കൊളസ്ട്രോൾ ഭയം? ഡയറ്റിൽ നിന്ന് ഈ മൂന്ന് ഭക്ഷണങ്ങൾ ഇപ്പോൾ തന്നെ ഒഴിവാക്കാം

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന മൂന്ന് ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ നിന്ന് പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം.
Bakery foods, Cholestrol
Bakery foods, CholestrolPinterest
Updated on
1 min read

ന്ന് നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളും രുചിക്ക് മുൻ​ഗണന നൽകുന്നതാണ്. എന്നാൽ അവ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഭക്ഷണക്രമത്തിലെ ഈ മാറ്റം രക്തത്തിലെ കൊളസ്ട്രോൾ വലിയ തോതിൽ കൂടാനും രക്തയോട്ടം തടസ്സപ്പെടുന്നതു മുതൽ ഹൃദയാഘാതം വരെയുള്ള ​ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. അതുകൊണ്ടു തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന മൂന്ന് ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ നിന്ന് പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം.

റെഡ് മീറ്റ്

ബീഫ്, പോർക്ക്, ലാംബ് തുടങ്ങിയവ റെഡ് മീറ്റുകളിൽ പൂരിത കൊഴുപ്പ് വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ നില ഉയർത്താൻ നേരിട്ട് കാരണമാകുന്നു. ഇറച്ചി പൂർണമായും ഒഴിവാക്കാൻ സാധിക്കാത്തവർ കൊഴുപ്പ് കുറഞ്ഞ ഭാഗങ്ങൾ മാത്രം തിരഞ്ഞെടുക്കുകയും, വറുക്കുന്നതിന് പകരം ബേക്ക് ചെയ്തോ ഗ്രിൽ ചെയ്തോ ഉപയോഗിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. സംസ്കരിച്ച മാംസങ്ങളായ സോസേജ്, ബേക്കൺ എന്നിവയും ഇക്കൂട്ടത്തിൽ അപകടകാരികളാണ്.

Bakery foods, Cholestrol
അമിതവണ്ണമുള്ളവർക്ക് മുട്ട കഴിക്കാമോ?

പാൽ ഉൽപ്പന്നങ്ങൾ

വെണ്ണ, ചീസ്, കൊഴുപ്പുള്ള പാൽ എന്നിവ രുചികരമാണെങ്കിലും അവ ഹൃദയാരോഗ്യത്തിന് അത്ര സുരക്ഷിതമല്ല. ഇവയിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകൾ രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുന്നു. പാലിന് പകരമായി കൊഴുപ്പ് കുറഞ്ഞ സ്കിംഡ് മിൽക്കോ, സസ്യജന്യമായ പാൽ ഉൽപ്പന്നങ്ങളോ ശീലമാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ചീസും വെണ്ണയും ഭക്ഷണത്തിൽ നിന്ന് പരമാവധി കുറയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും.

Bakery foods, Cholestrol
പീനട്ട് ബട്ടർ കൊളസ്ട്രോൾ കൂട്ടുമോ?

ബേക്കറി പലഹാരങ്ങൾ

ബിസ്ക്കറ്റുകൾ, കേക്കുകൾ, പേസ്ട്രികൾ എന്നിവയിൽ ഉപയോഗിക്കുന്ന ഡാൽഡ അഥവാ ട്രാൻസ് ഫാറ്റ് ആരോ​ഗ്യത്തിന് ഏറ്റവും ഹാനികരമാണ്. വറുത്ത പലഹാരങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ അത് കൊളസ്ട്രോൾ നില ഉയർത്താൻ കാരണമാകുന്നു. പാക്കറ്റ് ഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡുകളിലും അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പും കൊഴുപ്പും ധമനികളുടെ ഇലാസ്തികത കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

Summary

Three foods that increases cholestrol in blood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com