ഹോർമോണുകളാൽ പ്രവർത്തിക്കുന്ന മറ്റേതൊരു ശാരീരിക പ്രവർത്തനം പോലെതന്നെയാണ് ലൈംഗികതയും, എന്നാൽ ഒരു വ്യക്തിയുടെ മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യവും ലൈംഗിക ക്ഷേമവും തമ്മിൽ ബന്ധമുണ്ടെന്ന വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്.
ഓരോ രതിമൂർച്ഛയിലും ഓക്സിടോസിൻ എന്ന ഹോർമോൺ വലിയ അളവിൽ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. അത് ഒരാളുടെ മാനസികാനസ്ഥയെ മെച്ചെപ്പെടുത്തുന്നതാണ്. ലൈംഗികതയ്ക്ക് പ്രണയം, എക്സൈറ്റ്മെന്റ്, ആർദ്രത തുടങ്ങി വിരഹം, ഉത്കണ്ഠ, നിരാശ എന്നിങ്ങനെ ഒരുപാട് വികാരങ്ങളെ ഉണർത്താൻ കഴിയും. എന്നിരുന്നാലും, ജോലിത്തിരക്കും മറ്റു സമ്മർദ്ദങ്ങളും കാരണം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് മടുപ്പിക്കുന്ന കാര്യമായി തോന്നുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും...
സ്വന്തം ശരീരത്തെ എക്സ്പ്ലോർ ചെയ്യാം
നിങ്ങളുടെ സ്വന്തം ശരീരത്തെയും ലൈംഗികതയെയും ഒറ്റയ്‌ക്കോ പങ്കാളിക്കൊപ്പമോ എക്സ്പ്ലോർ ചെയ്യുക. ഇത് നിങ്ങളുടെ പ്ലെഷർ പോയിന്റ്സ് കണ്ടെത്താൻ സഹായിക്കും. ലൈംഗീകബന്ധത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ ക്രിയേറ്റീവ് ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ പൊസിഷൻ കണ്ടെത്തിയും സെക്സ് ടോയ്, റോൾ പ്ലേ തുടങ്ങിയ ഓപ്ഷനുകൾ പരീക്ഷിക്കുകയും ചെയ്യാം.
ഡേർട്ടി ടോക്സ്
ശരീരത്തിലെ ഏറ്റവും ലൈംഗികമായ ഭാഗം തലച്ചോറാണ്, അതിനാൽ ലൈംഗികാഭിലാഷം ഉത്ഭവിക്കുന്നത് അവിടെയാണ്. 'ഡേർട്ടി ടോക്സ്' അല്ലെങ്കിൽ ലൈംഗികതയെക്കുറിച്ചുള്ള സംസാരങ്ങൾ ഗുണം ചെയ്യും.
ഗുളികകൾ
വയാഗ്ര പോലുള്ള ഗുളികകൾ ഉദ്ധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള ആദ്യ പരിഹാരമാണ്. അവ വളരെ ഫലപ്രദവുമാണ്. രു യൂറോളജിസ്റ്റിനോ നിങ്ങളുടെ സ്വന്തം ഡോക്ടർക്കോ ഈ മരുന്നു നിർദേശിക്കാൻ കഴിയും.
ഫോർപ്ലേ
നിങ്ങൾ എയിൽ നിന്ന് ബിയിലേക്ക് വേഗത്തിൽ നീങ്ങുന്നത് പോലെ ചിലപ്പോൾ സെക്‌സ് സ്‌ക്രിപ്റ്റഡ് ആയി തോന്നാൻ തുടങ്ങും. സെക്‌സിലേക്ക് നീങ്ങുന്നതിന് മുമ്പ് വേഗത കുറച്ച് ഫോക്കസ് ചെയ്യാൻ സമയം കണ്ടെത്തണം. രണ്ട് പങ്കാളികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്നതാണ് ഫോർപ്ലേ.
തുറന്നു പറയാം
പങ്കാളികൾ തമ്മിൽ സെക്‌സ് ഡ്രൈവുകൾ പൊരുത്തപ്പെടാത്തത് സാധാരണമാണ്. ലൈംഗികമായി പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയും അവരുടെ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഒരു വിട്ടുവീഴ്ചയിൽ വരാൻ ശ്രമിക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates