അടുക്കളയിൽ ഈ മൂന്ന് വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കരുത്, 'തടി കേടാകും'

ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ആരോ​ഗ്യകരമല്ലെങ്കിൽ രോ​ഗാണുക്കൾ അവിടം സ്വന്തമാക്കും.
Kitchen Towel
Kitchen TowelPinterest
Updated on
1 min read

രു വീടിന്റെ ഹൃദയഭാ​ഗമായാണ് അടുക്കളയെ കണക്കാക്കുന്നത്. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടയിടവും അവിടെ തന്നെയാണ്. ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ആരോ​ഗ്യകരമല്ലെങ്കിൽ രോ​ഗാണുക്കൾ അവിടം സ്വന്തമാക്കും. പുറമെ വൃത്തിയാണെന്ന് തോന്നിയാലും നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാ‍ന്‍ കഴിയുന്നതിലും ചെറുതാണ് മിക്ക മാരകമായ രോഗാണുക്കളും. പലപ്പോഴും നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിലാണ് അവ മറഞ്ഞിരിക്കുന്നത്.

അടുക്കളയില്‍ നമ്മള്‍ എത്ര കഴുകി സൂക്ഷിച്ചാലും ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ചില വസ്തുക്കള്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട മൂന്ന് അടുക്കള സാധനങ്ങള്‍ ഇവയാണ്.

പ്ലാസ്റ്റിക് വസ്തുക്കള്‍

കടയില്‍ നിന്ന് വാങ്ങുന്ന ബൂസ്റ്റിന്‍റെയും ബോണ്‍വിറ്റയുടെയും കുപ്പികള്‍ എത്ര കാലം കഴിഞ്ഞാലും കളയാന്‍ ആളുകള്‍ക്ക് മടിയാണ്. അതുപോലെ ഐസ്ക്രീം ബോക്സ്, ഭക്ഷണം പാഴ്സല്‍ കൊണ്ടു വരുന്ന പാത്രങ്ങള്‍. ഇവ പുറമെ കാണാന്‍ കുഴപ്പമില്ലെങ്കിലും ഇതില്‍ മിക്കതും മിക്കതും ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങായിരിക്കും.

അസിഡിക് പ്രത്യേകതകൾ ഉള്ളതോ അധികമായി ഉപ്പു കലർന്നതോ എണ്ണ കലർന്നതോ ആയ ഭക്ഷണപദാർഥങ്ങൾ ഇവയിൽ സൂക്ഷിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബിപിഎ പോലെയുള്ള കെമിക്കലുകൾ ഭക്ഷണത്തിൽ കലരും. റൂം ടെംപറേച്ചറിലും ഫ്രിഡ്ജിലും സൂക്ഷിച്ചാൽ പോലും ഇത്തരം അപകട സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

സ്പോഞ്ചുകള്‍

അടുക്കളയില്‍ പാത്രം കഴികാന്‍ എടുക്കുന്ന സ്പോഞ്ചുകള്‍ അല്ലെങ്കില്‍ സ്ക്രബറുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് രോഗാണുക്കളെ വിളിച്ചു വരുന്നതുന്ന പോലെയാണ്. കാലങ്ങളായി ഉപയോഗിക്കുന്ന സ്പോഞ്ചുകളില്‍ ആയിരക്കണക്കിന് ബാക്ടീരിയകള്‍ വളരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

കാഴ്ചയിൽ കഴുകി വൃത്തിയായി സൂക്ഷിച്ചാലും ഫംഗസുകളും ബാക്ടീരിയകളും ഒളിച്ചിരിപ്പുണ്ടാകും. രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. പതിവ് ഉപയോഗത്തിനു ശേഷം സ്പോഞ്ചുകളും സ്ക്രബറുകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

Kitchen Towel
രാവിലെ എഴുന്നേൽക്കുമ്പോൾ സ്ഥിരമായി കഴുത്തു വേദന, തലയിണ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കിച്ചൻ ടൗവലുകൾ

അടുക്കളയില്‍ കിച്ചന്‍ ടൗവലുകള്‍ വളരെ അത്യാവശ്യമാണ്. പാചകത്തിനിടെ കൈ തുടയ്ക്കാനും പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും ചൂടുപാത്രങ്ങൾ വാങ്ങി വയ്ക്കാനും കൗണ്ടർ ടോപ്പുകൾ തുടയ്ക്കാനുമൊക്കെയായി കിച്ചൻ ടൗവലുകൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ബാക്ടീരിയ വളരാന്‍ സഹായിക്കും.

Kitchen Towel
ഇടയ്ക്കിടെ കണ്ണു തിരുമ്മാറുണ്ടോ? നേത്രാരോഗ്യത്തെ ബാധിക്കുന്ന 5 ശീലങ്ങൾ

സാധാരണ രീതിയിൽ മാത്രമാണ് ഇവ കഴുകിയെടുക്കുന്നതെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർധിക്കും. കോട്ടൺ ടൗവലാണെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മാറ്റുന്നത് നല്ലതാണ്. ഏതെങ്കിലും തരത്തിൽ ടൗവലുകളുടെ നിറം മാറുകയോ ദുർഗന്ധം ഉണ്ടാവുകയോ ചെയ്താൽ ഉടൻ മാറ്റാൻ ശ്രദ്ധിക്കുക.

Summary

Three things that should not use for long time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com