരളിന്റെ ആരോഗ്യത്തിന് സഹായകരമാണ്.

fatty liver
കട്ടിയുള്ള ഭക്ഷണം കടിച്ചു ചവയ്ക്കുന്നത് ഓർമശക്തിയും ശ്രദ്ധയും കൂട്ടും, കാരറ്റും കുക്കുമ്പറും ബെസ്റ്റ്

രാവിലെ തന്നെ സോഫ്റ്റ് ഡ്രിങ്ക്സ്

ഫ്രൂട്ട് ജ്യൂസ് എന്ന് കരുതുന്ന പല പാക്കറ്റ് പാനീയങ്ങളിലും അമിത പഞ്ചസാര അടങ്ങിയിരിക്കും. ഇത് കരളിന് ദോഷകരമാണ്. പകരം രാവിലെ പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസ്, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ കഴിക്കാം.

മാനസിക സമ്മർദ്ദത്തോടെ ദിവസം ആരംഭിക്കുന്നത്

രാവിലെ തന്നെ ഫോൺ, ജോലി, നെഗറ്റീവ് വാർത്തകൾ എന്നിവയിൽ മുഴുകുന്നത് ശരീരത്തിൽ സ്ട്രെസ് ഹോർമോൺ വർധിപ്പിക്കും. ദീർഘകാലത്തിൽ ഇത് കരളിന്റെ ആരോഗ്യത്തെയും ബാധിക്കാം.

fatty liver
രാത്രി ഉറങ്ങുന്നതിന് മുൻപ് എത്ര വെള്ളം കുടിക്കണം, അളവു കൂടിയാൽ വിപരീതഫലം

കരളിനെ സംരക്ഷിക്കാൻ രാവിലെ ചെയ്യാവുന്ന നല്ല ശീലങ്ങൾ

  • മതിയായ വെള്ളം കുടിക്കുക

  • ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക

  • ദിവസവും കുറച്ച് നേരം നടക്കുക

  • പഞ്ചസാരയും ജങ്ക് ഫുഡും കുറയ്ക്കുക

  • നല്ല ഉറക്കം ഉറപ്പാക്കുക

  • പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തുക

  • മെഡിറ്റേഷൻ പരിശീലിക്കാം

Summary

These morning habits silently damage your liver

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com