

ചർമ്മത്തെ സുന്ദരമായി പരിപാലിക്കാനും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും പരിശ്രമിക്കുന്നവരാണ് കൂടുതൽ ആളുകളും. മുഖകാന്തി വർധിപ്പിക്കാൻ വീട്ടിലിരുന്നുതന്നെ പല പരീക്ഷണങ്ങളും നമ്മളൊക്കെ ചെയ്യാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു ചേരുവ കൂടി പരിചയപ്പെടാം, നമ്മുടെ സ്വന്തം മാങ്ങ!. അതേ, മാമ്പഴക്കാലമായതുകൊണ്ട് ഇപ്പോൾ വീട്ടിലൊക്കെ സുലഭമായുള്ള മാങ്ങകൊണ്ടാകാം ഇനി സൗന്ദര്യപരിപാലനം.
► മാമ്പഴവും പാലും ചേർത്ത് പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ്. മാമ്പഴത്തിന്റെ പൾപ്പ് എടുത്ത് പാലിൽ നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് ഓട്സും ബദാമും പൊടിച്ച് ചേർക്കാം. ഇതെല്ലാം കൂടി മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ച്ചയിൽ ഒരിക്കൽ ചെയ്യുന്നത് ചർമ്മത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
► ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കുന്ന ഒരു ഫേയ്സ്പാക്കാണ് മാമ്പഴവും തേനും ചേർന്നുള്ളത്. മാമ്പഴത്തിന്റെ പൾപ്പെടുത്ത് അതിലേക്ക് തേനും നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യണം. മുഖം വൃത്തിയായി കഴുകി ഈ ഫേയ്സ്പാക്ക് ഇട്ടശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് മുഖക്കുരുവിനെ തടയാൻ ഇത് നല്ലതാണ്.
► മാമ്പഴവും മുൾട്ടാനി മിട്ടിയും ചേർത്തുള്ള ഫേയ്സ്പാക്ക് മുഖത്തെ അഴുക്ക് പൂർണമായും നീക്കം ചെയ്യാനും ഈർപ്പം നിലനിർത്താനും സഹായിക്കും. മാമ്പഴത്തിന്റെ പൾപ്പും തൈരും നന്നായി യോജിപ്പിച്ചശേഷം ഇതിലേക്ക് മുൾട്ടാണി മിട്ടി ചേർക്കണം. അൽപം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ ആക്കി മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ച്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
