

'ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ ദേഷ്യം.., ഈ ദേഷ്യം കുറയ്ക്കാനുള്ള വഴിയാണോ അന്വേഷിക്കുന്നത്'. എന്നാൽ ഡയറ്റിൽ ഒമേഗ-3 ഫാറ്റി ആസിഡ് ഭക്ഷണം ഉൾപ്പെടുത്തൂ. അക്രമണോത്സുകത 30 ശതമാനം വരെ കുറയ്ക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.
പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അമര്‍ത്തിവയ്ക്കാന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും.
കൂടാതെ ഫീൽ ഗുഡ് ഹോർമോണുകളായ സെറോടോണിൻ, ഡോപ്പമിൻ എന്നിവയുടെ ഉത്പാദനം കൂട്ടാനും ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് സാധിക്കും. ഈ ഹോർമോണുകളുടെ അസന്തുലനം പലപ്പോഴും ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ
മത്തി, ടൂണ പോലുള്ള മീനുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ, നട്സ്, മുട്ട, പാൽ, തൈര് തുടങ്ങിയവയിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates