വിശപ്പ് സഹിക്കാൻ വയ്യേ! ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറയ്ക്കാം, കലോറി കുറഞ്ഞ 5 ഭക്ഷണങ്ങൾ

വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കലോറി വര്‍ധിക്കാനും അത് ശരീരഭാരം കൂട്ടാനും കാരണമാകും.
woman eating burger
കലോറി കുറഞ്ഞ 5 ഭക്ഷണങ്ങൾ

രീരഭാരം കുറയ്ക്കാനുള്ള കഠിന അധ്വാനത്തിനിടെ വിശപ്പിനെ അടിച്ചമര്‍ത്തുക എന്നതാണ് പലരുടെയും വലിയ വെല്ലുവിളി. വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കലോറി വര്‍ധിക്കാനും അത് ശരീരഭാരം കൂട്ടാനും കാരണമാകും. എന്നാല്‍ ഭക്ഷണം കഴിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെങ്കിലോ...

വിശക്കുമ്പോള്‍ കഴിക്കാം കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍

1. ആപ്പിള്‍

apple

കലോറി കുറഞ്ഞ പഴം എന്നതിലുപതി ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പെക്റ്റിൻ, ഇത് വയറ്റിനുള്ളില്‍ ഒരു ജെല്ലായി മാറുകയും വയര്‍ നിറഞ്ഞതായി കൂടുതല്‍ സംതൃപ്തി നല്‍കുകയും ചെയ്യുന്നു. കൂടാതെ ആപ്പിളില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

2. ബ്ലൂബെറി

blueberry

കണ്ടാല്‍ ചെറുതാണെങ്കിലും ബ്ലൂബെറിയുടെ ആരോഗ്യഗുണങ്ങള്‍ക്ക് വലിപ്പം കൂടുതലാണ്. ഇവയ്ക്ക് കലോറി കുറവാണ്. കൂടാതെ ഗ്ലൈസെമിക് സൂചിക കുറവായതു കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാതെ തന്നെ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ ആന്തോസയാന്‍ എന്ന ആന്‍റിഓക്സിഡന്‍റുകള്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.

3. ഉരുളക്കിഴങ്ങ്

potato

ഉരുളക്കിഴങ്ങ് വേവിച്ചത് കഴിക്കുന്നത് വിശപ്പ് കുറയാനും ദീര്‍ഘനേരം വയറിന് സംതൃപ്തി നല്‍കാനും സഹായിക്കും. കൂടാതെ ഇവയില്‍ 79 ശതമാനം ജലാംശമാണ്. കൂടാതെ കലോറിയും കുറവാണ്. കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. കുടലിന് അനുയോജ്യമായ അന്നജം വർധിപ്പിക്കുന്നതിന് ഇവ വേവിച്ച് കഴിക്കുന്നത് നല്ലതാണ്.

4. ആസ്പരാഗസ്

Asparagus

ആസ്പരാഗസില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഗ്ലൈസെമിക് സൂചിക കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താന്‍ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിശപ്പ് ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യുന്നു.

5. വൈറ്റ് ഫിഷ്

white fish

വെളുത്ത മാംസമുള്ള മീനുകളാണ് വൈറ്റ് ഫിഷ്. ഇവയ്ക്ക് കലോറി കുറവാണ്. മാത്രമല്ല, അവ ദീര്‍ഘനേരം വയറ്റിന് സംതൃപ്തി നല്‍കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com